തിരുവനന്തപുരം: 10-ാം ക്ലാസ് തല പ്രാഥമിക പരീക്ഷയുടെ 192 കാറ്റഗറികളിലേക്കുള്ള അർഹതാപട്ടിക പി.എസ്.സി പ്രസിദ്ധീകരിച്ചു തുടങ്ങി. സംസ്ഥാനതലത്തില്‍ യോഗ്യത നേടിയവരുടെ ലിസ്റ്റ് അധികൃതര്‍ വെള്ളിയാഴ്‌ച പുറത്തുവിട്ടു. 14 ജില്ലകളിലേക്കുള്ള എൽ.ഡി ക്ലാർക്ക് തസ്‌തികയുടെയും സെക്രട്ടേറിയറ്റ് /പി.എസ്.സി ഓഫിസ് അസിസ്റ്റൻ്റ് തസ്‌തികയുടെയും അർഹത പട്ടിക നാളെ പ്രസിദ്ധീകരിക്കും.
നവംബർ, ഡിസംബർ മാസങ്ങളിലായി നടക്കുന്ന അന്തിമ പരീക്ഷകൾ എഴുതാൻ അർഹത നേടിയവരുടെ പട്ടികയാണ് പ്രസിദ്ധീകരിച്ചത്. വിശദവിവരങ്ങൾ പി.എസ്.സി വെബ്സൈറ്റിൽ ലഭിക്കും. പ്രാഥമിക പരീക്ഷയുടെ അടിസ്ഥാനത്തിൽ ഓരോ ജില്ലയിലേക്കും പ്രത്യേകം കട്ട് ഓഫ് നിശ്ചയിച്ചാണ് ഏകീകൃത പട്ടിക പ്രസിദ്ധീകരിക്കുന്നത്.
റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്താനുള്ള ഉദ്യോഗാർഥികളുടെ എണ്ണത്തിന്‍റെ ആറിരട്ടിയെങ്കിലും വരുന്ന ഉദ്യോഗാർഥികളെയാണ് പട്ടികയിൽ ഉൾപ്പെടുത്തുന്നത്. സംവരണ വിഭാഗങ്ങളെയും ആവശ്യമായ തോതനുസരിച്ച് ഉൾപ്പെടുത്തും. 15 ലക്ഷത്തോളം പേരാണ് പ്രാഥമികതല പരീക്ഷയെഴുതിയത്.
ALSO READ: സംസ്ഥാനത്തെ കോളജുകൾ ഒക്ടോബർ 4 മുതൽ തുറക്കും; ഉത്തരവിറക്കി സർക്കാർ