തിരുവനന്തപുരം: വട്ടിയൂർകാവ് ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായി സ്ഥാപിച്ച ഫ്ലക്‌സ് ബോർഡുകളും പോസ്റ്ററുകളും തിരുവനന്തപുരം നഗരസഭ നീക്കം ചെയ്യുന്നു.തെരഞ്ഞെടുപ്പിന് ശേഷം ബോര്‍ഡുകളും ഫ്ലക്‌സുകളും മാറ്റാൻ എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും നഗരസഭ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതനുസരിച്ച് മാറ്റാത്ത ബോർഡുകളാണ് നഗരസഭ നേരിട്ട് നീക്കം ചെയ്യുന്നത്.
നഗരസഭ ജീവനക്കാരും ഗ്രീൻ ആർമി പ്രവർത്തകരുമാണ് ബോർഡുകൾ നീക്കം ചെയ്യുന്നത്. ക്ലീൻ തിരുവനന്തപുരം എന്ന ലക്ഷ്യത്തോടെയാണ് നഗരസഭയുടെ പുതിയ ശുചീകരണ പ്രവര്‍ത്തനം. തിരുവനന്തപുരം മേയറും വട്ടിയൂര്‍ക്കാവില്‍ സ്ഥാനാര്‍ത്ഥിയുമായിരുന്ന മേയറുടെ തന്നെ ഫ്ലക്‌സ് ബോര്‍ഡുകളാണ് ആദ്യം നീക്കിയത്.