ETV Bharat / state

സംസ്ഥാനത്ത് റെക്കോഡ് വൈദ്യുതി ഉപഭോഗം; തുടര്‍ച്ചയായ രണ്ടാം ദിനവും ഉപഭോഗം 100 ദശലക്ഷം കടന്നു - വൈദ്യുതി ബോര്‍ഡ്

കനത്ത വേനലില്‍ വൈദ്യുതി ഉപഭോഗം ദിനംപ്രതി വര്‍ധിക്കുമ്പോള്‍ ലോഡ് ഷെഡിങ് ഇല്ലെങ്കിലും സ്വയം നിയന്ത്രണം വേണമെന്നറിയിച്ച് വൈദ്യുതി ബോര്‍ഡ്

Electricity consumption Kerala  Electricity consumption Kerala in Record  Electricity consumption  Record Electricity consumption in Kerala  Consumption crossed 100 million  സംസ്ഥാനത്ത് റെക്കോഡ് വൈദ്യുതി ഉപഭോഗം  റെക്കോഡ് വൈദ്യുതി ഉപഭോഗം  വൈദ്യുതി ഉപഭോഗം  വൈദ്യുതി  കനത്ത വേനലില്‍ വൈദ്യുതി ഉപഭോഗം  ലോഡ് ഷെഡിങ്  വൈദ്യുതി ബോര്‍ഡ്  കെഎസ്‌ഇബി
സംസ്ഥാനത്ത് റെക്കോഡ് വൈദ്യുതി ഉപഭോഗം
author img

By

Published : Apr 19, 2023, 9:26 PM IST

തിരുവനന്തപുരം: കത്തുന്ന വേനലില്‍ കേരളം വെന്തുരുകുന്നതിനൊപ്പം കത്തിപ്പടര്‍ന്ന് വൈദ്യുതി ഉപഭോഗവും. സംസ്ഥാനത്ത് തുടര്‍ച്ചയായി രണ്ടാം ദിവസവും വൈദ്യുതി ഉപഭോഗം 100 ദശലക്ഷം യൂണിറ്റ് കടന്നു. സംസ്ഥാന ചരിത്രത്തില്‍ തന്നെ ഇതാദ്യമാണ് വൈദ്യുതി ഉപഭോഗത്തിലെ ഈ വര്‍ധന.

ഇന്നലെ (ചൊവ്വാഴ്‌ച) സംസ്ഥാന ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഉപഭോഗമായ 102.953 ദശലക്ഷം യൂണിറ്റാണ് രേഖപ്പെടുത്തിയത്. തിങ്കളാഴ്‌ച ഇത് 100.35 ദശലക്ഷം യൂണിറ്റായിരുന്നു. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായാണ് തുടര്‍ച്ചയായ രണ്ടു ദിവസങ്ങളില്‍ വൈദ്യുതി ഉപഭോഗം 100 ദശലക്ഷം യൂണിറ്റ് കടക്കുന്നത്. ഏപ്രില്‍ 13 നായിരുന്നു സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം ആദ്യമായി 100 ദശലക്ഷം യൂണിറ്റ് കടന്നത്. അന്ന് 100.3029 ദശലക്ഷം യൂണിറ്റായിരുന്നു വൈദ്യുതി ഉപഭോഗം. തൊട്ടടുത്ത ദിവസം ഉപഭോഗം 100.089 ദശലക്ഷം യൂണിറ്റായി.

