ETV Bharat / state

ഇനി പെണ്‍കരുത്തിലും കുതിക്കാന്‍ 108 ആംബുലന്‍സ്; ആദ്യ വനിത ഡ്രൈവറാകാന്‍ ദീപമോള്‍

കോട്ടയം മേമുറി പാലപ്പറമ്പില്‍ വീട്ടില്‍ ദീപമോളാണ് ആംബുലന്‍സ് ഡ്രൈവറായി ചുമതലയേല്‍ക്കുന്നത്

Kaniv 108 Ambulance  Kaniv 108 Ambulance Woman Driver  Ambulance Driver Deepa Mol  108 Ambulance first women Driver in Kerala  കനിവ് 108 ആംബുലന്‍സ് ഓടിക്കുന്ന ആദ്യ വനിത  ആംബുലന്‍സ് ഡ്രൈവറാകാന്‍ ദീപമോള്‍  കോട്ടയം മേമുറി പാലപ്പറമ്പില്‍ വീട്ടില്‍ ദീപ  Women's day Story
കനിവ് 108 ആംബുലന്‍സ് ഓടിക്കുന്ന ആദ്യത്തെ വനിതാ ഡ്രൈവറാകാന്‍ ദീപമോള്‍
author img

By

Published : Mar 8, 2022, 6:07 AM IST

തിരുവനന്തപുരം: സംസ്ഥാനത്തെ കനിവ് 108 ആംബുലന്‍സ് ഡ്രൈവറായി ഇന്ന് മുതല്‍ വനിതയും. ഇതാദ്യമായാണ് സര്‍ക്കാര്‍ ആംബുലന്‍സ് മേഖലയില്‍ വനിത ഡ്രൈവറെത്തുന്നത്. അന്താരാഷ്ട്ര വനിതാദിനം മുതല്‍ പെണ്‍കരുത്തിലും 108 ആംബുലന്‍സ് ജീവന്‍ രക്ഷിക്കാനായി കുതിക്കും.

കോട്ടയം മേമുറി പാലപ്പറമ്പില്‍ വീട്ടില്‍ ദീപമോളാണ് ആംബുലന്‍സ് ഡ്രൈവറായി ചുമതലയേല്‍ക്കുന്നത്. രാജ്യത്ത് ട്രാവലര്‍ ആംബുലന്‍സുകള്‍ ഓടിക്കുന്ന ചുരുക്കം വനിതകള്‍ മാത്രമാണുള്ളത്. യാത്രയോടുള്ള ഇഷ്ടം കൊണ്ടാണ് ദീപ ഡ്രൈവിങ് മേഖലയിലേക്കെത്തിയത്. 2008ല്‍ ലൈസന്‍സ് നേടി. 2009ല്‍ ഹെവി ലൈസന്‍സും കരസ്ഥമാക്കി. ഡ്രൈവിങ് സ്‌കൂള്‍ അധ്യാപികയായും ടിപ്പര്‍ ലോറി ഡ്രൈവറായും ടാക്സി ഡ്രൈവറായുമൊക്കെ ദീപ ജോലി ചെയ്തിട്ടുണ്ട്.

ഇനി പെണ്‍കരുത്തിലും കുതിക്കാന്‍ 108 ആംബുലന്‍സ് ; ആദ്യ വനിത ഡ്രൈവറാകാന്‍ ദീപമോള്‍

Also Read: അമ്മയ്ക്കും കുഞ്ഞിനും പുതുജീവനേകി കനിവ് 108 ആംബുലന്‍സ്; അഭിനന്ദനവുമായി ആരോഗ്യ മന്ത്രി

2021ല്‍ കോട്ടയത്ത് നിന്നും ലഡാക്ക് വരെ ബൈക്ക് യാത്രയെന്ന സാഹസിക ദൗത്യവും പൂര്‍ത്തിയാക്കിയിട്ടുണ്ട്. ആതുരസേവനത്തിനോടുള്ള താത്പര്യം കൊണ്ടാണ് ദീപ 108 ന്‍റെ ഡ്രൈവറായി എത്തുന്നത്. ആരോഗ്യമന്ത്രി വീണ ജോര്‍ജ് ദീപമോള്‍ക്ക് ആംബുലന്‍സിന്റെ താക്കോല്‍ കൈമാറും. ഡ്രൈവിങ് ടെസ്റ്റ് ഉള്‍പ്പടെയുള്ള നടപടികളും ഇതിനുള്ള പരിശീലനവും പൂര്‍ത്തിയാക്കിയാണ് ദീപ 108 ആംബുലന്‍സിന്‍റെ ഡ്രൈവിങ് സീറ്റിലേക്ക് എത്തുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.