തിരുവനന്തപുരം: ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ ഈ മാസം 26 മുതൽ ഭക്തരെ പ്രവേശിപ്പിക്കും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് പ്രവേശനം. രാവിലെ എട്ട് മണി മുതൽ 11 വരെയും വൈകുന്നേരം അഞ്ച് മണി മുതൽ ദീപാരാധന സമയം വരെയുമാണ് പ്രവേശനം. ഒരേസമയം 35ൽ കൂടുതൽ പേരെ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കില്ല. ഒരു ദിവസം പരമാവധി 665 പേരെ മാത്രമാണ് ദർശനത്തിന് അനുവദിക്കുക. വടക്കേ നടവഴിയിലൂടെ മാത്രം ഭക്തർക്ക് പ്രവേശനം നടത്താം. ഒറ്റക്കൽ മണ്ഡപത്തിലും തിരുവമ്പാടി ചുറ്റമ്പലത്തിനകത്തും പ്രവേശനം അനുവദിക്കില്ല. ദർശനത്തിന് ഓൺലൈൻ രജിസ്ട്രേഷനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ദർശനത്തിനെത്തുന്നവർ ഓൺലൈൻ രജിസ്ട്രേഷൻ ചെയ്‌തതിന്‍റെ പ്രിന്‍റ് ഔട്ടും ആധാർ കാർഡും ദർശന സമയത്ത് ഹാജരാക്കണം. തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ അടക്കമുള്ള ക്ഷേത്രങ്ങളിൽ നിയന്ത്രണങ്ങളോടെ ഭക്തർക്ക് പ്രവേശനം അനുവദിച്ച സാഹചര്യത്തിലാണ് ക്ഷേത്ര ഭരണ സമിതി പ്രത്യേക യോഗം ചേർന്ന് ഭക്തരെ പ്രവേശിപ്പിക്കാൻ തീരുമാനിച്ചത്.
ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ ഓഗസ്റ്റ് 26 മുതല്‍ ഭക്തരെ പ്രവേശിപ്പിക്കും - Devotees will be able to enter
കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് പ്രവേശനം നടത്തുക. രാവിലെ എട്ട് മണി മുതൽ 11 വരെയും വൈകുന്നേരം അഞ്ച് മണി മുതൽ ദീപാരാധന സമയം വരെയുമാണ് പ്രവേശനം.