ETV Bharat / state

കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം സംസ്കരിച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ - കൊവിഡ്

കൊവിഡിനൊപ്പം ന്യുമോണിയ കൂടി ബാധിച്ചതാണ് മരണകാരണം. പൂവച്ചൽ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മൃതദേഹം സംസ്കരിച്ചത്

DYFI bury the body of covid patient  covid death  dyfi  kerala covid  ഡിവൈഎഫ്ഐ പ്രവർത്തകർ  കൊവിഡ്  മൃതദേഹം സംസ്കരിച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ
കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം സംസ്കരിച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ
author img

By

Published : Apr 30, 2021, 9:56 AM IST

Updated : Apr 30, 2021, 11:14 AM IST

തിരുവനന്തപുരം: കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം ഡിവൈഎഫ്ഐ പ്രവർത്തകർ സംസ്കരിച്ചു. കാട്ടാക്കട പൂവച്ചൽ ഗ്രാമപഞ്ചായത്തിലെ മുണ്ടുകോണം വാർഡിൽ കുറകോണം തടത്തരികത്ത് വീട്ടിൽ അശോകകുമാരൻ നായരുടെ(52) മൃതദേഹമാണ് പൂവച്ചൽ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ സംസ്കരിച്ചത്. അശോകന്‍റെ മകൻ ചിതക്ക് തീകൊളുത്തി. വിദേശത്ത് ജോലി ചെയ്‌തിരുന്ന അശോകൻ മാസങ്ങൾക്കു മുൻപാണ് നാട്ടിൽ വന്നത്. തുടർന്ന് നാട്ടിൽ ജോലി ചെയ്ത് വരികെയായിരുന്നു.

Also Read: സംസ്ഥാനത്ത് 38,000 കടന്ന് രോഗികൾ

ഇതിനിടെയാണ് വിദ്യാർത്ഥിയായ മകന് കൊവിഡ് സ്ഥിരീകരിക്കുന്നത്. ഇതേത്തുടർന്ന് വീട്ടിൽ ക്വാറന്‍റൈനില്‍ ആയിരുന്ന മകന് ഭക്ഷണവും മറ്റും നൽകിയിരുന്നത് അശോകൻ ആയിരുന്നു. പിന്നീട് വിഷു ദിവസത്തിൽ അശോകന് കൊവിഡ് സ്ഥിരീകരിക്കുകയും, മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക്‌ മാറ്റുകയും ചെയ്തു. വെന്‍റിലേറ്ററിൽ ആയിരുന്ന ഇയാൾക്ക് ന്യുമോണിയ വന്നതിനെ തുടർന്ന് മരുന്നുകളോട് പ്രതികരിക്കാതെയായി. തുടർന്ന് രോഗം മൂർച്ഛിച്ച് മരണപ്പെടുകയായിരുന്നു. പൂവച്ചൽ പഞ്ചായത്ത് പ്രസിഡന്‍റ് സനൽകുമാർ, ഡിവൈഎഫ്ഐ പൂവച്ചൽ ഏരിയ പ്രസിഡന്‍റ് രതീഷ് കുമാർ, എക്സിക്യൂട്ടീവ് അംഗങ്ങളായ ഗോവിന്ദ്, വിനീത്, മനീഷ്, ആംബുലൻസ് ഡ്രൈവർകൂടിയായ ആയ ആഷിക്ക് എന്നിവർ അശോകൻ്റെ വീട്ടുവളപ്പിലെ സംസ്കാരത്തിന് നേതൃത്വം നൽകി.

Last Updated : Apr 30, 2021, 11:14 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.