ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി വൻ അഴിച്ചുപണി നടത്തി സംസ്ഥാന പൊലീസ് സേന. അച്ചടക്ക നടപടി നേരിട്ട 11 ഡിവൈഎസ്പിമാരെ സി.ഐമാരായി തരം താഴ്ത്തി. കൂടാതെ 53 ഡിവൈഎസ്പിമാരെയും 11 എസ്പിമാരെയും സ്ഥലം മാറ്റിയിട്ടുണ്ട്.26 സിഐമാർക്ക് ഡിവൈഎസ്പിമാരായി സ്ഥാനക്കയറ്റം നൽകി.
ഒഴിവുണ്ടായ ഡിവൈഎസ്പി തസ്തികയിലേക്കാണ് ഇവർക്ക് സ്ഥാനക്കയറ്റം.സംസ്ഥാനത്ത് ആദ്യമായാണ് ഇത്രയും ഉന്നത ഉദ്യോഗസ്ഥരെ തരംതാഴ്ത്തുന്നത്. അച്ചടക്ക നടപടി സ്ഥാന കയറ്റത്തിന് തടസമല്ലെന്ന കേരള പൊലീസ് ആക്ടിലെ വകുപ്പ് പ്രകാരം ആരോപണ വിധേയർക്കും വകുപ്പ് തല നടപടി നേരിട്ടവർക്കും നേരത്തെ സ്ഥാനക്കയറ്റം ലഭിച്ചിരുന്നു. എന്നാൽ രണ്ടാഴ്ച്ച മുൻപ് സർക്കാർ ഈ വകുപ്പ് റദ്ദാക്കി. ഇതോടെയാണ് സ്ഥാനക്കയറ്റങ്ങൾ പുനപരിശോധിക്കാൻ തീരുമാനിച്ചത്.
ബാക്കിയുളള 139 പേരെ സ്ഥിരപ്പെടുത്താനാണ് ശുപാർശ. ഒഴിവാക്കിയവർക്ക് എതിരെ ഉചിതമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ആഭ്യന്തര സെക്രട്ടറി സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നു.