തിരുവനന്തപുരം: ശമ്പള കുടുശികയും അലവന്‍സും നല്‍കത്തതില്‍ പ്രതിഷേധിച്ച് സര്‍ക്കാര്‍ മെഡി. കോളജ് ഡോക്‌ടര്‍ ഇന്ന് വഞ്ചനാദിനം ആചരിക്കുന്നു. അനിശ്ചിതകാല ബഹിഷ്‌കരണ സമരവും മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംസിടിഎ പ്രഖ്യാപിച്ചിട്ടുണ്ട്. വിഐപി ഡ്യൂട്ടി, പേ വാര്‍ഡ് ഡ്യൂട്ടി, നോണ്‍ കൊവിഡ്-നോണ്‍ എമര്‍ജന്‍സി മീറ്റിങ്ങുകള്‍, അധികജോലികള്‍ എന്നിവയും ബഹിഷ്‌കരിക്കുമെന്നും സംഘടന അറിയിച്ചു.
എല്ലാ മെഡിക്കല്‍ കോളജിലും പ്രിന്‍സിപ്പല്‍ ഓഫീസിന് മുന്നിലും തിരുവനന്തപുരത്തെ ഡിഎംഇ ഓഫീസിന് മുന്നിലും പ്രതിഷേധ ജാഥയും, ധര്‍ണയും സംഘടിപ്പിക്കും. സെക്രട്ടേറിയറ്റിന് മുന്നില്‍ മാര്‍ച്ച് 10ന് വൈകുന്നേരം മെഴുകുതിരി കത്തിച്ച് പ്രതിഷേധിക്കും. തുടര്‍ന്നും അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ മാര്‍ച്ച് 17ന് ബഹിഷ്‌കരണ സമരം നടത്തുമെന്നും സംഘടന മുന്നറിയിപ്പ് നല്‍കി. ഒപിയും ശസ്ത്രക്രിയകളും, അധ്യാപനവും ബഹിഷ്‌കരിക്കും. അത്യാഹിത സര്‍വീസുകള്‍, ലേബര്‍ റൂം, ക്യാഷ്വാലിറ്റി, അടിയന്തര ശസ്ത്രക്രിയകള്‍, വാര്‍ഡ് ഡ്യൂട്ടി, കൊവിഡ് ചികിത്സ എന്നിവ മുടക്കം കൂടാതെ നടത്തും.
2016 ല്‍ ലഭിക്കേണ്ട ശമ്പളപരിഷ്‌കരണം ആവശ്യപ്പെട്ടാണ് ഡോക്ടര്‍മാര്‍ സമരം നടത്തുന്നത്. സംസ്ഥാനത്തെ മറ്റെല്ലാ ജീവനക്കാര്‍ക്കും കാലതാമസം കൂടാതെ ശമ്പള വര്‍ധന നല്‍കിയപ്പോള്‍ തങ്ങളെ മാത്രം അവഗണിച്ചുവെന്നാണ് ഡോക്ടര്‍മാരുടെ ആരോപണം. ഇക്കാര്യം ഉന്നയിച്ച് സംഘടന ഏകദിന പ്രതിഷേധം നടത്തിയിരുന്നു. കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ 2017 മുതലുള്ള ശമ്പള കുടിശികയും അലവന്‍സും നല്‍കാന്‍ തീരുമാനമായിരുന്നു. എന്നാല്‍ ഉത്തരവില്‍ 2020 മുതലുള്ള കുടിശിക നല്‍കാമെന്നാണ് ഉണ്ടായിരുന്നത്. ഇതില്‍ ഏതെങ്കിലും രീതിയിലുള്ള വിശദീകരണം സര്‍ക്കാറിന്‍റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.