ETV Bharat / state

പതിവ് പ്രതിരോധ വാക്‌സിന്‍ എടുക്കാന്‍ കഴിയാത്തവർക്കായി പ്രത്യേക മിഷന്‍ ; മാര്‍ച്ച് 7 ന് തുടക്കം

author img

By

Published : Mar 5, 2022, 9:06 PM IST

കൊവിഡ് കാലത്ത് ഭാഗികമായോ പൂര്‍ണമായോ വാക്‌സിനുകള്‍ എടുക്കാന്‍ വിട്ടുപോയ കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും പ്രതിരോധ കുത്തിവയ്പ്പ് നല്‍കുന്നതിനാണ് പുതിയ മിഷൻ

Department of Health Special vaccination mission  Special vaccination mission for those who are unable to get regular immunization  Special vaccination mission From March 7  വാക്‌സിന്‍ എടുക്കാന്‍ കഴിയാത്തവർക്കായി പ്രത്യേക മിഷന്‍  പതിവ് പ്രതിരോധ വാക്‌സിന്‍  കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും പ്രത്യേക വാക്‌സിനേഷൻ മിഷന്‍  മാര്‍ച്ച് 7 മുതല്‍ ആരോഗ്യവകുപ്പ് പ്രത്യേക മിഷന്‍  Special vaccination mission for children and pregnant women  തിരുവനന്തപുരം വാക്‌സിന്‍ മിഷന്‍
പതിവ് പ്രതിരോധ വാക്‌സിന്‍ എടുക്കാന്‍ കഴിയാത്തവർക്കായി പ്രത്യേക മിഷന്‍; മാര്‍ച്ച് 7 മുതല്‍ തുടക്കം

തിരുവനന്തപുരം : കൊവിഡ് സാഹചര്യത്തില്‍ പതിവ് പ്രതിരോധ വാക്‌സിന്‍ എടുക്കാന്‍ കഴിയാത്തവര്‍ക്ക് ദേശീയ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുടെ ഭാഗമായി മാര്‍ച്ച് ഏഴ് മുതല്‍ സംസ്ഥാനത്ത് പ്രത്യേക മിഷന്‍ ആരംഭിക്കും. മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളില്‍ ഏഴ് ദിവസം വീതമുള്ള മൂന്ന് റൗണ്ടുകളിലായാണ് മിഷന്‍ നടപ്പിലാക്കുക. കൊവിഡ് കാലമായതിനാല്‍ ഭാഗികമായോ പൂര്‍ണമായോ വാക്‌സിനുകള്‍ എടുക്കാന്‍ വിട്ടുപോയ കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും പ്രതിരോധ കുത്തിവയ്പ്പ് നല്‍കുന്നതിനാണ് ആരോഗ്യവകുപ്പ് പുതിയ മിഷന് രൂപം നല്‍കിയിരിക്കുന്നത്.

ബിസിജി, ഒപിവി, ഐപിവി, പെന്‍റാവലന്‍റ്, റോട്ടാവൈറസ് വാക്സിന്‍, എംആര്‍, ഡിപിറ്റി, ടിഡി തുടങ്ങിയ കുത്തിവയ്‌പ്പുകള്‍ വാക്‌സിനേഷന്‍ ഷെഡ്യൂള്‍ പ്രകാരം യഥാസമയം കൊടുക്കാന്‍ വിട്ടുപോയിട്ടുള്ളവര്‍ക്ക് നല്‍കുവാനായാണ് യജ്ഞം സംഘടിപ്പിച്ചിരിക്കുന്നത്. സംസ്ഥാനത്ത് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നീ 9 ജില്ലകളിലാണ് ഇപ്പോള്‍ യജ്ഞം നടത്തുന്നത്.

ALSO READ:Kerala Covid Updates | സംസ്ഥാനത്ത് ഇന്ന് കൊവിഡ് 1836 പേര്‍ക്ക് ; 4 മരണം

ഈ 9 ജില്ലകളിലായി 19,916 കുട്ടികള്‍ക്കും 2177 ഗര്‍ഭിണികള്‍ക്കും വാക്‌സിന്‍ നല്‍കുവാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി ജില്ലകളുടെ വിവിധ ഭാഗങ്ങളിലായി 1649 സെഷനുകളാണ് നടത്തുന്നത്. ഇതിനായി 9 ജില്ലകളിലെ ആരോഗ്യ കേന്ദ്രങ്ങള്‍ തരംതിരിച്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കിക്കഴിഞ്ഞു. വാക്‌സിന്‍ നല്‍കേണ്ട കുട്ടികളുടെയും ഗര്‍ഭിണികളുടെയും പട്ടിക തയാറാക്കിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.