ETV Bharat / state

മുല്ലപ്പെരിയാര്‍ ഡാം പൊട്ടുമോ ? ; പരിസ്ഥിതി ശാസ്ത്രജ്ഞന്‍ സുഭാഷ് ചന്ദ്രബോസിന് പറയാനുള്ളത് - മുല്ലപ്പെരിയാർ ഡാം വാർത്ത

പുതിയ ഡാം നിര്‍മിക്കുക എന്നത് തന്നെയാണ് ഏറ്റവും പ്രായോഗികമായ കാര്യം. കേരളത്തിന്‍റെ ആവശ്യവും അത് തന്നെയാണ്

Environmental scientist Subhash Chandra Bose  Subhash Chandra Bose  mullapperiyar dam news  mullapperiyar dam issue news  മുല്ലപ്പെരിയാർ വാർത്ത  മുല്ലപ്പെരിയാർ ഡാം വാർത്ത  പരിസ്ഥിതി ശാസ്ത്രജ്ഞന്‍ സുഭാഷ് ചന്ദ്രബോസ്
മുല്ലപ്പെരിയാർ എന്ത്, എങ്ങനെ, ഇനിയെന്ത്? പരിസ്ഥിതി ശാസ്ത്രജ്ഞന്‍ സുഭാഷ് ചന്ദ്രബോസ് സംസാരിക്കുന്നു
author img

By

Published : Oct 26, 2021, 8:59 PM IST

തിരുവനന്തപുരം : മുല്ലപ്പെരിയാര്‍ ഡാം സംബന്ധിച്ച ചര്‍ച്ച ചൂടുപിടിക്കുമ്പോള്‍ ജനങ്ങൾ ഉത്തരം തേടുന്ന നാല് ചോദ്യങ്ങള്‍ക്കുള്ള മറുപടി പരിസ്ഥിതി ശാസ്ത്രജ്ഞന്‍ സുഭാഷ് ചന്ദ്രബോസ് പറയുന്നു.

ഡാം ഉണ്ടായത് എങ്ങനെ ?

മുല്ലപ്പെരിയാര്‍ ഡാം നിര്‍മിക്കാന്‍ രണ്ട് കാരണങ്ങളാണുള്ളത്. പതിനെട്ടാം നൂറ്റാണ്ടിലെ ആ കാലയളവില്‍ കാടിനകത്ത് നല്ല മഴയുള്ള സമയമാണ്. കാട്ടില്‍ മഴപെയ്യുന്ന സമയങ്ങളില്‍ ഇന്നത്തെ കുട്ടനാട് പോലുള്ള പ്രദേശങ്ങളില്‍ ചെറിയ പ്രളയങ്ങളുണ്ടായിരുന്നു. കാടിനകത്ത് ചില ഡാമുകള്‍ വന്നാല്‍ സ്വാഭാവികമായും കുത്തൊഴുക്ക് പിടിച്ചുനിര്‍ത്താന്‍ കഴിയുമെന്ന ചിന്ത വന്നു.

എന്നാല്‍ ഇതിനെക്കാള്‍ ഉപരി ബ്രിട്ടീഷുകാരുടെ ഒരു നിഗൂഢ തന്ത്രം ഇതില്‍ ഉണ്ടായിരുന്നു. അക്കാലത്ത് നാട്ടുരാജാക്കന്മാര്‍ ബ്രിട്ടീഷുകാര്‍ക്ക് കപ്പം കൊടുക്കണമായിരുന്നു. കൃഷിയില്‍ നിന്നായിരുന്നു അന്ന് കൂടുതലായും കപ്പം നല്‍കിയിരുന്നത്. തമിഴ്‌നാട്ടിലെ തേനി, കമ്പം പ്രദേശങ്ങളില്‍ കടുത്ത വരള്‍ച്ചയുണ്ടാവുകയും കപ്പം കൊടുക്കാന്‍ കഴിയാത്ത സ്ഥിതിയുമുണ്ടായി.

പണം കിട്ടണമെങ്കില്‍ കൃഷി വേണം. കൃഷി നടക്കണമെങ്കില്‍ വെള്ളം വേണം. അങ്ങനെ ബ്രിട്ടീഷ് എന്‍ജിനിയര്‍മാര്‍ കേരള-തമിഴ്‌നാട് തീരത്ത് മുല്ലപ്പെരിയാറില്‍ ഒരു ഡാം പണിതാല്‍ കമ്പം, തേനി മേഖലയിലെ വരള്‍ച്ചയ്ക്ക് പരിഹാരം കാണാന്‍ കഴിയുമെന്ന് അറിയിച്ചു.

