ETV Bharat / state

വ്യാജ സർട്ടിഫിക്കറ്റ് കേസ്: കെഎസ്‌യു നേതാവിനെ കുറ്റവിമുക്തനാക്കി

KSU leader Ansil Jaleel acquitted: വ്യാജ ബി.കോം സർട്ടിഫിക്കറ്റ് തയാറാക്കിയെന്ന കേസില്‍ കെഎസ്‌യു സംസ്ഥാന കൺവീനർ അൻസിലിനെ കുറ്റവിമുക്തനാക്കി.

KSU leader acquitted  Fake certificate case  വ്യാജ സർട്ടിഫിക്കറ്റ്  കെഎസ്‌യു നേതാവ്‌  Ansil Jalil acquitted
KSU leader Ansil Jalil acquitted
author img

By ETV Bharat Kerala Team

Published : Jan 5, 2024, 6:37 PM IST

തിരുവനന്തപുരം : കെഎസ്‌യു സംസ്ഥാന കൺവീനർ അൻസിൽ ജലീൽ വ്യാജ ബി.കോം സർട്ടിഫിക്കറ്റ് തയാറാക്കിയെന്ന പരാതി മാധ്യമ സൃഷ്‌ടിയും കഴമ്പില്ലാത്തതെന്നും പൊലീസ്‌ (KSU leader Ansil Jaleel acquitted). അൻസിൻ പഠിച്ച സ്‌കൂൾ യൂണിവേഴ്സ്റ്റി, പിഎസ്‌സി ഓഫിസ്, എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് എന്നിവിടങ്ങളിൽ അന്വേഷിച്ചു (Fake certificate case).

ഇതിലൊന്നും അസ്വാഭാവികത ഉള്ളതായി കണ്ടെത്താൻ കഴിഞ്ഞില്ല. അൻസിലിന്‍റെ പേരിൽ അത്തരം ഒരു വ്യാജ സർട്ടിഫിക്കറ്റ് ഇല്ലെന്നും പൊലീസ് റിപ്പോർട്ടിൽ പറയുന്നു. തിരുവനന്തപുരം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി മൂന്നിലാണ് റിപ്പോർട്ട് സമർപ്പിച്ചത്. അൻസിലിനെ കുറ്റവിമുക്തനാക്കി സമർപ്പിച്ച റിപ്പോർട്ടിൽ തർക്കം ഉണ്ടെങ്കിൽ ഇത് സമർപ്പിക്കാൻ കേസിലെ വാദി ഡോ. അനിൽ കുമാറിന് നോട്ടിസ് അയച്ചിട്ടുണ്ട്.

2013-16 അധ്യയന വർഷത്തിൽ കേരള സർവകലാശാലയിൽ നിന്നും ബി.കോം പാസായെന്ന സർട്ടിഫിക്കറ്റ് വ്യാജമായി നിർമിച്ച് അതിൽ വൈസ് ചാൻസലറുടെ ഒപ്പ് വ്യാജമായി നിർമിച്ചു എന്നതാണ് കേസ്. ഇന്ത്യൻ ശിക്ഷ നിയമത്തിലെ 465, 466, 468, 471, 420 എന്നീ വകുപ്പുകൾ പ്രകാരമാണ്‌ കേസ് രജിസ്റ്റർ ചെയ്‌തത്. ഇതിൽ ശിക്ഷ ലഭിച്ചാൽ ഏഴ് വർഷം വരെ തടവ് ലഭിക്കാം. കേരള സർവകലശാല റജിസ്ട്രാറുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കന്‍റോൺമെന്‍റ്‌ പൊലീസ് എഫ്ഐആർ എടുത്തിരുന്നത്.

കായംകുളം എംഎസ്എം കോളജിലെ എസ്എഫ്ഐ നേതാവ് നിഖിൽ തോമസിന്‍റെ വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിനിടെയാണ് കെഎസ്‍യു നേതാവിന്‍റെ വ്യാജ സർട്ടിഫിക്കറ്റിലും കേരള സർവകലാശാല പൊലീസിനെ സമീപിച്ചത്. 2016 ൽ കേരള സർവകലാശാലയിൽ നിന്ന് അൻസിൽ ജലീൽ ബി.കോം ബിരുദം നേടിയെന്ന സർട്ടിഫിക്കറ്റാണ് പരാതിക്കൊപ്പം ഉണ്ടായിരുന്നത്.

തുടർന്ന് സർവകലാശാല രജിസ്ട്രാറുടെ നിർദേശ പ്രകാരം പരീക്ഷ കൺട്രോളർ അന്വേഷണം നടത്തുകയും പ്രചരിച്ച സർട്ടിഫിക്കറ്റ് വ്യാജമെന്ന് കണ്ടെത്തുകയുമായിരുന്നു. പിന്നാലെ സർവകലാശാല പൊലീസിൽ പരാതി നൽകി. സർവകലാശാലയുടെ ഔദ്യോഗിക എംബ്ലവും ലോഗോയും സീലും വൈസ്‌ ചാൻസലറുടെ ഒപ്പും സർട്ടിഫിക്കറ്റിലുണ്ട്.

വ്യാജ സര്‍ട്ടിഫിക്കറ്റിലുള്ള വൈസ് ചാന്‍സലറുടെ ഒപ്പ് ഡോ. എം കെ രാമചന്ദ്രന്‍ നായരുടേതാണ്. എന്നാല്‍ സര്‍ട്ടിഫിക്കറ്റില്‍ കാണിച്ചിരിക്കുന്ന തീയതി പ്രകാരം 2016 ല്‍ സര്‍വകലാശാല വൈസ് ചാന്‍സലറായിരുന്നത് പി കെ രാധാകൃഷ്‌ണനാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടിയായിരുന്നു സർവകലാശാല അൻസിലിനെതിരെ പരാതി നൽകിയത്.

വ്യാജ സർട്ടിഫിക്കറ്റിൽ തനിക്ക് പങ്കില്ലെന്നാണ് അൻസിൽ ജലീല്‍ അറിയിച്ചിരുന്നത്. വ്യാജ രേഖയെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഇയാൾ നേരത്തെ പൊലീസിൽ പരാതി നൽകിയിരുന്നു. തനിക്കെതിരായ ആരോപണം അടിസ്ഥാന രഹിതമാണെന്നും രാഷ്‌ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്നും അൻസിൽ പറഞ്ഞിരുന്നു.

അൻസിൽ ജലീൽ വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ചു എന്ന വാർത്ത ആദ്യം റിപ്പോർട്ട് ചെയ്‌ത ദേശാഭിമാനിക്കെതിരെ കെഎസ്‌യു രംഗത്തെത്തിയിരുന്നു. അന്‍സിലിന്‍റേതായി പ്രചരിക്കുന്ന സർട്ടിഫിക്കറ്റ് വ്യാജമാണെന്നും അത് എവിടെ നിന്ന് ലഭിച്ചുവെന്ന് ദേശാഭിമാനി വ്യക്തമാക്കണമെന്നും കെഎസ്‌യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യർ പറഞ്ഞിരുന്നു.

ALSO READ: വ്യാജ സർട്ടിഫിക്കറ്റ് വിവാദം; കെഎസ്‌യു നേതാവ് അൻസിൽ ജലീലിന് ഇടക്കാല മുൻകൂർ ജാമ്യം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.