തിരുവനന്തപുരം: ഏത് പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിച്ച പണമാണ് കൊടകരയിൽ തട്ടിയെടുത്തതെന്ന് വ്യക്തമായിട്ടില്ലെന്ന് ഡി.ജി.പിയുടെ റിപ്പോർട്ട്. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും തെരഞ്ഞെടുപ്പ് കമ്മിഷന് മറുപടി നല്‍കി. തൃശൂർ എസ്.പി നൽകിയ റിപ്പോർട്ടും ഡി.ജി.പി തെരഞ്ഞെടുപ്പ് കമ്മിഷന് കൈമാറിയിട്ടുണ്ട്.
പണം തട്ടിയതുമായി ബന്ധപ്പെട്ട വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ കമ്മിഷൻ പൊലീസിനോട് വിശദീകരണം തേടിയിരുന്നു. ഏപ്രിൽ മൂന്നിനാണ് കൊടകരയില്‍ എത്തിയ കാറിൽ നിന്നും പണം തട്ടിയത്. പിന്തുടർന്ന് എത്തിയ മൂന്ന് കാറുകൾ വ്യാജ അപകടമുണ്ടാക്കിയ ശേഷം പണം അടങ്ങിയ ബാഗ് തട്ടിയെടുക്കുകയായിരുന്നു.
READ MORE: തെരഞ്ഞെടുപ്പിനായി കൊണ്ടുവന്ന കള്ളപ്പണം തട്ടിയ കേസ്; ഒൻപത് പേർ കസ്റ്റഡിയിൽ
25 ലക്ഷം രൂപ കവര്‍ന്നെന്നാണ് കാറിൽ ഉണ്ടായിരുന്നവർ പറഞ്ഞത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മൂന്നരക്കോടി രൂപയാണ് പോയതെന്നും ഒരു ദേശീയ പാർട്ടി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിച്ച കണക്കിൽപ്പെടാത്ത പണമാണിതെന്നും കണ്ടെത്തിയത്. സംഭവത്തിൽ ഒമ്പത് പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.