ETV Bharat / state

അക്കാദമിക്ക് കലണ്ടറില്‍ തിരുത്ത് വരും; സ്‌കൂളുകള്‍ മാര്‍ച്ച് 31 വരെ മാത്രം, സംസ്ഥാനത്ത് പ്രവര്‍ത്തി ദിനം 205 ദിവസം - അധ്യാപക സംഘടന

അധ്യാപക സംഘടനകളുടെ യോഗത്തിലാണ് സുപ്രധാന തീരുമാനം

Education department on School working Days  Education department  School working Days  Schools will works only till March 31  അക്കാദമിക്ക് കലണ്ടറില്‍ തിരുത്ത്  സ്‌കൂളുകള്‍ മാര്‍ച്ച് 31 വരെ മാത്രം  സംസ്ഥാനത്ത് പ്രവൃത്തി ദിനം 205 ദിവസം  അധ്യാപക സംഘടന  വിദ്യാഭ്യാസ മന്ത്രി
സ്‌കൂളുകള്‍ മാര്‍ച്ച് 31 വരെ മാത്രം, സംസ്ഥാനത്ത് പ്രവൃത്തി ദിനം 205 ദിവസം
author img

By

Published : Jun 7, 2023, 3:42 PM IST

Updated : Jun 7, 2023, 4:42 PM IST

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകൾ മാർച്ച് 31 ന് തന്നെ അടയ്ക്കുo. സംസ്ഥാനത്ത് പ്രവര്‍ത്തി ദിനം 205 ദിവസമാക്കാൻ വിദ്യാഭ്യാസ മന്ത്രി വിളിച്ച അധ്യാപക സംഘടന യോഗത്തിലാണ് തീരുമാനമായത്. 2023– 24 അക്കാദമിക വർഷത്തേക്കുള്ള കലണ്ടറിലാണ് പുതിയ മാറ്റം.

നേരത്തെ പുറത്തുവിട്ട അക്കാദമിക്ക് കലണ്ടർ പ്രകാരം സംസ്ഥാനത്തെ സ്‌കൂളുകൾ ഏപ്രിൽ ആറുവരെയാക്കി 210 പ്രവര്‍ത്തി ദിനം ഉറപ്പാക്കുമെന്നായിരുന്നു സർക്കാർ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ അധ്യാപക സംഘടനകൾ ഇതിനെതിരെ കടുത്ത വിയോജിപ്പ് അറിയിച്ചിരുന്നു. ഇതിനെ തുടർന്നാണ് അധ്യാപക സംഘടനകളുടെ യോഗം മന്ത്രി തിരുവനന്തപുരത്ത് വിളിച്ചുചേർത്തത്. ഇതോടെ ഏപ്രിൽ ഒന്ന് മുതൽ അഞ്ച് വരെയുള്ള തീയതികൾ വേനൽക്കാല അവധി ദിവസങ്ങളായി തന്നെ തുടരും. ആകെയുള്ള 52 ശനിയാഴ്‌ചകളിൽ 13 ശനിയാഴ്‌ചകൾ പ്രവൃത്തി ദിനങ്ങളായും തുടരും.

തീരുമാനം പ്രതിഷേധങ്ങള്‍ക്കൊടുവില്‍: അക്കാദമിക കലണ്ടർ വിഷയത്തിൽ ഇടതുപക്ഷ അനുകൂല സംഘടനയായ കെഎസ്‌ടിഎ അടക്കo രംഗത്തുവന്നിരുന്നു. ഇതിനെ തുടർന്നാണ് ക്വാളിറ്റി ഇമ്പ്രൂവ്മെന്‍റ് പ്രോഗ്രാം (ക്യൂഐപി) മേൽനോട്ട സമിതിയിൽ ഉൾപ്പെട്ട അധ്യാപക സംഘടനകളുടെ യോഗം മന്ത്രി ബുധനാഴ്‌ച വിളിച്ചുചേർത്തത്. തുടർച്ചയായ രണ്ട് ശനിയാഴ്‌ചകൾ പ്രവർത്തി ദിനമാകുന്ന മാർച്ച് 16, 23 അക്കാദമിക കലണ്ടറിൽ നിന്ന് ഒഴിവാക്കണമെന്ന് കെപിഎസ്‌ടിഎ യോഗത്തിൽ ആവശ്യപ്പെട്ടു. മലബാറിലെ പ്ലസ് വൺ സീറ്റ് സംബന്ധിച്ചും യോഗത്തിൽ ചർച്ചയായി. എന്നാൽ യോഗത്തിൽ ഇത് സംബന്ധിച്ചു അന്തിമ തീരുമാനം വന്നിട്ടില്ല.

