ETV Bharat / state

സിപിഎം ജില്ല സമ്മേളനത്തിൽ കൊവിഡ്; രണ്ട് പ്രതിനിധികൾക്ക് രോഗം സ്ഥിരീകരിച്ചു - cpm district meet covid

കാട്ടാക്കട എം.എൽ.എ ഐ.ബി.സതീഷ്, ഇ.ജി.മോഹനൻ എന്നിവർക്കാണ് കൊവിഡ് സ്ഥീരികരിച്ചത്

ജില്ലാ സമ്മേളനത്തിൽ കൊവിഡ്  സിപിഎം പ്രതിനിധികൾക്ക് കോവിഡ്  തിരുവനന്തപുരം ജില്ലാ സമ്മേളനം  cpm district meet covid  kerala latest news
ജില്ലാ സമ്മേളനത്തിൽ കൊവിഡ്
author img

By

Published : Jan 15, 2022, 4:19 PM IST

തിരുവനന്തപുരം: സി.പി.എം തിരുവനന്തപുരം ജില്ല സമ്മേളന പ്രതിനിധികൾക്ക് കൊവിഡ്. കാട്ടാക്കട എം.എൽ.എ ഐ.ബി.സതീഷ്, ഇ.ജി.മോഹനൻ എന്നിവർക്കാണ് കൊവിഡ് സ്ഥീരികരിച്ചത്. സമ്മേളനത്തിന് മുന്നോടിയായി പ്രതിനിധികൾക്ക് കൊവിഡ് പരിശോധന നടത്തിയിരുന്നു. ഇതിലാണ് കൊവിഡ് ഫലം പോസിറ്റീവായത്. ഇരുവരും സമ്മേളനത്തിൽ പങ്കെടുത്തിരുന്നു.

ഐ.ബി.സതീഷ് എം.എൽ.എയ്ക്ക് രണ്ടാം വട്ടമാണ് കൊവിഡ് ബാധിക്കുന്നത്. കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് തിരുവനന്തപുരം ജില്ലയിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചിരുന്നു. പൊതുസമ്മേളനങ്ങളും ഒത്തുചേരലും നിരോധിച്ച് കളക്‌ടർ ഉത്തരവിറങ്ങിയിരുന്നു.

എന്നാൽ സി.പി.എം സമ്മേളനം തുടരുകയാണ്. നാളെയാണ് ജില്ല സമ്മേളനം സമാപിക്കുക.

ALSO READ സംസ്‌ഥാനത്ത്‌ 48 പേര്‍ക്ക് കൂടി ഒമിക്രോണ്‍ ; ആകെ രോഗബാധിതര്‍ 528

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.