ETV Bharat / state

ഫിന്‍ലൻഡ് വിദ്യാഭ്യാസ രീതിശാസ്ത്രം കേരളീയ സാഹചര്യത്തില്‍ ഉൾപ്പെടുത്തും: വി ശിവൻകുട്ടി - Finland Education model

പൊതുവിദ്യാഭ്യാസ രംഗത്ത് അക്കാദമി സഹകരണ വാഗ്‌ദാനം ചെയ്‌ത് എത്തിയ ഫിന്നിഷ് വിദ്യാഭ്യാസ സംഘവുമായി കൂടിക്കാഴ്‌ച നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി

ഫിന്‍ലൻഡിലെ വിദ്യാഭ്യാസ മാതൃക  വി ശിവൻകുട്ടി  V Shivankutty  ഫിന്‍ലൻഡ്  Finland  Finland Education model v sivankutty  Finland Education model  ഫിന്നിഷ് വിദ്യാഭ്യാസ സംഘം
ഫിന്‍ലൻഡ് വിദ്യാഭ്യാസ രീതി വി ശിവൻകുട്ടി
author img

By

Published : Jan 26, 2023, 9:24 AM IST

തിരുവനന്തപുരം: ഫിന്‍ലൻഡ് വിദ്യാഭ്യാസ രീതിശാസ്ത്രം കേരളീയ സാഹചര്യത്തില്‍ അനുയോജ്യമായവയിൽ ഉൾപ്പെടുത്തുമെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കേരളത്തിലെ പൊതു വിദ്യാഭ്യസ മേഖലയിലെ പറ്റി പഠിക്കാൻ വന്ന ഫിന്‍ലൻഡ് സംഘവുമായുള്ള ചർച്ചയ്ക്കുശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി.

പൊതുവിദ്യാഭ്യാസ വകുപ്പിലെ വിവിധ മേധാവികളുമായി ഫിൻലാൻഡ് സംഘം ചർച്ച നടത്തി. വിവിധ മേഖലകളില്‍ അവര്‍ പങ്കുവച്ച നൂതന ആശയങ്ങള്‍ പാഠ്യപദ്ധതി പരിഷ്‌കരണ ചര്‍ച്ചാവേളയില്‍ ഉപയോഗപ്പെടുത്തുമെന്നും അധ്യാപക പരിശീലന പരിപാടികള്‍ ഫിന്‍ലൻഡ് സഹായത്തോടെ പരിഷ്‌കരിക്കാന്‍ കഴിയുമോ എന്നത് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

കേരളത്തിന്‍റെ പൊതുവിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി മുഖ്യമന്ത്രിയും സംഘവും ഫിന്‍ലൻഡ് സന്ദര്‍ശിച്ചതിന്‍റെ തുടര്‍ച്ചയായി 2022 ഡിസംബര്‍ 4 മുതല്‍ 3 ദിവസം ഫിന്‍ലൻഡിൽ നിന്നുള്ള ആദ്യ സംഘം കേരളം സന്ദര്‍ശിച്ചിരുന്നു. പ്രീപ്രൈമറി വിദ്യാഭ്യാസം, ഗണിതം, സയന്‍സ് മേഖലകളിലെ പഠനരീതികള്‍, ടീച്ചര്‍ ട്രെയിനിങ്, മൂല്യനിര്‍ണയ രീതികള്‍, ഗവേഷണ മേഖലകളിലെ സഹകരണം എന്നീ മേഖലകളിലായിരുന്നു ആദ്യഘട്ട ചര്‍ച്ചകള്‍ നടന്നത്.

പരസ്‌പര സഹകരണം സംബന്ധിച്ച് കാര്യങ്ങള്‍ കൂടുതല്‍ ചര്‍ച്ചകളിലേക്ക് കടക്കുന്നതിന്‍റെ ഭാഗമായി ഫിന്‍ലൻഡിൽ നിന്നുള്ള രണ്ടാം സംഘം ഹില്‍സിങ്കി സര്‍വകലാശാലയില്‍ നിന്നുള്ള പ്രൊഫ. ടാപ്പിയോ ലഹ്ടേറോ, റായ്‌ക ഹാലികാ, മിന്നാ സാദ്, മികടിറോണിന്‍ (സീനിയര്‍ സ്പെഷലിസ്റ്റ്, ഫിന്‍ലൻഡ് എംബസി, ഇന്ത്യ), ഉണ്ണികൃഷ്‌ണന്‍ ശ്രീധരകുറുപ്പ് എന്നിവര്‍ അടങ്ങിയ സംഘമാണ് കേരളം സന്ദര്‍ശിച്ച് ചര്‍ച്ചകളില്‍ പങ്കാളികള്‍ ആയത്.

പ്രൊഫസര്‍മാര്‍ ഉള്‍പ്പെട്ട സംഘം ജനുവരി 21 മുതല്‍ 25 വരെ സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ വകുപ്പുമായി ചര്‍ച്ചകള്‍ നടത്തി. പൊതുവിദ്യാഭ്യാസ മന്ത്രി, പൊതു വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി, പൊതു വിദ്യാഭ്യാസ ഡയറക്‌ടര്‍, സമഗ്രശിക്ഷാ കേരളം, എസ്.സി.ഇ.ആര്‍.ടി മേധാവികൾ തുടങ്ങിയവരുമായും ചര്‍ച്ചകള്‍ നടത്തി.

ശൈശവ പരിചരണവും വിദ്യാഭ്യാസവും, ടീച്ചര്‍ ട്രെയിനിങ്, ഗണിത, ശാസ്ത്ര വിഷയങ്ങളിലെ ക്ലാസ്റൂം വിനിമയ രീതികള്‍, ടീച്ചര്‍ ലീഡര്‍ഷിപ്പ് എന്നീ മേഖലകളില്‍ ചര്‍ച്ചകള്‍ നടന്നു. കേരളത്തിലെ പൊതുവിദ്യാലയങ്ങളുടെ സവിശേഷതകള്‍ നേരിട്ട് മനസിലാക്കുന്നതിനുവേണ്ടി സംഘം സെന്‍റ് മേരീസ് സ്‌കൂള്‍ പട്ടം, മണക്കാട് ഗവ.ഗേള്‍സ് ഹയര്‍സെക്കന്‍ററി സ്‌കൂള്‍, പ്രീപ്രൈമറി വിഭാഗം, ടി.ടി.ഐ വിഭാഗം എന്നീ വിദ്യാലയങ്ങള്‍ സന്ദര്‍ശിച്ചു.

കേരളത്തിലെ പ്രീപ്രൈമറി മുതല്‍ ഹയര്‍സെക്കന്‍ററി വരെയുള്ള പാഠ്യപദ്ധതി പരിഷ്‌കരണം നടക്കുന്ന സാഹചര്യത്തില്‍ ഈ സന്ദര്‍ശനവും ചര്‍ച്ചകളും കൂടുതല്‍ ഗുണകരമാകും എന്നാണ് കരുതുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.