ETV Bharat / state

മന്ത്രിസഭ പുനഃസംഘടന മണ്ഡലം സദസുകൾക്ക് ശേഷം, കേന്ദ്രസർക്കാരിന്‍റെ അവഗണനയ്‌ക്കെതിരെ മുഖ്യമന്ത്രി പങ്കെടുക്കുന്ന പ്രതിഷേധം; ഇ പി ജയരാജൻ - ധനമന്ത്രി കെ എൻ ബാലഗോപാൽ

EP Jayarajan On Cabinet Reshuffle: കേന്ദ്രസർക്കാരിന്‍റെ അവഗണന നേരിടുന്ന സംസ്ഥാനങ്ങളിൽ ധനമന്ത്രി നേരിട്ടെത്തി ഐക്യദാർഢ്യം അഭ്യർഥിക്കുമെന്ന് ഇ പി ജയരാജൻ മാധ്യമങ്ങളെ അറിയിച്ചു.

Cabinet Reshuffle  EP Jayarajan  EP Jayarajan On Cabinet Reshuffle  EP Jayarajan press meet  മന്ത്രിസഭ പുനഃസംഘടന  മണ്ഡലം സദസുകൾ  കേന്ദ്രസർക്കാരിനെതിരെ മുഖ്യമന്ത്രി പ്രതിഷേധം  ഇ പി ജയരാജൻ  ഇ പി ജയരാജൻ വാർത്താസമ്മേളനം  ധനമന്ത്രി കെ എൻ ബാലഗോപാൽ  K N Balagopal
EP Jayarajan On Cabinet Reshuffle
author img

By ETV Bharat Kerala Team

Published : Nov 10, 2023, 8:20 PM IST

ഇ പി ജയരാജൻ സംസാരിക്കുന്നു

തിരുവനന്തപുരം: മന്ത്രിസഭ പുനഃസംഘടന (EP Jayarajan On Cabinet Reshuffle) മണ്ഡലം സദസുകൾക്ക് ശേഷമെന്നും കേന്ദ്ര സർക്കാരിന്‍റെ അവഗണനയ്‌ക്കെതിരെ ഡൽഹിയിൽ മുഖ്യമന്ത്രി പങ്കെടുക്കുന്ന പ്രതിഷേധം നടത്തുമെന്നും എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. മുഖ്യമന്ത്രിയും മന്ത്രിമാരും എംഎൽഎമാരും ഡൽഹിയിലെ പ്രതിഷേധത്തിൽ പങ്കെടുക്കും. പ്രതിഷേധത്തിൽ പങ്കെടുക്കാൻ തയ്യാറെന്ന് കോൺഗ്രസ് പറഞ്ഞാൽ കോൺഗ്രസ് എംഎൽഎമാരെയും ക്ഷണിക്കും. പ്രതിഷേധത്തിന് മുന്നോടിയായി സമാനമായി കേന്ദ്രസർക്കാരിന്‍റെ അവഗണന നേരിടുന്ന സംസ്ഥാനങ്ങളിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ (K N Balagopal) നേരിട്ടെത്തി ഐക്യദാർഢ്യം അഭ്യർഥിക്കുമെന്നും ഇ പി ജയരാജൻ (EP Jayarajan) പറഞ്ഞു.

മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന എൽഡിഎഫ് (LDF) യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. മന്ത്രിസഭ പുനഃസംഘടന മുൻ നിശ്ചയിച്ചത് പ്രകാരം തന്നെ നടക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡിസംബറിൽ മണ്ഡലം സദസ്സുകൾക്ക് ശേഷമാകും മന്ത്രിസഭ പുനഃസംഘടനയിൽ ഇനി ചർച്ചകളെന്നും അദ്ദേഹം വ്യക്തമാക്കി.

നവംബർ 18ന് ആരംഭിക്കുന്ന മണ്ഡലം സദസുകൾ നടക്കുമ്പോൾ തന്നെ സംസ്ഥാന ജില്ല തലങ്ങളിൽ കേന്ദ്ര സർക്കാരിന്‍റെ കേരള വിരുദ്ധ നയത്തിനെതിരെ എൽഡിഎഫ് പ്രതിഷേധ യോഗങ്ങൾ സംഘടിപ്പിക്കും. റബ്ബർ കൃഷിക്കാരെ വൻകിട റബ്ബർ കമ്പനികൾ പിഴിയുന്ന സാഹചര്യമാണ് സംസ്ഥാനത്തുള്ളത്. റബ്ബർ കർഷകർക്ക് പല വൻകിട കമ്പനികളും കുടിശ്ശിക നൽകാനുണ്ട്.

ഏറ്റവും കൂടുതൽ കുടിശ്ശിക എം ആർ എഫിനാണ്. 400 കോടിയിലധികം കമ്പനിക്ക് കുടിശ്ശികയുണ്ട്. കോട്ടയത്ത് റബ്ബർ കർഷകരുടെ വിപുലമായ കൺവെൻഷനും സംഘടിപ്പിക്കും. ഭൂപരിഷ്‌കരണം നിയമത്തിന്‍റെ ബില്ലിലും ഗവർണർ ഒപ്പിട്ടിട്ടില്ല. കർഷകരെ ഇത് വലിയ രീതിയിൽ പ്രതിസന്ധിയിലാക്കുന്നു. ഭൂപരിഷ്‌കരണ നിയമം നടപ്പിൽ വരുത്താൻ തടസം നിൽക്കുന്ന ഗവർണറുടെ നടപടിയിൽ പ്രതിഷേധിച്ച് രാജ് ഭവനിലേക്ക് മാർച്ച് നടത്തും.

ജനുവരിയിലാകും മാർച്ച് നടത്തുക. കേന്ദ്രം സംസ്ഥാനത്തോട് കാണിക്കുന്ന അവഗണനക്കെതിരെ കേരളത്തിൽ നിന്നുള്ള എംപിമാർക്ക് നൽകിയ നിവേദനത്തിൽ പോലും 18 എംപിമാരും ഒപ്പിട്ടിട്ടില്ല. കേരളത്തിന്‍റെ പ്രശ്‌നങ്ങളിൽ പണ്ട് ഡൽഹിയിൽ എല്ലാവരും ഒരു ടീം ആയിരുന്നു. കോൺഗ്രസ്‌ ഇന്ന് അത് തകർത്തുവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കേന്ദ്രത്തിനെതിരെയുള്ള പ്രതിഷേധങ്ങളിൽ കോൺഗ്രസിനെ ക്ഷണിക്കുമോയെന്ന ചോദ്യത്തിന് പ്രതിഷേധത്തിൽ പങ്കെടുക്കുമെന്ന് അവർ പറയട്ടെ എന്നായിരുന്നു ഇ പി ജയരാജന്‍റെ മറുപടി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.