മുല്ലപ്പെരിയാർ എന്ത്, എങ്ങനെ, ഇനിയെന്ത്? പരിസ്ഥിതി ശാസ്ത്രജ്ഞന്‍ സുഭാഷ് ചന്ദ്രബോസ് സംസാരിക്കുന്നു

അങ്ങനെയാണ് കേരളവുമായി കരാര്‍ ഉടമ്പടിയില്‍ മുല്ലപ്പെരിയാറില്‍ ഡാം പണിയുന്നത്. 999 വര്‍ഷത്തേയ്ക്കുള്ള കരാര്‍ എന്നാണ് രേഖയില്‍ പറയുന്നത്. ഇതാണ് മുല്ലപ്പെരിയാര്‍ കേസില്‍ സുപ്രീംകോടതി പരിഗണിച്ചതും. എന്നാല്‍ 99 എന്നത് 999 ആയതാണോ എന്നതില്‍ ചില തര്‍ക്കങ്ങള്‍ ഇന്നും നില നില്‍ക്കുന്നുണ്ട്.

സ്വതന്ത്ര ഇന്ത്യ രൂപീകരിക്കപ്പെട്ടതോടെ മുമ്പുണ്ടായിരുന്ന പല കരാറുകളും തുടര്‍ന്നുവന്നു. അതുവരെ വെള്ളത്തിനായി മുല്ലപ്പെരിയാറിനെ ഉപയോഗിച്ചിരുന്ന തമിഴ്‌നാട് വൈദ്യുതി ഉത്പാദനം തുടങ്ങിയതോടെ കേരളം എതിര്‍പ്പുമായി രംഗത്തുവന്നു.

സര്‍ സി.പി രാമസ്വാമി അയ്യരുടെ കാലത്ത് ഉണ്ടായ ഒത്തുതീര്‍പ്പ് ശ്രമങ്ങളുടെ ഫലമായി നിശ്ചിത തുക സംസ്ഥാനത്തിന് നല്‍കാമെന്ന് സമ്മതിച്ചെങ്കിലും പലപ്പോഴും തമിഴ്‌നാട് അത് പാലിച്ചിരുന്നില്ല.

മുല്ലപ്പെരിയാറില്‍ കേരളത്തിന് എന്ത് ലാഭം ?

നിര്‍മാണ ഘട്ടത്തില്‍ തന്നെ വലിയ പ്രതിസന്ധികള്‍ നേരിട്ടാണ് ഡാം പണി പൂര്‍ത്തിയാകുന്നത്. നിരവധി ജീവനുകള്‍ നഷ്‌ടമായി. മുല്ലപ്പെരിയാറില്‍ ഒരു ഡാം കൊണ്ട് കേരളത്തിന് പ്രത്യേകിച്ച് ഗുണം ഒന്നുംതന്നെയില്ലായിരുന്നു. അതേസമയം പ്രളയങ്ങള്‍ ഒഴിവാക്കാനാവുമെന്നൊരു ചിന്തയുണ്ടായിരുന്നു. അത് ഏറെക്കുറെ ശരിയുമായിരുന്നു.

ഡാമുകള്‍ ഡി കമ്മിഷന്‍ ചെയ്യുക എന്നത് വലിയ പ്രക്രിയയാണ്. ഇന്ത്യയില്‍ തന്നെ അപൂര്‍വമായി മാത്രമാകും അത്തരം പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുള്ളത്. 1970കളില്‍ കരാര്‍ പുതുക്കുന്ന സമയത്ത് കേരളത്തിന് ചെയ്യാന്‍ കഴിയുമായിരുന്ന പല തീരുമാനങ്ങളില്‍ നിന്നും പിന്നാക്കം പോവുകയാണ് ഉണ്ടായത്. ആ വസ്‌തുതകള്‍ മറച്ചുവയ്ക്കാനുമാകില്ല.

മുല്ലപ്പെരിയാര്‍ പൊട്ടുമോ…?

മുല്ലപ്പെരിയാര്‍ ഡാം പൊട്ടുമോ എന്ന ചോദ്യത്തിന് ഇല്ല എന്ന് മാത്രമേ മറുപടി പറയാനാകൂ. കാരണം ഡാം പൊട്ടില്ല എന്ന് പറഞ്ഞാണ് സുപ്രീംകോടതിയില്‍ ഇപ്പോഴും കേസ് നടക്കുന്നത്. എന്നാല്‍ ഇപ്പോള്‍ ഉയര്‍ന്നുവരുന്ന ആശങ്കകള്‍ക്ക് അടിസ്ഥാനമുണ്ട്.

കാരണം, പഴയ സാങ്കേതിക വിദ്യയില്‍ ചെയ്‌ത ഡാം. നൂറ്റാണ്ടുകള്‍ കഴിഞ്ഞു. പ്രളയമുള്ളൊരു പ്രദേശമാണ്. നേരത്തെ ഇല്ലാതിരുന്ന തരത്തില്‍ ഭൂചലനങ്ങളും ഭൂകമ്പങ്ങളും പ്രവചിക്കപ്പെടുന്നു. വലിയ പ്രളയമോ ഭൂചലനമോ ഉണ്ടായാല്‍ സ്വാഭാവികമായി പ്രതിസന്ധി വരാം. അതാണ് കേരളം സുപ്രീംകോടതിയെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നത്.

