ETV Bharat / state

Global Travel Market ഗ്ലോബല്‍ ട്രാവല്‍ മാര്‍ക്കറ്റിന് ഇന്ന് തുടക്കമാവും; ഉദ്ഘാടനം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിർവഹിക്കും

GTM-2023 : ടൂറിസം മേഖലയിലെ ആഗോള പങ്കാളികളുടെ ഒത്തുചേരലിനും പുതിയ ബിസിനസ് പങ്കാളിത്തങ്ങളുടെ ഒപ്പുവയ്ക്കലിനും ജിടിഎം സാക്ഷ്യം വഹിക്കും.

Global Travel Market Started today  Global Travel Market Meeting Started  Global Travel Market Meet In Thiruvananthapuram  Global Travel Market Meet  ഗ്ലോബല്‍ ട്രാവല്‍ മാര്‍ക്കറ്റ് ഉദ്ഘാടനം ഗവര്‍ണര്‍  ടൂറിസം മേഖലയിലെ ആഗോള പങ്കാളികളുടെ ഒത്തുചേരൽ  ബ്രാന്‍ഡ് അവബോധം വര്‍ധിപ്പിക്കാൻ ജിടിഎം  ഗ്ലോബല്‍ ട്രാവല്‍ മാര്‍ക്കറ്റ്തിരുവനന്തപുരത്ത്  GTM 2023  ഗ്ലോബല്‍ ട്രാവല്‍ മാര്‍ക്കറ്റിന് ഇന്ന് തുടക്കമാവും
Global Travel Market
author img

By ETV Bharat Kerala Team

Published : Sep 27, 2023, 1:49 PM IST

Updated : Sep 27, 2023, 2:50 PM IST

തിരുവനന്തപുരം: ദക്ഷിണേന്ത്യയിലെ പ്രമുഖ ട്രാവല്‍ എക്സ്പോയായ ഗ്ലോബല്‍ ട്രാവല്‍ മാര്‍ക്കറ്റിന് ഇന്ന് തിരുവനന്തപുരം വേദിയാകും (Global Travel Market). ഈ മാസം 30 വരെയാണ് പരിപാടി നടക്കുക. കോവളം റാവിസ് ലീലയില്‍ നടക്കുന്ന ചടങ്ങില്‍ ഇന്ന് വൈകിട്ട് അഞ്ചിന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉദ്ഘാടനം ചെയ്യും. ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് അധ്യക്ഷനാകും. ചീഫ് സെക്രട്ടറി ഡോ.വി വേണു മുഖ്യപ്രഭാഷണം നടത്തും.

ടൂറിസം മേഖലയിലെ ആഗോള പങ്കാളികളുടെ ഒത്തുചേരലിനും നിരവധി പുതിയ ബിസിനസ് പങ്കാളിത്തങ്ങളുടെ ഒപ്പുവയ്ക്കലിനും ജിടിഎം സാക്ഷ്യം വഹിക്കുമെന്ന് ജിടിഎം സിഇഒ സിജി നായര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

1000-ത്തിലധികം ട്രേഡ് വിസിറ്റേഴ്‌സും 600-ലധികം ആഭ്യന്തര, അന്തര്‍ദേശീയ ടൂര്‍ ഓപ്പറേറ്റര്‍മാരും 100-ലധികം കോര്‍പ്പറേറ്റ് ബയേഴ്‌സും പങ്കെടുക്കും. പങ്കാളികള്‍ക്ക് പുതിയ ടൂറിസം ഉത്പന്നങ്ങള്‍ അവതരിപ്പിക്കുന്നതിനും മേഖലയിലെ പ്രമുഖരുമായുള്ള ആശയവിനിമയത്തിനും ബ്രാന്‍ഡ് അവബോധം വര്‍ധിപ്പിക്കുന്നതിനും ജിടിഎം വഴിയൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വൈകിട്ട് 6.30ന് ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍ പിള്ള ജിടിഎമ്മിന്‍റെ സെമിനാര്‍ സെഷന്‍ ഉദ്ഘാടനം ചെയ്യും. 'പ്രകൃതിയും സംസ്‌കാരവും ഒത്തുചേരുന്ന ദക്ഷിണേന്ത്യയുടെ സത്ത അനുഭവിച്ചറിയുക' എന്ന പ്രമേയത്തിലാണ് വിവിധ സെമിനാര്‍ സെഷനുകള്‍ നടക്കുക.

സൗത്ത് കേരള ഹോട്ടലിയേഴ്‌സ്‌ ഫോറം (SKHF), ട്രിവാന്‍ഡ്രം ചേംബര്‍ ഓഫ് കൊമേഴ്‌സ്‌ ആന്‍ഡ് ഇന്‍ഡസ്ട്രീസ് (TCCI), തവാസ് വെഞ്ചേഴ്‌സ്‌ മെട്രോ മീഡിയ എന്നിവ ചേര്‍ന്നാണ് സെപ്റ്റംബര്‍ 30 വരെ നടക്കുന്ന വാര്‍ഷിക ബി2ബി (B2B), ട്രാവല്‍ ആന്‍ഡ് ട്രേഡ് എക്‌സിബിഷനായ ജിടിഎം 2023 സംഘടിപ്പിക്കുന്നത്.

സെപ്‌റ്റംബര്‍ 28 ന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തിലെ ട്രാവന്‍കൂര്‍ ഇന്‍റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ ആരംഭിക്കുന്ന ജിടിഎം 2023 ന്‍റെ ട്രാവല്‍ ട്രേഡ് എക്‌സിബിഷന്‍ പാര്‍ലമെന്‍ററി കാര്യ സഹമന്ത്രി വി. മുരളീധരന്‍ ഉദ്ഘാടനം ചെയ്യും.

ബയേഴ്‌സില്‍ ഭൂരിഭാഗവും ആദ്യമായാണ് കേരളം സന്ദര്‍ശിക്കുന്നതെന്നും വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ടൂറിസം ആകര്‍ഷണങ്ങളുടെയും ഉത്പന്നങ്ങളുടെയും പ്രദര്‍ശനം ജിടിഎമ്മില്‍ ഉണ്ടായിരിക്കുമെന്നും ജിടിഎം ജനറല്‍ കണ്‍വീനര്‍ പ്രസാദ് മഞ്ഞളി പറഞ്ഞു.

സെപ്റ്റംബര്‍ 30 ന് എക്സ്പോയില്‍ പൊതുജനങ്ങള്‍ക്ക് സൗജന്യ പ്രവേശനം അനുവദിക്കും. ഇത് മികച്ച ടൂറിസം പാക്കേജുകള്‍ തെരഞ്ഞെടുക്കാന്‍ അവസരം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

Last Updated : Sep 27, 2023, 2:50 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.