ETV Bharat / state

'രാജ്യസഭ അധ്യക്ഷന്‍റെ നടപടി അപകടസ്ഥിതിയുടെ ഉദാഹരണം'; 'അമിത് ഷാ പരാമര്‍ശത്തില്‍' ജോൺ ബ്രിട്ടാസിനോട് വിശദീകരണം തേടിയതിനെതിരെ സിപിഎം - ജോണ്‍ ബ്രിട്ടാസ്‌

ആഭ്യന്തര മന്ത്രി അമിത് ഷായുടെ കര്‍ണാടക പ്രസംഗം, ലേഖനത്തിൽ പരാമർശിച്ചതിനെ തുടര്‍ന്നാണ് ജോണ്‍ ബ്രിട്ടാസിനോട് രാജ്യസഭ അധ്യക്ഷന്‍ വിശദീകരണം തേടിയത്

cpm against rajya sabha chairman  Show cause notice to John Brittas  രാജ്യസഭ അധ്യക്ഷന്‍റെ നടപടി അപകടസ്ഥിതിയുടെ ഉദാഹരണം  ജോൺ ബ്രിട്ടാസിനോട് വിശദീകരണം തേടി  സിപിഎം  ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസംഗം
സിപിഎം
author img

By

Published : Apr 30, 2023, 5:17 PM IST

തിരുവനന്തപുരം: ജോൺ ബ്രിട്ടാസ് എംപിയെ വിളിച്ചുവരുത്തി വിശദീകരണം തേടിയ രാജ്യസഭ അധ്യക്ഷന്‍റെ നടപടി രാജ്യമെത്തിപ്പെട്ട അപകടസ്ഥിതിയുടെ ഉദാഹരണമെന്ന് സിപിഎം. പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്‌താവനയിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസംഗം തന്‍റെ ലേഖനത്തിൽ പരാമർശിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് രാജ്യസഭ അധ്യക്ഷൻ വിശദീകരണം തേടിയതെന്നും സിപിഎം ചൂണ്ടിക്കാട്ടുന്നു.

'കേരളം നിങ്ങളുടെ അടുത്തുണ്ട്. ഞാൻ കൂടുതൽ ഒന്നും പറയുന്നില്ല' തുടങ്ങിയ പരാമർശങ്ങളാണ് അമിത് ഷാ കർണാടകത്തിൽ നടത്തിയത്. ഇത് പല മാധ്യമങ്ങളും റിപ്പോർട്ട്‌ ചെയ്‌തിട്ടുമുണ്ട്. ഇക്കാര്യം ജോൺ ബ്രിട്ടാസ് എംപി തന്‍റെ ലേഖനത്തിൽ എടുത്തുപറഞ്ഞുവെന്ന് ചൂണ്ടിക്കാട്ടിയാണ് രാജ്യസഭ അധ്യക്ഷൻ വിശദീകരണം ആവശ്യപ്പെട്ടത്. അമിത്‌ ഷാ ഉൾപ്പെടെയുള്ള സംഘപരിവാറിന്‍റെ നേതാക്കൾ പലരും നിരന്തരം കേരളത്തെ അവഹേളിക്കുന്ന പ്രസംഗങ്ങളും പ്രസ്‌താവനകളും നടത്തുകയാണെന്നും സിപിഎം ചൂണ്ടിക്കാട്ടി.

'അഭിപ്രായ സ്വാതന്ത്ര്യം ഉറപ്പുവരുത്തണം': മാനവിക വികസന സൂചികകളില്‍ ഒന്നാം സ്ഥാനത്തുള്ള കേരളത്തെ മുൻപ് സൊമാലിയയോട് ഉപമിച്ചത് ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളതാണ്‌. കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവയ്‌ക്കുന്ന ആഗോളവത്‌കരണ നയങ്ങള്‍ക്ക്‌ ബദല്‍ ഉയര്‍ത്തുന്നതിനും മതനിരപേക്ഷത സംരക്ഷിക്കുന്നതിനും മാതൃകാപരമായ നിലപാടാണ്‌ കേരളം മുന്നോട്ടുവയ്‌ക്കുന്നത്‌. ബിജെപി നേതാക്കളുടെ കൊടിയ പകയ്‌ക്ക്‌ കേരളം ഇടയാകുന്നതും ഇതുകാരണമാണ്‌. സംഘപരിവാർ ഇടപെട്ട് കേരളവിരുദ്ധ സിനിമകള്‍ പോലും പടച്ചുവിടുന്ന സാഹചര്യത്തിലാണ് ഇത്തരം നീക്കങ്ങൾ.

ബിജെപി മുന്നോട്ടുവയ്‌ക്കുന്ന വര്‍ഗീയ അജണ്ടയ്‌ക്ക്‌ കേരളത്തിനോടുള്ള അവഗണനയ്‌ക്കും എതിരായി ശക്തമായി പോരാടുന്ന എംപിയാണ്‌ ജോണ്‍ ബ്രിട്ടാസ്‌. ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 19ല്‍ പറയുന്ന അഭിപ്രായ സ്വാതന്ത്ര്യം എല്ലാ പൗരന്മാര്‍ക്കും ഉറപ്പുവരുത്തണം. ജനാധിപത്യത്തിന്‍റെ അടിസ്ഥാന തത്വങ്ങളില്‍ ഒന്നാണിത്. ഇത് വിസ്‌മരിച്ചുകൊണ്ട്‌ മുന്നോട്ടുപോവുന്ന സംഘപരിവാറിന്‍റെ നീക്കങ്ങളെ ശക്തമായി പ്രതിരോധിക്കണം. എല്ലാ ജനാധിപത്യ വിശ്വാസികളും ഇതിനായി രംഗത്തിറങ്ങണമെന്ന്‌ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്‌ പ്രസ്‌താവനയില്‍ ആവശ്യപ്പെട്ടു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.