ഓരോ ഡാമിനും നിശ്ചിത ആയുസുണ്ട്. മുല്ലപ്പെരിയാര്‍ ഡാമിന്‍റേത് എന്‍ജിനിയറിങ് ഘടനയല്ല. സുര്‍ക്കി സാങ്കേതികവിദ്യയിലാണ് നിര്‍മാണം. ലൈം, ചുണ്ണാമ്പ്, ഇഷ്‌ടികപ്പൊടി എന്നിവയായിരുന്നു അസംസ്‌കൃത വസ്‌തുക്കള്‍.

കമ്പി, സിമെന്‍റ്, മണല്‍, മെറ്റല്‍ ഉള്‍പ്പടെയുള്ള വസ്‌തുക്കള്‍ ഉപയോഗിച്ചുള്ള ഇന്നത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ആയുസും ഗുണനിലവാരവും സാങ്കേതിക വിദ്യയിലൂടെ മനസിലാക്കാനാകും. എന്നാല്‍ മുല്ലപ്പെരിയാറിലെ സ്ഥിതി അതല്ല. സ്വാഭാവികമായും വര്‍ഷങ്ങള്‍ കഴിഞ്ഞതോടെ പൊട്ടലുകളും ചോര്‍ച്ചയും ഡാമിലുണ്ടാകുന്നു.

മുല്ലപ്പെരിയാറില്‍ ഇനിയെന്ത് ?

മുല്ലപ്പെരിയാറിലെ നിയമപോരാട്ടങ്ങള്‍ക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ വിദഗ്‌ധ സമിതി രൂപീകരിക്കപ്പെട്ടതോടെയാണ് പ്രശ്‌നത്തില്‍ കേരളത്തിന് അൽപമെങ്കിലും മേല്‍ക്കൈ വരുന്നത്.

അതേസമയം, കേരളം ഡാമിനെതിരെ ഉയര്‍ത്തുന്ന വാദങ്ങള്‍ക്ക് എതിരെ തമിഴ്‌നാട് തടസവാദം ഉന്നയിക്കുമ്പോള്‍ കേസും തീര്‍പ്പും നീളുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ കേസില്‍ സുപ്രീംകോടതി പറഞ്ഞത് വിഷയത്തില്‍ വാദങ്ങളല്ല പ്രായോഗികതയാണ് വേണ്ടതെന്നാണ്.

മുല്ലപ്പെരിയാറിലേത് രണ്ട് സമൂഹത്തിന്‍റെ പ്രശ്‌നമാണ്. അതില്‍ വൈകാരികതയും ഏറെയാണ്. മുല്ലപ്പെരിയാറില്‍ അപകടകരമായ പ്രതിസന്ധിയുണ്ടായാല്‍ ഇരു സംസ്ഥാനങ്ങളിലേയും ജനങ്ങള്‍ വെറുതെ ഇരിക്കുമെന്ന് തോന്നുന്നുണ്ടോ. സാമൂഹിക പ്രശ്‌നങ്ങളുണ്ടാകും, രാഷ്ട്രീയ പ്രശ്‌നങ്ങളുണ്ടാകും.

പുതിയ ഡാം നിര്‍മിക്കുക എന്നത് തന്നെയാണ് ഏറ്റവും പ്രായോഗികമായ കാര്യം. കേരളത്തിന്‍റെ ആവശ്യവും അത് തന്നെയാണ്. ഇത്രയും വര്‍ഷത്തെ കരാര്‍ നിലനില്‍ക്കുന്നതിനാല്‍ തമിഴ്‌നാടിന് വെള്ളം കൊടുക്കാന്‍ നമ്മള്‍ ബാധ്യസ്ഥരാണ്.

തമിഴ്‌നാടുമായി ചേര്‍ന്ന് എത്രയും വേഗം ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടക്കണം. പുതിയ ഡാമിന് വേണ്ടിയുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ഇതിനോടകം സര്‍ക്കാര്‍ തുടങ്ങി കഴിഞ്ഞു. കൂടുതല്‍ ആശങ്കപ്പെടുത്തുന്ന പ്രചാരണങ്ങള്‍ ഒഴിവാക്കി പുതിയ ഡാമിനായുള്ള സാമൂഹിക സമ്മര്‍ദമാണ് ഇക്കാര്യത്തില്‍ വേണ്ടത്.

Also Read: വിവാദ പരാമര്‍ശത്തില്‍ പൊലീസില്‍ പരാതിപ്പെട്ട് ആര്യ രാജേന്ദ്രന്‍ ; ഖേദം പ്രകടിപ്പിച്ച് കെ.മുരളീധരന്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.