ETV Bharat / state

സിറ്റി സര്‍ക്കുലര്‍ സര്‍വീസ് കൂടുതല്‍ നഗരങ്ങളിലേക്കും വ്യപിപ്പിക്കാമെന്ന് ഗതാഗത വുകുപ്പ് - സിറ്റി സർക്കുലർ ഇലക്ട്രിക് ബസ് റൂട്ട്

KSRTC City Circular E-bus Service: തിരുവനന്തപുരം നഗരത്തില്‍ വിജയകരമായി സര്‍വീസ് നടത്തുന്ന സിറ്റി സർക്കുലർ ഇലക്ട്രിക് ബസിന്‍റെ സേവനം കേരളത്തില്‍ കൂടുതല്‍ നഗരങ്ങളിലേക്കും വ്യപിപ്പിക്കാമെന്ന് ഗതാഗത വകുപ്പ്.

KSRTC City Circular e bus Service  Department of Transport On City Circular Service  KSRTC City Circular Service  City Circular KSRTC Bus Ticket Fare  KSRTC City Circular Route  PM eBus Sewa Kerala  സിറ്റി സർക്കുലർ ഇലക്ട്രിക് ബസ് സര്‍വീസ്  സിറ്റി സർക്കുലർ സർവീസ് ടിക്കറ്റ് ചാര്‍ജ്  സിറ്റി സർക്കുലർ ഇലക്ട്രിക് ബസ് റൂട്ട്  പിഎം ഇ ബസ് സേവ പദ്ധതി കേരളം
KSRTC City Circular E-bus Service
author img

By ETV Bharat Kerala Team

Published : Dec 11, 2023, 10:53 AM IST

തിരുവനന്തപുരം: തലസ്ഥാനത്ത് സൂപ്പർ ഹിറ്റായി സർവീസ് തുടരുന്ന സിറ്റി സർക്കുലർ ഇലക്ട്രിക് ബസുകൾ (City Circular Electric Bus Service) മറ്റ് നഗരങ്ങളിലേക്കും വ്യാപിപ്പിക്കാമെന്ന് ഗതാഗത വകുപ്പ്. പദ്ധതി മറ്റ് നഗരങ്ങളിലേക്കും വ്യാപിപ്പിച്ചാൽ പൊതു ഗതാഗത സംവിധാനം ശക്തിപ്പെടുമെന്നാണ് നിഗമനം. സിറ്റി സർക്കുലർ ഇലക്ട്രിക് ബസുകൾ മറ്റു നഗരങ്ങളിലേക്ക് വ്യാപിപ്പിക്കുമ്പോൾ കൊച്ചി, കോഴിക്കോട് നഗരങ്ങളാണ് പ്രഥമ പരിഗണനയിൽ ഉള്ളത്.

10 രൂപയാണ് സിറ്റി സർക്കുലർ സർവീസിലെ ടിക്കറ്റ് നിരക്ക് (City Circular KSRTC Bus Ticket Fare). 30 രൂപ ടിക്കറ്റിൽ ഒരു ദിവസം എത്ര വേണമെങ്കിലും യാത്ര ചെയ്യാം എന്നതാണ് മറ്റൊരു പ്രത്യേകത. സിറ്റി സർക്കുലറിൽ പ്രതിദിന യാത്രക്കാരുടെ എണ്ണം 70,000 കടന്നെന്നും കൂടുതൽ ബസുകൾ വരുന്ന മുറയ്ക്ക് കൂടുതൽ സ്ഥലങ്ങളിലേക്ക് സർക്കാർ വ്യാപിപ്പിക്കുമെന്നും കെഎസ്ആർടിസി ഇന്നലെ വാർത്താക്കുറിപ്പിൽ അറിയിച്ചിരുന്നു. നിലവിൽ 105 ബസുകളുമായാണ് സിറ്റി സർക്കുലർ സർവീസ് തലസ്ഥാനത്ത് സർവീസ് നടത്തുന്നത്.
'പി എം ഇ-ബസ് സേവ പദ്ധതി', ആദ്യ ടെന്‍ഡറില്‍ കേരളത്തിന് ബസുകള്‍ ഇല്ല: കേന്ദ്രസർക്കാരിന് മറുപടി നൽകാത്തതിനാൽ സംസ്ഥാനത്തെ പത്ത് നഗരങ്ങളിലേക്ക് 950 ബസുകൾ ലഭിക്കുമായിരുന്ന പി എം ഇ-ബസ് സേവ പദ്ധതിയിൽ (PM-eBus Sewa) ആദ്യത്തെ ടെൻഡറിൽ കേരളത്തിന് ബസുകൾ ലഭിക്കില്ല. 14-നാണ് 4000 ബസുകളുടെ ടെൻഡർ നടപടികള്‍ നടക്കുക. പദ്ധതി പ്രകാരം സംസ്ഥാനത്തിന് പണം മുടക്കില്ലാതെയാണ് ബസുകൾ കിട്ടുമായിരുന്നത്.

ഡ്രൈവർ ഉൾപ്പെടെയാണ് ബസ് ലഭിക്കുന്നത്. എന്നാൽ കണ്ടക്‌ടറെ കെഎസ്ആർടിസി നിയമിക്കണം. ഓരോ മൂന്നുമാസം കൂടുമ്പോഴും ലാഭത്തിൽ നിന്ന് കേന്ദ്രത്തിനുള്ള വിഹിതം അടയ്ക്കണം.

കേന്ദ്രവിഹിതം കെഎസ്ആർടിസി അടച്ചില്ലെങ്കിൽ സംസ്ഥാന സർക്കാർ ഉത്തരവാദി ആകും. മാത്രമല്ല സർവീസ് ആരംഭിച്ച വരുമാനമെത്തുന്ന ആദ്യത്തെ മൂന്നുമാസത്തെ തുകയ്ക്ക് സർക്കാർ ഗ്യാരന്‍റി നൽകണം.

ഈ ഉറപ്പുകൾ നൽകുന്നതിനാണ് ഇപ്പോൾ കാലതാമസം നേരിടുന്നത്. എന്നാൽ ബസുകളിൽ കേന്ദ്ര ബ്രാൻഡിംഗ് വരും എന്നതിനാലാണ് കേരളം മടിക്കുന്നതെന്ന ആക്ഷേപവും ഉയരുന്നുണ്ട്. പദ്ധതി പ്രകാരം ബസ് ലഭിച്ചാൽ കൊച്ചി കോഴിക്കോട് നഗരങ്ങളിൽ 150 ബസ് വീതവും കണ്ണൂർ, കൊല്ലം, മലപ്പുറം, തിരുവനന്തപുരം, തൃശൂർ നഗരങ്ങളിലേക്ക് 100 ബസ് വീതവും ചേർത്തല, കായംകുളം, കോട്ടയം നഗരങ്ങളിലേക്ക് 50 ബസ് വീതവും നൽകാമെന്നാണ് കേന്ദ്രത്തെ സർക്കാർ അറിയിച്ചിട്ടുള്ളത്.

Also Read : സിറ്റി സര്‍ക്കുലര്‍ 'ബമ്പര്‍ ഹിറ്റ്' , 70000 കടന്ന് പ്രതിദിന യാത്രക്കാർ; സർവീസ് വ്യാപിപ്പിക്കാൻ കെഎസ്ആർടിസി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.