ETV Bharat / state

കൊവിഡ് പരിശോധനയിൽ വീഴ്ച പറ്റിയെന്ന് ജില്ലാ കലക്‌ടർ - തിരുവനന്തപുരം

വൈദികന്‍റെയും വഞ്ചിയൂർ സ്വദേശിയുടെയും കൊവിഡ് പരിശോധനയിൽ മെഡിക്കൽ കോളജിനും ജനറൽ ആശുപത്രിക്കും വീഴ്ച പറ്റിയെന്ന് ജില്ലാ കലക്‌ടർ

thiruvananthapuram  covid updates  thiruvananthapuram collector  തിരുവനന്തപുരം  കലക്‌ടർ
കൊവിഡ് പരിശോധനയിൽ വീഴ്ച പറ്റിയെന്ന് ജില്ലാ കലക്‌ടർ
author img

By

Published : Jun 24, 2020, 6:33 PM IST

തിരുവനന്തപുരം: ജില്ലയിൽ കൊവിഡ് ബാധിച്ചു മരിച്ച വൈദികന്‍റെയും വഞ്ചിയൂർ സ്വദേശിയുടെയും കൊവിഡ് പരിശോധനയിൽ മെഡിക്കൽ കോളജിനും ജനറൽ ആശുപത്രിക്കും വീഴ്‌ച പറ്റിയെന്ന് ജില്ലാ കലക്‌ടർ. പ്രാഥമിക അന്വേഷണത്തിൽ വീഴ്‌ച കണ്ടെത്തി. ഒരു വിശദ പരിശോധന കൂടി ആവശ്യമാണ്. റിപ്പോർട്ട് ആരോഗ്യ പ്രിൻസിപ്പൾ സെക്രട്ടറിക്ക് കൈമാറുമെന്നും ജില്ലാ കലക്‌ടർ നവജ്യോത് ഖോസ പറഞ്ഞു.

കൊവിഡ് പരിശോധനയിൽ വീഴ്ച പറ്റിയെന്ന് ജില്ലാ കലക്‌ടർ

അതേ സമയം കൊവിഡ് ബാധിച്ച് ചികിത്സയിൽ ഉണ്ടായിരുന്ന ആനാട് സ്വദേശി ഉണ്ണി ആത്മഹത്യ ചെയ്തതിൽ മെഡിക്കൽ കോളജിന് വീഴ്‌ച ഉണ്ടായിട്ടില്ലെന്നും കലക്‌ടർ പറഞ്ഞു. ഗുരുതരമായ വിത്ത് ഡ്രോവൽ സിഡ്രം ആണ് ആത്മഹത്യയിലേക്ക് നയിച്ചത്. ജീവനക്കാർക്ക് വീഴ്‌ച ഇല്ലെന്നും കലക്‌ടർ പറഞ്ഞു. കൊവിഡ് ബാധിച്ച് മരിച്ച വഞ്ചിയൂർ സ്വദേശി രമേശിന്‍റെയും നാലഞ്ചിറ സ്വദേശി ഫാ. കെ ജി വർഗീസിന്‍റെയും മരണത്തിന് ശേഷമാണ് സ്രവ പരിശോധന നടത്തിയതെന്ന് ആക്ഷേപം ഉയർന്നിരുന്നു. ഇരുവരും ഗുരുതരമായ ശ്വാസകോശ രോഗവുമായാണ് ആശുപത്രിയിൽ എത്തിയത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.