അവധിയില്‍ കുറഞ്ഞു, പിന്നെ കുതിച്ചു: വിഷു ദിവസത്തെ പൊതു അവധി കാരണം സര്‍ക്കാര്‍ ഓഫിസുകള്‍ അവധിയായതിനാല്‍ ഏപ്രില്‍ 15ന് ഉപഭോഗം 93.2923 ദശലക്ഷം യൂണിറ്റായും, ഏപ്രില്‍ 16 ഞായറാഴ്‌ച 90.640 യൂണിറ്റായും കുറഞ്ഞു. അതിനു തൊട്ടടുത്ത രണ്ടു പ്രവൃത്തി ദിവസങ്ങളിലാണ് വൈദ്യുതി ഉപഭോഗം കുത്തനെ ഉയര്‍ന്ന് 100 ദശലക്ഷം കടന്നത്. താപനില 50 ഡിഗ്രി സെല്‍ഷ്യസ് കടക്കുകയും മഴ മാറി നില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഈ ആഴ്‌ച പൂര്‍ണമായും അടുത്ത ആഴ്‌ചയുടെ ആദ്യ ദിനങ്ങളിലും വൈദ്യുതി ഉപഭോഗം ഗണ്യമായി ഉയര്‍ന്നേക്കുമെന്ന കണക്കുകൂട്ടലിലാണ് വൈദ്യുതി ബോര്‍ഡ്.

Also Read: കടുത്ത വേനലിനെ പ്രതിരോധിക്കാന്‍ കരിക്കിന്‍ വെള്ളം ഉത്തമം ; ഗുണങ്ങള്‍ അനവധി

ക്രമീകരണങ്ങളുമായി കെഎസ്‌ഇബി: വേനല്‍ കടുക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ വൈദ്യുതി ഉത്പാദനത്തിലും ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്നലെ സംസ്ഥാനത്തെ വൈദ്യുതി ഉത്പാദനം 29.102 ദശലക്ഷം യൂണിറ്റായിരുന്നു. ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ ഇടുക്കി അണക്കെട്ടില്‍ ഇന്നലെ ഉത്പാദനം 14.982 ദശലക്ഷം യൂണിറ്റായിരുന്നു. ശബരിഗിരി അണക്കെട്ടില്‍ നിന്ന് 5.877 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിച്ചു. 71.786 ദശലക്ഷം യൂണിറ്റ് വൈദ്യുതി പുറത്തുനിന്നും വാങ്ങി.

ദിവസവും ഇത്രയധികം വൈദ്യുതി പുറത്തുനിന്നും വാങ്ങേണ്ടിവരുന്നത് കെഎസ്ഇബിയുടെ സാമ്പത്തിക സ്ഥിതിയിലും ഗണ്യമായ തിരിച്ചടിയുണ്ടാക്കും. എന്നാല്‍ വൈദ്യുതി നിയന്ത്രണം ഉടനില്ലെന്നും ഉപഭോക്താക്കള്‍ സ്വയം നിയന്ത്രണം പാലിച്ച് സഹകരിക്കണമെന്നുമാണ് വൈദ്യുതി ബോര്‍ഡിന്‍റെ അഭ്യര്‍ത്ഥന.

ഇവ പാലിക്കാം: വൈദ്യുതി ഉപഭോഗം ഏറ്റവും ഉയര്‍ന്നു നില്‍ക്കുന്ന വൈകിട്ട് ആറ് മുതല്‍ 10 മണിവരെ ഇസ്‌തിരി, വാഷിങ് മെഷീന്‍, ഇന്‍ഡക്ഷന്‍ സ്‌റ്റൗ, പമ്പ് സെറ്റുകള്‍, മിക്‌സി മുതലായവ ഉപകരണങ്ങള്‍ പരമാവധി പ്രവര്‍ത്തിപ്പിക്കുന്നത് ഒഴിവാക്കണമെന്ന് വൈദ്യുതി ബോര്‍ഡ് അഭ്യര്‍ത്ഥിച്ചു. ഇടുക്കി അണക്കെട്ടില്‍ സംഭരണ ശേഷിയുടെ 35 ശതമാനം വെള്ളമാണുള്ളത്. കഴിഞ്ഞ തവണ ഇതേ ദിവസം ഇത് 45 ശതമാനമായിരുന്നു.

Also read: സംസ്ഥാനത്ത് അത്യുഷ്‌ണം ; തൃശൂര്‍, പാലക്കാട് ജില്ലകളില്‍ താപനില 40 ഡിഗ്രി കടക്കും, ജാഗ്രതാനിർദേശം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.