ETV Bharat / state

സംസ്ഥാനത്തെ സ്‌കൂളുകളിൽ ഭക്ഷ്യ സുരക്ഷ പരിശോധന തുടരും - പരിശോധനാ റിപ്പോർട്ടുകൾ

സ്‌കൂൾ തുറന്നതിനു പിന്നാലെ സംസ്ഥാനത്തെ ചില സ്‌കൂളുകളിൽ ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്‌ത സാഹചര്യത്തിലാണ് ഭക്ഷ്യ സുരക്ഷ പരിശോധന കർശനമാക്കിയത്

സംസ്ഥാനത്തെ സ്‌കൂളുകളിൽ ഭക്ഷ്യ സുരക്ഷാ പരിശോധന തുടരും  food safety inspection in schools will continue today  food safety inspection  സ്‌കൂളുകളിലെ ഭക്ഷ്യ സുരക്ഷ പരിശോധന  സ്‌കൂൾ തുറന്നതിനു പിന്നാലെ ഭക്ഷ്യവിഷബാധ  ഭക്ഷ്യ സുരക്ഷ പരിശോധന കടുപ്പിച്ച് മന്ത്രി  ജലത്തിൻ്റെ ഗുണനിലവാരം ഉറപ്പുവരുത്താൻ ജലഅതോറിറ്റി  പരിശോധനാ റിപ്പോർട്ടുകൾ  സ്‌കൂളുകളിൽ ഭക്ഷ്യവിഷബാധ
സംസ്ഥാനത്തെ സ്‌കൂളുകളിൽ ഭക്ഷ്യ സുരക്ഷ പരിശോധന തുടരും
author img

By

Published : Jun 7, 2022, 10:52 AM IST

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിൽ ഭക്ഷ്യ സുരക്ഷ പരിശോധന ഇന്നും തുടരും. സ്‌കൂളുകളിലെ ഭക്ഷണ വിതരണത്തിൽ പോരായ്‌മകൾ ഉണ്ടെങ്കിൽ പരിഹരിക്കുകയാണ് പരിശോധനയുടെ ലക്ഷ്യം. വിദ്യാഭ്യാസ, ഭക്ഷ്യ, ആരോഗ്യ വകുപ്പുകൾ പരിശോധനയ്ക്ക് നേതൃത്വം നൽകും.

ഉച്ച ഭക്ഷണത്തിന് ഉപയോഗിക്കുന്ന ജലത്തിൻ്റെ ഗുണനിലവാരം ജല അതോറിറ്റി ഉറപ്പുവരുത്തും. രണ്ടുദിവസത്തിനകം പരിശോധനാ റിപ്പോർട്ടുകൾ ലഭ്യമാക്കാനാണ് മന്ത്രി ജി ആർ അനിൽ ഉദ്യോഗസ്ഥർക്ക് നൽകിയിരിക്കുന്ന നിർദേശം. സ്‌കൂൾ തുറന്നതിനു പിന്നാലെ സംസ്ഥാനത്തെ ചില സ്‌കൂളുകളിൽ ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്‌ത പശ്ചാത്തലത്തിലാണ് പരിശോധന കർശനമാക്കിയത്.

ഭക്ഷ്യവിഷബാധ ഉണ്ടായ സ്‌കൂളുകളിൽ നിന്നുള്ള സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിൻ്റെ ഫലം ലഭിച്ചാലേ എന്താണ് സംഭവിച്ചതെന്ന് വ്യക്തമാകൂ. വീഴ്‌ച സംഭവിച്ചതായി കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി ജി ആർ അനിൽ വ്യക്തമാക്കി.

Also read: 'കുട്ടികളുടെ ആരോഗ്യം മുഖ്യവിഷയം'; സ്‌കൂളില്‍ മന്ത്രിയുടെ മിന്നൽ പരിശോധന, മടക്കം വിദ്യാര്‍ഥികള്‍ക്കൊപ്പം ഭക്ഷണം കഴിച്ച്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.