ETV Bharat / state

ബിഷപ്പിനും സിപിഎമ്മിനും ഒരേ അഭിപ്രായം, അന്വേഷണം വേണമെന്ന് കത്തോലിക്ക സഭ

സഭയുടെ മുഖപത്രമായ ദീപികയിലൂടെയാണ് ബിഷപ്പിന്‍റെ വിവാദ പരാമര്‍ശത്തെ ന്യായീകരിച്ചുക്കൊണ്ട് വീണ്ടും ലേഖനം വന്നത്. ബിഷപ്പ് പറഞ്ഞ അതേ കാര്യങ്ങളാണ് സി.പി.എമ്മും പറഞ്ഞതെന്ന് ദീപികയില്‍ സി.കെ കുര്യാച്ചൻ എഴുതിയ ലേഖനത്തില്‍ വാദിക്കുന്നു

പാലാ ബിഷപ്പ്  സിപിഎം  ദീപിക ദിനപത്രം  കത്തോലിക്ക സഭ  deepika article  pala bishop  cpm
പാലാ ബിഷപ്പ് പറഞ്ഞ കാര്യങ്ങൾ സിപിഎം ശരിവെച്ചു; ദീപിക
author img

By

Published : Sep 18, 2021, 10:20 AM IST

തിരുവനന്തപുരം: നർകോട്ടിക് ജിഹാദ് അടക്കമുള്ള തീവ്രവാദ പ്രവർത്തനങ്ങൾ സംബന്ധിച്ച പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിൻ്റെ അഭിപ്രായം സിപിഎം ശരിവച്ചുവെന്ന് കത്തോലിക്ക സഭയുടെ മുഖപത്രമായ ദീപികയിൽ ലേഖനം. സി.കെ കുര്യാച്ചൻ എഴുതിയ വാര്‍ത്ത വീക്ഷണം എന്ന പംക്തിയിലെ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞവരും അജ്ഞത നടിക്കുന്നവരും എന്ന ലേഖനത്തിലാണ് വിവാദ പരാമര്‍ശം സിപിഎം അംഗീകരിച്ചുവെന്ന് പറയുന്നത്.

പ്രൊഫഷണൽ കോളജുകൾ കേന്ദ്രീകരിച്ച് വിദ്യാസമ്പന്നരായ യുവതികളെ തീവ്രവാദത്തിൻ്റെ വഴിയിലേക്ക് ചിന്തിപ്പിക്കാൻ ബോധപൂർവമായ ശ്രമം നടക്കുന്നുവെന്ന സിപിഎമ്മിൻ്റെ നിലപാട് ചൂണ്ടിക്കാട്ടിയാണ് ദീപിക ഇക്കാര്യം വ്യക്തമാക്കിയത്. ബിഷപ്പ് ചൂണ്ടിക്കാട്ടിയ വസ്തുതകൾക്കെതിരെ വാളെടുത്തവർക്ക് ഒരാഴ്ച കൊണ്ട് തന്നെ യാഥാർഥ്യം അംഗീകരിക്കേണ്ടി വന്നിരിക്കുന്നു. മുഖ്യമന്ത്രിയും അദ്ദേഹത്തിൻ്റെ പാർട്ടിയും അറിഞ്ഞുകൊണ്ട് മൂടി വയ്ക്കാൻ ശ്രമിച്ച യാഥാർഥ്യമാണ് കല്ലറങ്ങാട്ട് പറഞ്ഞതെന്ന് കേരള ജനത മനസിലാക്കുന്നുവെന്ന് ലേഖനം പറയുന്നു.

കേഡർ പാർട്ടിയായ സിപിഎം അതിൻ്റെ സമ്മേളനത്തിൻ്റെ ചർച്ചയ്ക്കായി തയാറാക്കി കീഴ്ഘടകങ്ങൾക്ക് നൽകിയ സർക്കുലറിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളാണ് പാലാ ബിഷപ്പും ചൂണ്ടിക്കാട്ടിയത്. ഈ സാഹചര്യത്തിൽ മുൻവിധികളില്ലാതെ അന്വേഷണം നടത്തി സമുദായങ്ങളുടെ ആശങ്കകൾക്ക് അറുതി വരുത്തണമെന്നും ലേഖനം പറയുന്നു. പ്രതിപക്ഷ നേതാവ് വി.ഡി സതീശന് എതിരെ രൂക്ഷമായ വിമർശനവും ലേഖനം ഉന്നയിക്കുന്നു.

ക്ലീൻ ഇമേജ് സൃഷ്ടിക്കാൻ പാടുപെടുന്ന വി.ഡി സതീശന് ചങ്ങനാശേരിയിൽ നിന്ന് കാര്യങ്ങൾ വ്യക്തമായിക്കാണുമെന്നും അതായിരിക്കും അദ്ദേഹം പാലായ്ക്ക് പോകാതിരുന്നതെന്നും ലേഖനത്തിൽ പരാമർശിക്കുന്നു. മുസ്ലിം ലീഗിലെ മിക്ക നേതാക്കൾക്കും ബിഷപ്പ് പറഞ്ഞ കാര്യങ്ങൾ മുമ്പേ അറിയാമെന്നും അറിയില്ലെന്ന് നടക്കുകയാണെന്നും ലേഖനം ആരോപണമുന്നയിക്കുന്നു. ബിഷപ്പിൻ്റെ പ്രസ്താവനയെ മറയാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ ബിജെപി ശ്രമിക്കരുതെന്നും സമൂഹത്തിൽ ഭിന്നിപ്പ് ഉണ്ടാക്കരുതെന്നും ലേഖനം പറയുന്നു.

Also Read: താമരശ്ശേരി രൂപത പുസ്‌തകത്തിലെ വിവാദ പരാമര്‍ശങ്ങള്‍ പിന്‍വലിച്ചു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.