ETV Bharat / state

ഡോക്ടറെ ആക്രമിച്ച കേസ്: ബിന്ദുവിനെ കോടതി വെറുതെ വിട്ടു - sabarimala case

തിരുവനന്തപുരം ഡന്‍റല്‍ കോളേജിൽ ചികത്സയ്ക്ക് എത്തിയ ബിന്ദു മറ്റ് രോഗികളെ മറികടന്ന് ഡോക്ടറെ കാണാന്‍ ശ്രമിക്കുകയും, അത് ചോദ്യം ചെയ്ത ഡോക്ടറെ മര്‍ദിക്കുകയുമായിരുന്നു.

തിരുവനന്തപുരം അഡീ.ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്.        ഡോക്ടറെ ആക്രമിച്ച കേസ്  ബിന്ദുവിനെ കോടതി വെറുതെ വിട്ടു  Doctor assault case  sabarimala case  bindu
ഡോക്ടറെ ആക്രമിച്ച കേസ് : ബിന്ദുവിനെ കോടതി വെറുതെ വിട്ടു
author img

By

Published : Apr 30, 2021, 5:00 PM IST

തിരുവനന്തപുരം: ഡെന്‍റല്‍ കോളേജിലെ ഡോക്ടറെ ആക്രമിച്ച കേസിൽ ശബരിമല ദർശനം നടത്തി മാധ്യമ ശ്രദ്ധ നേടിയ ബിന്ദുവിനെ കോടതി വെറുതെ വിട്ടു. വിചാരണ വേളയിൽ സാക്ഷികൾ മൊഴി നൽകാൻ എത്താത്തതിനാലാണ് കോടതി ഇവരെ വെറുതെ വിട്ടത്. തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്.

തിരുവനന്തപുരം ഡെന്‍റല്‍ കോളേജിൽ ചികത്സയ്ക്ക് എത്തിയ ബിന്ദു മറ്റ് രോഗികളെ മറികടന്ന് ആദ്യം ഡോക്ടറെ കാണാന്‍ ശ്രമിച്ചു. ഇത്‌ ചോദ്യം ചെയ്‌ത ഡോക്ടറെ മർദിക്കുകയു കൈവശമുണ്ടായിരുന്ന ഒപി ടിക്കറ്റ് ഡോക്ടറുടെ മുഖത്ത് വലിച്ചെറിയുകയും ചെയ്യുകയായിരുന്നു. 2013ൽ നടന്ന സംഭവത്തിൽ അന്വേഷണം പൂർത്തിയാക്കി മെഡിക്കൽ കോളേജ് പൊലീസ് 2013 ആഗസ്റ്റ് 30ന് കുറ്റപത്രം സമർപ്പിച്ചു. ബിന്ദുവാണ് കേസിലെ ഏക പ്രതി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.