തിരുവനന്തപുരം: കെപി അനില്‍കുമാര്‍ കോണ്‍ഗ്രസില്‍ നിന്നും രാജിവയ്ക്കുമെന്ന് സൂചന. ഇന്ന് 11 മണിക്ക് വാര്‍ത്താ സമ്മേളനം നടത്തി രാജി പ്രഖ്യാപിക്കാനാണ് അനില്‍കുമാറിന്‍റെ തീരുമാനം. ഡിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട അഭിപ്രായ പ്രകടനത്തിന്‍റെ പേരില്‍ അനില്‍കുമാറിനെ കോണ്‍ഗ്രസ് സസ്‌പെന്‍ഡ് ചെയ്തിരുന്നു.
ഡിസിസി പ്രസിഡന്‍റുമാരുടെ പട്ടികയിലെ 14 പേരും ഗ്രൂപ്പുകാരാണ്. ഇത് പുനഃപരിശോധിച്ചില്ലെങ്കില്‍ കേരളത്തിലെ കോണ്‍ഗ്രസിന്‍റെ ഭാവി ഇല്ലാതാകുമെന്നുമായിരുന്നു അനില്‍കുമാര്‍ പ്രതികരിച്ചത്. ഇതിനു പിന്നാലെ തന്നെ സസ്‌പെന്‍ഷനും വന്നു. സസ്‌പെന്‍ഷനു ശേഷമാണ് അനില്‍കുമാറിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്.
പരസ്യ പ്രതികരണത്തിന് വിലക്കില്ലാത്ത സമയത്താണ് തന്‍റെ അഭിപ്രായ പ്രകടമെന്നും, അതുകൊണ്ട് തന്നെ അച്ചടക്കം ലംഘിച്ചിട്ടില്ലെന്നുമായിരുന്നു അനില്‍കുമാറിന്‍റെ മറുപടി.
എന്നാല്‍ നോട്ടീസിന് മറുപടി നല്‍കിയിട്ടും കോണ്‍ഗ്രസ് നേതൃത്വത്തില്‍ നിന്നും ഇതുവരെ പ്രതികരണമുണ്ടായിട്ടില്ല. അച്ചടക്ക നടപടി പിന്‍വലിക്കാത്തതിലെ അതൃപ്തിയാണ് അനില്‍കുമാറിന്‍റെ രാജിയിലേക്ക് നീങ്ങുന്നത്.