ETV Bharat / state

അധിക വിനോദ നികുതി; മന്ത്രിതല യോഗം ഇന്ന് ചേരും - entertainment tax

നൂറ് രൂപക്ക് മുകളിലുള്ള ടിക്കറ്റിന് 8.5 ശതമാനവും നൂറ് രൂപക്ക് താഴെയുള്ളതിന് 5 ശതമാനം നികുതിയുമാണ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്നത്.

അധിക വിനോദ നികുതി  മന്ത്രിതല യോഗം  സര്‍ക്കാര്‍  മന്ത്രി എ.കെ.ബാലന്‍  ധനമന്ത്രി തോമസ് ഐസക്  entertainment tax  ministers meeting
അധിക വിനോദ നികുതി
author img

By

Published : Nov 30, 2019, 8:45 AM IST

തിരുവനന്തപുരം: സിനിമ ടിക്കറ്റുകള്‍ക്ക് അധിക നികുതി ഏര്‍പ്പെടുത്തിയതില്‍ മന്ത്രിതല യോഗം ഇന്ന് ചേരും. അധിക നികുതി ചുമത്തിയ സര്‍ക്കാര്‍ നടപടി അംഗീകരിക്കാനാകില്ലെന്നും അധിക നികുതി പിന്‍വലിക്കണമെന്നും എക്‌സ്ബിറ്റേഴ്‌സ് ഫെഡറേഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് യോഗം. മന്ത്രിമാരായ തോമസ് ഐസക്കും എ.കെ ബാലനും എക്‌സ്ബിറ്റേഴ്‌സ് ഫെഡറേഷനുമായി ചര്‍ച്ച നടത്തും.

ധനമന്ത്രി തോമസ് ഐസക്കിന്‍റെ ഓഫീസിലാണ് യോഗം ചേരുന്നത്. നൂറ് രൂപക്ക് മുകളിലുള്ള ടിക്കറ്റിന് 8.5 ശതമാനവും നൂറ് രൂപക്ക് താഴെയുള്ളതിന് 5 ശതമാനം നികുതിയുമാണ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്നത്. ഇതില്‍ പ്രതിഷേധിച്ച് സർക്കാർ തീയറ്ററുകളിൽ റിലീസ് ചിത്രങ്ങൾ വിതരണക്കാർ നൽകുന്നുമില്ല. ഈ പ്രതിസന്ധികൾ ചർച്ച ചെയ്യാനാണ് യോഗം വിളിച്ചത്. നടൻ ഷെയ്ൻ നിഗമുമായി ബന്ധപ്പെട്ട വിവാദവും ചർച്ചയാകും. സിനിമാ ലൊക്കേഷനുകളിലെ മയക്ക് മരുന്ന് വ്യാപകമായന്നെ ആരോപണങ്ങളിൽ അന്വേഷണവും പരിശോധനയും സംബന്ധിച്ചും യോഗം തീരുമാനമെടുക്കും.

Intro:സിനിമാ ടിക്കറ്റിന് ഏർപ്പെടുത്തിയ വിനോദ നികുതി പിൻവലിക്കണമെന്ന ആവശ്യത്തിൽ ഇന്ന് മന്ത്രിതല ചർച്ച.
Body:അധിക വിനോദ നികുതി പിൻവലിക്കണമെന്ന് സിനിമാ വിതരണക്കാരുടെ സംഘടനയാണ് സർക്കാറിനോട് ആവശ്യപ്പെട്ടത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് ചർച്ച. മന്ത്രിമാരായ തോമസ് ഐസക് , എ.കെ ബാലൻ എന്നിവർ എക്സിബിറ്റേഴ്സ് ഫെഡറേഷനുമായി ചർച്ച നടത്തും. നൂറ് രൂപയ്ക്ക് മുകളിലുള്ള ടിക്കറ്റിന് 8.5 ശതമാനവും നൂറ് രൂപയ്ക്ക് താഴെയുള്ളതിന് 5 ശതമാവും നികുതിയാണ് സർക്കാർ ഏർപ്പെടുത്തിയത്. ഇത് അംഗീകരിക്കില്ലെന്ന നിലപാടിലാണ് വിതരണക്കാർ. ഇതിൽ പ്രതിഷേധിച്ച് സർക്കാർ തീയറ്ററുകളിൽ റിലീസ് ചിത്രങ്ങൾ വിതരണക്കാർ നൽകുന്നുമില്ല. ഈ പ്രതിസന്ധികൾ ചർച്ച ചെയ്യാനാണ് യോഗം വിളിച്ചത്. ധനമന്ത്രി തോമസ് ഐസകിന്റെ ഓഫീസിലാണ് യോഗം. നടൻ ഷെയ്ൻ നിഗമുമായി ബന്ധപ്പെട്ട വിവാദവും ചർച്ചയാകും. സിനിമാ ലൊക്കേഷനുകളിലെ മയക്ക് മരുന്ന് വ്യാപകമായന്നെ ആരോപണങ്ങളിൽ അന്വേഷണവും പരിശോധനയും സംബന്ധിച്ചും യോഗം തീരുമാനമെടുക്കും.Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.