നിലവിലെ നിയമങ്ങളും കോടതി വിധികളും ഒരാഴ്‌ചയിൽ അഞ്ച് പ്രവൃത്തി ദിനങ്ങൾ വേണമെന്ന് നിർദേശിച്ചിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിൽ ആഴ്‌ചയിൽ അഞ്ച് ദിവസം അധ്യയന ദിനങ്ങൾ ലഭിക്കാത്ത ആഴ്‌ചകളിൽ ശനിയാഴ്‌ച പഠന ദിവസമാക്കിയിട്ടുള്ളതെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. 2022-23 അക്കാദമിക വർഷത്തിൽ 198 അധ്യയന ദിനങ്ങളാണുണ്ടായിരുന്നത്. അതിനോടൊപ്പം നാല് ശനിയാഴ്‌ചകൾ കൂടി അധ്യയന ദിനങ്ങളാക്കി 202 അധ്യയന ദിനങ്ങളാണ് 2022-23 അക്കാദമിക വർഷത്തിലുണ്ടായിരുന്നത്. 2023-24 അക്കാദമിക വർഷത്തിൽ 192 അധ്യയന ദിനങ്ങളും 13 ശനിയാഴ്‌ചകളും ചേർന്ന് 205 അധ്യയന ദിനങ്ങളാണ് ഉണ്ടാകുക.

ആദ്യം കടുംപിടുത്തം, പിന്നീട് അയഞ്ഞു: നേരത്തെ അക്കാദമിക കലണ്ടർ വിഷയത്തിൽ ഇനിയൊരു ചർച്ചയില്ലെന്നും സർക്കാർ തീരുമാനം നടപ്പിലാക്കി തുടങ്ങിയെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞുവെങ്കിലും അധ്യാപക സംഘടനകളുടെ വിയോജിപ്പ് കനത്തതോടെ വിദ്യാഭ്യാസരംഗത്ത് അസ്വസ്ഥത സൃഷ്‌ടിക്കാൻ സർക്കാർ ആഗ്രഹിക്കുന്നില്ലെന്നും അധ്യാപക സംഘടനകളുമായി ചർച്ചയ്ക്ക് ശേഷം വേണ്ട തീരുമാനമെടുക്കുമെന്നും വി.ശിവൻകുട്ടി വ്യക്തമാക്കിയിരുന്നു.

നിലവിലെ കെഇആർ വ്യവസ്ഥകൾ അനുസരിച്ച് പ്രൈമറിയിൽ 800 ഹൈസ്‌കൂളിൽ 1000 ഹയർ സെക്കൻഡറിയിൽ 1200 മണിക്കൂറുകളാണ് പഠനസമയമായി വരേണ്ടത്. ഇതിൽ പ്രൈമറി വിഭാഗത്തിൽ മാത്രം പ്രതിദിനം അഞ്ചുമണിക്കൂർ എന്ന നിലയിൽ 200 പ്രവർത്തനങ്ങൾ നിലവിലുള്ളത് കൊണ്ടുതന്നെ ശനിയാഴ്‌ച പ്രവർത്തി ദിവസമാക്കേണ്ട സാഹചര്യമില്ലെന്നും അധ്യാപക സംഘടനകൾ പറയുന്നു. ഇതിനുപുറമേ ശനിയാഴ്‌ചകളിലും ക്ലാസുണ്ടായാൽ അക്കാദമിക ഇതര പ്രവർത്തനങ്ങളായ എൻസിസി, എൻഎസ്എസ്, സ്‌റ്റുഡൻസ് തുടങ്ങിയ പ്രവർത്തനങ്ങൾക്ക് തടസമാകുമെന്നും ഇതുപോലെയുള്ള പരിശീലനങ്ങൾ ശനിയാഴ്‌ചകളിലുള്ളതിനാൽ അധ്യാപകർക്ക് അമിത ജോലിഭാരമുണ്ടാവുമെന്നും അധ്യാപക സംഘടനകൾ പറഞ്ഞിരുന്നു.

Last Updated : Jun 7, 2023, 4:42 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.