ETV Bharat / state

Director Ubaini Against Movie Degrading ഫേക്ക് ഐഡിയിൽ റിവ്യൂ പറയുന്നത് ക്രിമിനൽ വാസന; ഡീഗ്രേഡിങ്ങിനെതിരെ പ്രതികരിച്ച്‌ സംവിധായകൻ - Degrading movie by giving negative review

Rahel Makan Kora Movie Degrading : അശ്വന്ത് കോക്ക് എന്ന റിവ്യൂവർ മന:പൂർവ്വം തന്‍റെ സിനിമയെ ഡീഗ്രേഡ് ചെയ്യുന്നുവെന്നും സിനിമ റിലീസ് ചെയ്യുന്നതിനു മുൻപു തന്നെ ഡീഗ്രേഡിങ് നടത്തുന്ന സ്ഥിതിയാണ് ഉണ്ടായതെന്നും സംവിധായകൻ ഉബൈനി പറഞ്ഞു

Rahel Makan Kora  റാഹേൽ മകൻ കോര  Rahel Makan Kora Movie Degrading  ഫേക്ക് ഐഡിയിൽ റിവ്യൂ  Review on Fake ID  Negative review on Rahel Makan Kora  സിനിമയുടെ ഡീഗ്രേഡിംഗ് സംബന്ധിച്ച് വാർത്താ സമ്മേളനം  Press conference on the degradation of the film  Rahel Makan Kora movie  Degrading movie by giving negative review  Degrading Movie
Degrading Movie By Giving Negative Review
author img

By ETV Bharat Kerala Team

Published : Oct 17, 2023, 6:30 PM IST

റാഹേൽ മകൻ കോര

തിരുവനന്തപുരം: റിവ്യൂ പറയുന്നവരെ നിയന്ത്രിച്ചില്ലെങ്കിൽ നവ സംവിധായകർ ഉണ്ടാവില്ലെന്നും ഫേക്ക് ഐഡിയിൽ റിവ്യൂ പറയുന്നത് ക്രിമിനൽ വാസനയാണെന്നും 'റാഹേൽ മകൻ കോര' എന്ന സിനിമയുടെ സംവിധായകൻ ഉബൈനി (Director Ubaini Against Movie Degrading). സിനിമയുടെ ഡീഗ്രേഡിങ് സംബന്ധിച്ച് വാർത്താസമ്മേളനം നടത്തുകയായിരുന്നു സിനിമയുടെ അണിയറ പ്രവർത്തകർ (Rahel Makan Kora Movie Degrading).

അശ്വന്ത് കോക്ക് എന്ന റിവ്യൂവർ മന:പൂർവ്വം തന്‍റെ സിനിമയെ ഡീഗ്രേഡ് ചെയ്യുന്നുവെന്നും സിനിമ റിലീസ് ചെയ്യുന്നതിനു മുൻപു തന്നെ ഡീഗ്രേഡിങ് നടത്തുന്ന സ്ഥിതിയാണ് ഉണ്ടായതെന്നും ഉബൈനി പറഞ്ഞു. ഇത്തരക്കാർക്ക് എതിരെ നിയമപരമായ നടപടികളുമായി മുന്നോട്ടു പോകും.

യുട്യൂബിൽ വരുന്ന സിനിമയുടെ ടാഗ് ലൈൻ ഉൾപ്പെടെ ഉപയോഗിച്ച് നെഗറ്റീവ് റിവ്യൂ നടത്തുന്നു. ഒരു മൊബൈൽ ഫോൺ ഉണ്ടെങ്കിൽ എന്തും ഡീഗ്രേഡ് ചെയ്യാവുന്ന അവസ്ഥയാണ്. ഇതിനെതിരെ ശക്തമായ നിയമം കൊണ്ടുവരണമെന്നും ഉബൈനി ആവശ്യപ്പെട്ടു. മന്ത്രി സജി ചെറിയാനടക്കം ഇത് സംബന്ധിച്ച് പരാതി നൽകിയിട്ടുണ്ട്. മനപ്പൂർവം സിനിമ നശിപ്പിക്കുന്ന പ്രവണത അവസാനിപ്പിക്കുന്നതുവരെ നിയമപരമായി പോരാടുമെന്നും സിനിമ അണിയറ പ്രവർത്തകർ പറഞ്ഞു.

