ETV Bharat / state

ഡല്‍ഹിയില്‍ നിന്ന് ട്രെയിന്‍ സര്‍വീസ്; തിരുവനന്തപുരത്ത് 700ഓളം പേരെത്തും

മെഡിക്കൽ പരിശോധനയ്ക്കായി റെയിൽവെ സ്റ്റേഷനിൽ 15 പരിശോധനാ ടേബിളുകൾ ഒരുക്കുമെന്ന് ജില്ലാ കലക്‌ടർ കെ.ഗോപാലകൃഷ്‌ണൻ

ജില്ലാ കലക്‌ടർ കെ.ഗോപാലകൃഷ്‌ണൻ  delhi thiruvananthapuram train  തിരുവനന്തപുരം കലക്‌ടർ  റെയിൽവെ സ്റ്റേഷന്‍
ഡല്‍ഹി-തിരുവനന്തപുരം ട്രെയിന്‍; എത്തുന്നത് 700ഓളം പേര്‍
author img

By

Published : May 13, 2020, 7:45 PM IST

തിരുവനന്തപുരം: ഡല്‍ഹിയില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള ആദ്യ ട്രെയിനിലെത്തുക എഴുന്നൂറോളം പേർ. ഇവരുടെ മെഡിക്കൽ പരിശോധനയ്ക്കായി റെയിൽവെ സ്റ്റേഷനിൽ 15 പരിശോധനാ ടേബിളുകൾ ഒരുക്കും. നടപടിക്രമങ്ങൾ പരമാവധി വേഗത്തിൽ പൂർത്തിയാക്കി യാത്രക്കാരെ അവരവരുടെ ജില്ലകളിലേക്കെത്തിക്കാനുള്ള ഒരുക്കങ്ങൾ സജ്ജമാണ്. രണ്ട് മണിക്കൂർ കൊണ്ട് പരിശോധനകൾ പൂർത്തിയാക്കി, യാത്ര തുടരാനുള്ള സംവിധാനം ഒരുക്കുമെന്നും ജില്ലാ കലക്‌ടർ കെ.ഗോപാലകൃഷ്‌ണൻ പറഞ്ഞു.

ഡല്‍ഹിയില്‍ നിന്നുമുള്ള ട്രെയിന്‍; 700ഓളം പേര്‍ തിരുവനന്തപുരത്തെത്തും

സത്യവാങ്‌മൂലത്തിന്‍റെ മാതൃക നേരത്തേ നൽകും. സ്റ്റേഷനിലിറങ്ങും മുമ്പ് ഇത് പൂരിപ്പിക്കണം. തിരുവനന്തപുരത്തെത്തുന്ന തമിഴ്‌നാട്ടുകാരെ നാട്ടിലെത്തിക്കാൻ ബസുകൾ അയക്കണമെന്ന് തമിഴ്‌നാടിനോട് ആവശ്യപ്പെടുമെന്നും കലക്‌ടർ അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.