ETV Bharat / state

തിരുവനന്തപുരം ചാല മാര്‍ക്കറ്റില്‍ തീപിടിത്തം

മഹാദേവ ടോയ്‌സ് എന്ന സ്ഥാപനത്തിന്‍റെ മൂന്നാം നിലയിലാണ് അഗ്നിബാധയുണ്ടായത്.

author img

By

Published : May 31, 2021, 6:15 PM IST

Updated : May 31, 2021, 9:10 PM IST

തിരുവനന്തപുരം ചാല മാര്‍ക്കറ്റില്‍ തീപിടിത്തം വാര്‍ത്ത  ചാല മാര്‍ക്കറ്റ് തീപിടിത്തം വാര്‍ത്ത  ചാല മാര്‍ക്കറ്റ് മഹാദേവ ടോയ്‌സ് തീപിടിത്തം വാര്‍ത്ത  fire at chala market news  chala market fire latest news  fire at trivandrum chala market news  fire trivandrum latest news
തിരുവനന്തപുരം ചാല മാര്‍ക്കറ്റില്‍ തീപിടിത്തം

തിരുവനന്തപുരം : തിരുവനന്തപുരം ചാല മാര്‍ക്കറ്റില്‍ തീപിടിത്തം. മഹാദേവ ടോയ്‌സ് എന്ന സ്ഥാപനത്തിലാണ് അഗ്നിബാധയുണ്ടായത്. കെട്ടിടത്തിന്‍റെ മൂന്നാം നിലയിലാണ് തീ പടര്‍ന്നത്. ഗോഡൗണ്‍ ആയി ഉപയോഗിച്ചിരുന്ന സ്ഥലത്ത് വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. ലോക്ക്ഡൗണിനെ തുടര്‍ന്ന് ചാല മാര്‍ക്കറ്റിലെ കടകള്‍ അടഞ്ഞുകിടന്നതിനാല്‍ ആളപായമൊഴിവായി.

തിരുവനന്തപുരത്ത് നിന്നുള്ള എട്ട് അഗ്നിശമനസേന യൂണിറ്റുകള്‍ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. കെട്ടിടത്തില്‍ നിന്നും പുക ഉയരുന്നത് ശ്രദ്ധയില്‍പെട്ട സമീപവാസികളാണ് അഗ്നി ശമന സേനയെ വിവരം അറിയിച്ചത്. ഗതാഗതമന്ത്രി ആന്‍റണി രാജു, ജില്ല കലക്‌ടര്‍ നവജ്യോത് ഖോസ, മേയര്‍ ആര്യ രാജേന്ദ്രന്‍ എന്നിവര്‍ സംഭവസ്ഥലത്തെത്തിയിരുന്നു. തീ പടരാനിടയാക്കിയ കാരണം പരിശോധിക്കുമെന്ന് മന്ത്രിയും കലക്‌ടറും പറഞ്ഞു.

Last Updated : May 31, 2021, 9:10 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.