ETV Bharat / state

Ganga Singh | ഗംഗ സിങ് ഐഎഫ്‌എസ് പുതിയ വനം മേധാവി, തീരുമാനം മന്ത്രിസഭ യോഗത്തിൽ

കേരളത്തിലെ പുതിയ വനം മേധാവിയായി വൈല്‍ഡ് ലൈഫ് വാര്‍ഡൻ ഗംഗ സിങ് നിയമിതനായി

author img

By

Published : Jul 27, 2023, 12:36 PM IST

Forest department  Ganga Singh  ഗംഗാ സിംഗ്  head of forest force in kerala  Ganga Singh appointed head of forest force  Ganga Singh ifs  വനം മേധാവി  ഗംഗാ സിംഗ് ഐഎഫ്‌എസ്  ഗംഗാ സിംഗ് വനം മേധാവി
Ganga Singh

തിരുവനന്തപുരം : കേരള ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡൻ ഗംഗ സിങ് ഐഎഫ്‌എസിനെ വനം മേധാവിയായി നിയമിച്ച് സർക്കാർ. നിലവിലെ വനം മേധാവി ബെന്നിച്ചന്‍ തോമസ് ഐഎഫ്എസ് 2023 ജൂലൈ 31ന് വിരമിക്കുന്ന ഒഴിവിലാണ് ഗംഗ സിങ് മുഖ്യ വനം മേധാവിയായി നിയമിതനാകുന്നത്. ഇന്നലെ ചേര്‍ന്ന മന്ത്രിസഭ യോഗത്തിലാണ് തീരുമാനം.

ഗംഗ സിങ് ഔദ്യോഗിക കാലം : നിലവില്‍ വനം വകുപ്പ് ആസ്ഥാനത്ത് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനായി സേവനമനുഷ്‌ഠിക്കുന്ന ഗംഗ സിങ് 1988 ബാച്ച് കേരള കേഡര്‍ ഐഎഫ്എസ് ഉദ്യോഗസ്ഥനാണ്. ഉത്തരാഖണ്ഡ് സ്വദേശിയായ ഗംഗ സിങ് ഐഎഫ്എസ് പ്രൊബേഷന് ശേഷം 1991 ല്‍ നോര്‍ത്ത് വയനാട് അസിസ്റ്റന്‍റ് ഡെപ്യൂട്ടി ഫോറസ്റ്റ് കണ്‍സര്‍വേറ്ററായി ജോലിയില്‍ പ്രവേശിച്ചു. തുടര്‍ന്ന് കോഴിക്കോട് (വേള്‍ഡ് ഫുഡ് പ്രോഗ്രാം), തിരുവനന്തപുരം (വേള്‍ഡ് ഫുഡ് പ്രോഗ്രാം), തിരുവനന്തപുരം സാമൂഹ്യ വനവത്‌കരണ വിഭാഗം ആസ്ഥാനം, മണ്ണാര്‍ക്കാട് സൈലന്‍റ്‌വാലി നാഷണല്‍ പാര്‍ക്ക് എന്നിവിടങ്ങളില്‍ വിവിധ കാലയളവുകളില്‍ ഡെപ്യൂട്ടി ഫോറസ്റ്റ് കണ്‍സര്‍വേറ്ററായും ജോലി ചെയ്‌തിരുന്നു.

Also Read : Kerala DGP | ഡിജിപിയായി ചുമതലയേറ്റ് ഡോ. ഷെയ്‌ഖ് ദര്‍വേഷ് സാഹിബ് ; ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി വരവേല്‍പ്പ്

തെന്‍മല, തൃശൂര്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫിസര്‍, കേന്ദ്ര ഡെപ്യൂട്ടേഷനില്‍ ന്യൂഡല്‍ഹി നാഷണല്‍ സുവോളജിക്കല്‍ പാര്‍ക്ക് ജോയിന്‍റ് ഡയറക്‌ടര്‍, കേന്ദ്ര വനം-പരിസ്ഥിതി മന്ത്രായലത്തിന്‍റെ പ്രോജക്റ്റ് ടൈഗര്‍ ഡയറക്‌ടറേറ്റില്‍ ജോയിന്‍റ് ഡയറക്‌ടര്‍, ഡെറാഡൂണ്‍ ഐസിഎഫ്‌ആര്‍ഇയില്‍ ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍, കോഴിക്കോട് സാമൂഹ്യ വനവത്കരണ വിഭാഗം ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍, എഫ്എംഐഎസ് അഡിഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍, ഡെറാഡൂണ്‍ ഇന്ദിര ഗാന്ധി നാഷണല്‍ ഫോറസ്റ്റ് അക്കാദമിയില്‍ പ്രഫസര്‍ തുടങ്ങിയ തസ്‌തികകളില്‍ സേവനമനുഷ്‌ഠിച്ചു.

ഡെറാഡൂണില്‍ പരിസ്ഥിതി വ്യതിയാന ഡിവിഷന്‍ മേധാവിയായും സേവനം ചെയ്‌ത ഇദ്ദേഹം 2020 നവംബര്‍ മുതല്‍ 2022 ജൂണ്‍ വരെ വനം വകുപ്പ് ആസ്ഥാനത്ത് വിജിലന്‍സ് ആൻഡ് ഫോറസ്റ്റ് ഇന്‍റലിജന്‍റ്‌സ് പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററായിരുന്നു. തുടർന്ന് 2022 ജൂണ്‍ 17 മുതല്‍ വനം വകുപ്പ് ആസ്ഥാനത്ത് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനായി സേവനമനുഷ്‌ഠിച്ച് വരികയാണ്.

Also Read : ജസ്റ്റിസ് ആശിഷ് ജെ ദേശായി കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്

ഗര്‍വാള്‍ സര്‍വകലാശാലയില്‍ നിന്നും സുവോളജി, ബോട്ടണി, ജിയോളജി എന്നിവയില്‍ ബിഎസ്‌സി ബിരുദവും ജിയോളജിയില്‍ എംഎസ്‌സിയും കരസ്ഥമാക്കിയിട്ടുള്ള ഗംഗ സിങ് ഇന്ദിര ഗാന്ധി നാഷണല്‍ ഫോറസ്റ്റ് അക്കാദമിയില്‍ നിന്നും ഫോറസ്റ്റ് മാനേജ്‌മെന്‍റിൽ എഐജിഎന്‍എഫ്‌എ ഡിപ്ലോമയും വൈല്‍ഡ് ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയില്‍ നിന്നും വൈല്‍ഡ്‌ലൈഫ് മാനേജ്‌മെന്‍റില്‍ പിജി ഡിപ്ലോമയും നേടിയിട്ടുണ്ട്. ഭാര്യ ബിജിയ. രണ്ടു പെണ്‍മക്കളും ഒരു മകനും അടങ്ങുന്നതാണ് ഗംഗ സിങ്ങിന്‍റെ കുടുംബം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.