ETV Bharat / state

പിഎസ്‌സി ലിസ്റ്റില്‍ ഉള്‍പ്പെട്ട എല്ലാവര്‍ക്കും ജോലി ലഭിക്കില്ല: മുഖ്യമന്ത്രി - പിണറായി വിജയൻ വാർത്തകൾ

വസ്‌തുതകള്‍ എല്ലാം മറച്ചുവെച്ച് ഉദ്യോഗാര്‍ഥികള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്താനും റാങ്ക് ലിസ്റ്റിലെ അവസാന ആളുകള്‍ക്കു പോലും തൊഴില്‍ സാധ്യതയുണ്ടെന്ന് തെറ്റായി പ്രചരിപ്പിക്കാനും ചിലര്‍ ശ്രമം നടത്തുന്നു. അങ്ങനെ വ്യാമോഹിപ്പിച്ച് നിരപരാധികളായ യുവാക്കളെ തെരുവിലിറക്കാനും ചില കേന്ദ്രങ്ങള്‍ ശ്രമിക്കുന്നുവെന്നും മുഖ്യമന്ത്രി

pinarayi on psc  pinarayi vijayan news'  psc issues in kerala  പിഎസ്‌സിയിൽ പിണറായി  പിണറായി വിജയൻ വാർത്തകൾ  കേരളത്തിലെ പിഎസ്‌സി നിയമനം
പിഎസ്‌സി ലിസ്റ്റില്‍ ഉള്‍പ്പെട്ട എല്ലാവര്‍ക്കും ജോലി ലഭിക്കില്ല: മുഖ്യമന്ത്രി
author img

By

Published : Feb 10, 2021, 8:30 PM IST

Updated : Feb 10, 2021, 9:01 PM IST

തിരുവനന്തപുരം: പിഎസ്‌സി ലിസ്റ്റില്‍ ഉള്‍പ്പെട്ട എല്ലാവര്‍ക്കും ജോലി ലഭിക്കുക പ്രായോഗികമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലിസ്റ്റില്‍ ഉള്‍പ്പെട്ട അഞ്ചില്‍ ഒന്ന് ആളുകള്‍ക്ക് മാത്രമെ നിയമനം ലഭിക്കുകയുള്ളു. സംസ്ഥാനത്ത് ഒരു വര്‍ഷം സര്‍ക്കാര്‍ സര്‍വീസിലേക്ക് പരമാവധി 25,000 പേരെ വരെയെ നിയമിക്കാന്‍ കഴിയുകയുള്ളു. എന്നാല്‍ സര്‍ക്കാര്‍ സാധ്യമായ നിയമനങ്ങള്‍ നടത്തിയിട്ടുണ്ട് എന്നും മുഖ്യമന്ത്രി പറഞ്ഞു .

പിഎസ്‌സി ലിസ്റ്റില്‍ ഉള്‍പ്പെട്ട എല്ലാവര്‍ക്കും ജോലി ലഭിക്കില്ല: മുഖ്യമന്ത്രി

വസ്‌തുതകള്‍ എല്ലാം മറച്ചുവെച്ച് ഉദ്യോഗാര്‍ഥികള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്താനും റാങ്ക് ലിസ്റ്റിലെ അവസാന ആളുകള്‍ക്കു പോലും തൊഴില്‍ സാധ്യതയുണ്ടെന്ന് തെറ്റായി പ്രചരിപ്പിക്കാനും ചിലര്‍ ശ്രമം നടത്തുന്നു. അങ്ങനെ വ്യാമോഹിപ്പിച്ച് നിരപരാധികളായ യുവാക്കളെ തെരുവിലിറക്കാനും ചില കേന്ദ്രങ്ങള്‍ ശ്രമിക്കുന്നു. ജിവന് അപകടം വരുത്തുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളില്‍ നിന്ന് ഉദ്യോഗാര്‍ഥികള്‍ പിന്‍മാറാണം. രാഷ്‌ട്രീയ താല്‍പര്യങ്ങള്‍ പലതുണ്ടാകാം. അതിനായി ജീവന് അപകടം വരുത്തുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് മനുഷ്യന് ചേര്‍ന്ന പ്രവൃത്തിയല്ല. സര്‍ക്കാര്‍ ഉദ്യോഗാര്‍ഥികള്‍ക്ക് എതിരല്ല. എപ്പോഴും കൂടെയുണ്ട്. അവരുടെ പ്രശ്‌നങ്ങള്‍ ന്യായമായി പരിഹരിക്കാന്‍ സര്‍ക്കാര്‍ ആഗ്രിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഫെബ്രുവരിയില്‍ അവസാനിക്കുന്ന പിഎസ്‌സി റാങ്ക് ലിസ്റ്റുകളെല്ലാം ആറു മാസത്തേക്ക് ദീര്‍ഘിപ്പിച്ചിട്ടുണ്ട്. ഇതിന്‍റെ ഭാഗമായി റിട്ടയര്‍മെന്‍റ് എറ്റവും കൂടുതല്‍ ഉണ്ടാകുന്ന ഏപ്രില്‍, മെയ് മാസങ്ങളിലെ ഒഴിവുകള്‍ കൂടി നിലവിലുള്ള റാങ്ക് ലിസ്റ്റില്‍ പെട്ടവര്‍ക്ക് ലഭിക്കാനുള്ള സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്. കാലാവധി കഴിഞ്ഞ പൊലീസ് റാങ്ക് ലിസ്റ്റിലാവട്ടെ 2021 ഡിസംബര്‍ 31 വരെയുള്ള ഒഴിവുകള്‍ കണക്കാക്കി നിയമനം നല്‍കിയിട്ടുമുണ്ട്. ഈ സര്‍ക്കാര്‍ വന്നതിനുശേഷം 27,000 സ്ഥിരം തസ്‌തികകള്‍ ഉള്‍പ്പെടെ 44,000 തസ്‌തികകള്‍ പുതുതായി സൃഷ്‌ടിച്ചു. 1,57,911 പേര്‍ക്ക് പിഎസ്‌സി വഴി നിയമനം നല്‍കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

Last Updated : Feb 10, 2021, 9:01 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.