ആൻസൻ പോളും മെറിൻ ഫിലിപ്പും മുഖ്യതാരങ്ങളായി വരുന്ന പ്രണയ കുടുംബ ചിത്രമാണ് റാഹേൽ മകൻ കോര. നവാഗത സംവിധായകനായ ഉബൈനിയുടെ സംവിധാനത്തിൽ ബേബി എടത്വയാണ് തിരക്കഥ എഴുതിയിരിക്കുന്നത്. ചിത്രം കുടുംബ പ്രേക്ഷക സ്വീകാര്യതയോടെ തിയേറ്ററുകളിൽ വൻ വിജയം നേടുകയാണ്.

കുട്ടനാടിന്‍റെ പശ്ചാത്തലത്തിലൂടെ നീങ്ങുന്ന ഈ ചിത്രം നർമത്തിന് മുൻതൂക്കം നൽകിക്കൊണ്ടാണ് ഉബൈനി അവതരിപ്പിച്ചിരിക്കുന്നത്‌. ലിയോ തദേവൂസ്, വിനയൻ, ടോം ഇമ്മട്ടി, ബിനു എസ്, ഒമർ ലുലു, നജീം കോയ എന്നിവർക്കൊപ്പം സഹസംവിധായകനായി പ്രവർത്തിച്ച ശേഷമാണ് സ്വതന്ത്ര സംവിധായകനായി ഉബൈനി എത്തുന്നത്. അൽത്താഫ് സലിം, മനു പിള്ള, വിജയകുമാർ, മുൻഷി രഞ്ജിത്ത്, മധു പുന്നപ്ര, പവിത്രൻ, കോട്ടയം പുരുഷൻ, കോബ്ര രാജേഷ്, റഫീഖ്, ശിവൻ അയോധ്യ, ഹൈദരാലി, ബേബി എടത്വ ഷാജി, കെ ജോർജ്, ജോമോൻ എടത്വ, അർണവ് വിഷ്‌ണു, ജോപ്പൻ മുറിയായിക്കൽ, രശ്‌മി അനിൽ, മഞ്ജു എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

ബി.കെ ഹരിനാരായണൻ, മനു മഞ്ജിത്ത് എന്നിവരുടെ വരികൾക്ക് കൈലാസ് മേനോൻ ഈണം പകരുന്നു. മൃദുല വാര്യർ, നിത്യ മാമൻ, സിയ ഉൽ ഹഖ്, അരവിന്ദ് നായർ, അഭിലാഷ്, വൈഗ ലക്ഷ്‌മി എന്നിവരാണ് ഗായകർ. കോസ്റ്റ്യൂം ഡിസൈൻ - ഗോകുൽ കെ മുരളി, വിപിൻദാസ്, മേക്കപ്പ് - സിജേഷ് കൊണ്ടോട്ടി, നിശ്ചല ഛായാഗ്രഹണം - അജേഷ് ആവണി, ഡിസൈൻസ് - യെല്ലോ ടൂത്ത്‌സ്, അസോസിയേറ്റ് ഡയറക്‌ടേഴ്‌സ് - ജോമോൻ എടത്വ, ഹരീന്ദ്രനാഥ്, ശ്രീജിത്ത് നന്ദൻ, ഫിനാൻസ് കൺട്രോളർ - ഷെബിൻ ചാക്കോ, പ്രൊഡക്ഷൻ മാനേജേഴ്‌സ് - ഹരീഷ് കോട്ടവട്ടം, നസ്‌റുദ്ദീൻ പയ്യന്നൂർ, പ്രൊഡക്ഷൻ കൺട്രോളർ - ദിലീപ് ചാമക്കാല, പിആർഒ - വാഴൂർ ജോസ്.

ALSO READ: ലിയോ റിലീസ് ദിനം തമിഴ്‌നാട്ടില്‍ പുലർച്ചെ 4 മണിക്ക് പ്രദർശിപ്പിക്കണം; ഹർജിയുമായി നിർമാതാക്കൾ ഹൈക്കോടതിയില്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.