ETV Bharat / state

യുവതിയെ മർദിച്ച കേസ്: എൽദോസ് കുന്നപ്പിള്ളിയുടെ ജാമ്യാപേക്ഷ ഇന്ന് കോടതിയില്‍

അധ്യാപികയായ യുവതിയെ എൽദോസ് കുന്നപ്പിള്ളി മർദിച്ചെന്ന യുവതിയുടെ പരാതിയിലാണ് കേസ്

Eeldose kunnappilly  eldose kunnappilly case  Eldos Kunnappilly bail plea will consider today  bail plea of Eldos Kunnappilly  RAPE COMPLAINT AGAINST MLA ELDOS KUNNAPILLI  kerala latest news  malayalam latest news  യുവതിയെ മർദിച്ച കേസ്  എൽദോസ് കുന്നപ്പിള്ളി എംഎൽഎ  ൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ മുൻ‌കൂർ ജാമ്യാപേക്ഷ  കേരള വാർത്തകൾ  മലയാളം വാർത്തകൾ  അധ്യാപികയായ യുവതിയെ മർദിച്ചു
യുവതിയെ മർദിച്ച കേസ്: എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും
author img

By

Published : Oct 12, 2022, 9:22 AM IST

തിരുവനന്തപുരം: സുഹൃത്തായ യുവതിയെ മർദിച്ചെന്ന കേസിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ മുൻ‌കൂർ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. തിരുവനന്തപുരം സെഷൻസ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്. കഴിഞ്ഞ മാസം പതിനാലിനാണ് കേസിനാസ്‌പദമായ സംഭവം.

അധ്യാപികയായ യുവതിയും എൽദോസ് കുന്നപ്പിള്ളിയും കോവളത്തെത്തുകയും തുടർന്ന് വാക്കുതർക്കമുണ്ടാകുകയും എൽദോസ് തന്നെ മർദിക്കുകയുമായിരുന്നുവെന്നാണ് യുവതി പരാതിയിൽ പറയുന്നത്. സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് യുവതി നൽകിയ പരാതി കോവളം സ്‌റ്റേഷനിലേക്ക് കൈമാറിയെങ്കിലും കേസെടുത്തില്ല. സംഭവം വിവാദമായതോടെ ഇന്നലെ കോവളം പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തു.

പിന്നാലെയാണ് എൽദോസ് കുന്നപ്പിള്ളി മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്. അതേസമയം സമൂഹ മാധ്യമം കൈകാര്യം ചെയ്യാമെന്ന് പറഞ്ഞ് തന്നെ സമീപിച്ച യുവതി മൊബൈൽ ഫോണടക്കം തട്ടിയെടുത്തെന്ന് എൽദോസ് ആരോപിക്കുന്നു. എംഎൽഎയ്‌ക്കെതിരെ ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയത്.

ഇന്നലെ പരാതിക്കാരിയുടെ മൊഴിയെടുക്കൽ പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല. തുടരന്വേഷണം നടത്തുന്ന ജില്ലാ ക്രൈം ബ്രാഞ്ച് വീണ്ടും മൊഴിയെടുക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.