തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് പരിശോധനകളുടെ എണ്ണം വർധിപ്പിക്കാൻ സർക്കാർ തീരുമാനം. ഇതിൻ്റെ ഭാഗമായി പൊതു ഇടങ്ങളിൽ പരിശോധന കിയോസ്‌കുകൾ സ്ഥാപിക്കാൻ സർക്കാർ നിർദേശം നൽകി. മണം തിരിച്ചറിയുന്നുണ്ടോ എന്ന പരിശോധനയാകും കിയോസ്‌കുകളിൽ ആദ്യം നടത്തുക. അതിന് ശേഷം ആന്‍റിജൻ പരിശോധന നടത്തും. സർക്കാർ നിശ്ചയിച്ച നിരക്കിലാകും പരിശോധന. സർക്കാർ അംഗീകൃത ലാബുകൾ, ഐ.സി.എം.ആർ അംഗീകൃത സ്വകാര്യ ലാബുകൾ, ആശുപത്രി വികസന സമിതികൾ എന്നിവക്ക് സർക്കാർ പോർട്ടലിൽ രജിസ്റ്റർ ചെയ്ത് കിയോസ്കുകൾ തുടങ്ങാം. ജില്ല മെഡിക്കൽ ഓഫീസർക്കാണ് ഇതിന്‍റെ പൂർണ ചുമതല. പരമാവധി പരിശോധന നടത്തി രോഗബാധിതരെ കണ്ടെത്താനുള്ള ശ്രമമാണ് ആരോഗ്യവകുപ്പ് നടത്തുന്നത്.
സംസ്ഥാനത്ത് കൊവിഡ് പരിശോധനകൾ വർധിപ്പിക്കാൻ തീരുമാനം - കൊവിഡ് പരിശോധനകളുടെ എണ്ണം വർധിപ്പിക്കാൻ സർക്കാർ തീരുമാനം
ഇതിൻ്റെ ഭാഗമായി പൊതു ഇടങ്ങളിൽ പരിശോധന കിയോസ്‌കുകൾ സ്ഥാപിക്കാൻ സർക്കാർ നിർദേശം നൽകി