തിരുവനന്തപുരം: കേരള കോൺഗ്രസ് എമ്മിന്‍റെ രണ്ടില ചിഹ്നം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ മരവിപ്പിച്ചു. ജോസ് കെ. മാണി വിഭാഗവും പി.ജെ ജോസഫ് വിഭാഗവും രണ്ടില ചിഹ്നം അനുവദിക്കണമെന്ന് കാട്ടി തെരഞ്ഞെടുപ്പ് കമ്മിഷന് അപേക്ഷ നൽകിയിരുന്നു. ഒരേ ചിഹ്നത്തിന് രണ്ട് ആവശ്യക്കാർ ഉണ്ടായതോടെയാണ് ചിഹ്നം മരവിപ്പിക്കാൻ തെരഞ്ഞെടുപ്പ് കമ്മിഷൻ വി. ഭാസ്‌കരൻ ഉത്തരവിട്ടത്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് കേരള കോൺഗ്രസ് ജോസ് കെ. മാണി വിഭാഗത്തിന് ടേബിൾ ഫാനും പി.ജെ ജോസഫ് വിഭാഗത്തിന് ചെണ്ടയും അനുവദിച്ചു.
രണ്ടില ചിഹ്നം മരവിപ്പിച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ - ജോസ് കെ. മാണി വിഭാഗം
കേരള കോൺഗ്രസ് ജോസ് കെ. മാണി വിഭാഗത്തിന് മത്സരിക്കാൻ ടേബിൾ ഫാനും പി.ജെ ജോസഫ് വിഭാഗത്തിന് ചെണ്ടയും അനുവദിച്ചു