ETV Bharat / state

സിപിഎം നേതൃയോഗങ്ങള്‍ക്ക് നാളെ തുടക്കം; ഗവർണർക്കെതിരായ പ്രതിഷേധം പ്രധാന അജണ്ട - CPM leadership meetings

പൊതുമേഖല സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തലിലും പിന്‍വലിക്കലിലും ഉള്ള അതൃപ്‌തിയും യോഗത്തിൽ ചർച്ച ചെയ്യും

സിപിഎം നേതൃയോഗങ്ങള്‍ക്ക് വെള്ളിയാഴ്‌ച തുടക്കം  ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ  cpm meeting  ഗവര്‍ണർക്കെതിരെ ഇടത് മുന്നണി പ്രതിഷേധം  എം വി ഗോവിന്ദന്‍  MV Govindan  സിപിഎം നേതൃയോഗങ്ങള്‍ക്ക് നാളെ തുടക്കം  കോടിയേരി ബാലകൃഷ്‌ണന്‍  Kodiyeri Balakrishnan  CPM MEETING STARTS FRIDAY  CPM leadership meetings  ഗവർണർക്കെതിരായ പ്രതിഷേധം പ്രധാന അജണ്ട
സിപിഎം നേതൃയോഗങ്ങള്‍ക്ക് നാളെ തുടക്കം; ഗവർണർക്കെതിരായ പ്രതിഷേധം പ്രധാന അജണ്ട
author img

By

Published : Nov 3, 2022, 3:53 PM IST

തിരുവനന്തപുരം: സിപിഎം നേതൃയോഗങ്ങള്‍ക്ക് വെള്ളിയാഴ്‌ച (3-11-2022) തുടക്കമാകും. വെള്ളിയാഴ്‌ച സംസ്ഥാന സെക്രട്ടേറിയറ്റ് യോഗവും വരും ദിവസങ്ങളില്‍ സംസ്ഥാന സമിതിയും യോഗം ചേരും. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരായ പ്രതിഷേധ പരിപാടികള്‍ ചര്‍ച്ച ചെയ്യുകയാണ് യോഗത്തിന്‍റെ പ്രധാന അജണ്ട.

ഗവര്‍ണർക്കെതിരെ സംസ്ഥാന വ്യാപകമായി ഇടത് മുന്നണി പ്രതിഷേധം പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് കൂടാതെ നവംബര്‍ 15ന് ഒരു ലക്ഷം പേരെ പങ്കെടുപ്പിച്ചുള്ള രാജ്ഭവന്‍ മാര്‍ച്ചും മുന്നണി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് നേതൃയോഗങ്ങള്‍ ചര്‍ച്ച ചെയ്യും.

ഗവര്‍ണര്‍ കടുത്ത നിലപാടുമായി മുന്നോട്ട് പോകുമ്പോള്‍ സര്‍ക്കാര്‍ തലത്തില്‍ സ്വീകരിക്കേണ്ട തുടര്‍ നടപടികളും യോഗം പരിശോധിക്കും. ഗവര്‍ണർക്കെതിരെയുള്ള പ്രതിഷേധത്തിന് തന്നെയാണ് യോഗം പ്രധാന്യം നല്‍കുന്നത്. പരസ്യ പ്രതിഷേധം എന്നത് സിപിഎം തീരുമാനമായിരുന്നു.

പെൻഷനിലെ അതൃപ്‌തിയും ചർച്ചയാകും: പൊതുമേഖല സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തലിലും പിന്‍വലിക്കലിലും സിപിഎമ്മിനുള്ളില്‍ അതൃപ്‌തിയുണ്ട്. പാര്‍ട്ടി സെക്രട്ടറി എം വി ഗോവിന്ദന്‍ തന്നെ ഇതിലെ അതൃപ്‌തി പരസ്യമായി പറഞ്ഞിട്ടുണ്ട്. ഇത് സംബന്ധിച്ച് ധനമന്ത്രി കെ.എന്‍ ബാലഗോപാലിനെതിരെ വിമര്‍ശനത്തിനും സാധ്യതയുണ്ട്.

സംസ്ഥാന സെക്രട്ടേറിയറ്റില്‍ കോടിയേരി ബാലകൃഷ്‌ണന്‍ അന്തരിച്ച ഒഴിവിലേക്ക് പുതിയൊരാളെ നിര്‍ദ്ദേശിക്കുന്നതും നേതൃയോഗങ്ങള്‍ പരിഗണിക്കും. കണ്ണൂര്‍ ജില്ല സെക്രട്ടറി എം.വി ജയരാജന്‍ സെക്രട്ടേറിയറ്റിലെത്താനാണ് സാധ്യത.

സ്വപ്‌ന സുരേഷ് മുന്‍ മന്ത്രിമാര്‍ക്കും മുന്‍ സ്‌പീക്കര്‍ക്കുമെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ നിയമ നടപടി സ്വീകരിക്കുന്നതും നേതൃയോഗം പരിശോധിക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.