ETV Bharat / state

രാജ്യം അടുപ്പ് പുകയാത്ത നിലയിൽ; പാചകവാതക വിലവർധനവിനെതിരെ പ്രതിഷേധിച്ച് സിപിഎം - ഷാഫി പറമ്പില്‍

കേന്ദ്ര സർക്കാരിന്‍റെ ജനദ്രോഹ നയങ്ങൾക്കെതിരെ വരും ദിവസങ്ങളിൽ ലോക്കൽ അടിസ്ഥാനത്തിൽ ജനകീയ പ്രതിഷേധം ഉയർത്തണമെന്നും സിപിഎം

cpm against LPG cylinder price hike  LPG cylinder price hike  പാചകവാതക സിലിണ്ടറുകൾക്ക് വില കൂടി  പാചകവാതക സിലിണ്ടർ  സിപിഎം  എൽപിജി സിലിണ്ടറിന് വില കൂടി  CPM
പാചകവാതക വിലവർധനവിനെതിരെ പ്രതിഷേധിച്ച് സിപിഎം
author img

By

Published : Mar 1, 2023, 7:17 PM IST

തിരുവനന്തപുരം: പാചകവാതക സിലിണ്ടറുകൾക്ക് നിരക്ക് വർധിപ്പിച്ച കേന്ദ്രസർക്കാർ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരണമെന്ന് സിപിഎം. അടുപ്പ് പുകയാത്ത നിലയിൽ രാജ്യത്തെ എത്തിക്കുന്ന ഈ നടപടി അത്യന്തം പ്രതിഷേധാർഹമാണെന്ന്‌ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്‌താവനയിൽ വ്യക്തമാക്കി.

അഞ്ച് വർഷത്തിനിടയിൽ മോദി സർക്കാർ 12 തവണയാണ് പാചകവാതക വില വർധിപ്പിച്ചത്. വിലക്കയറ്റം കുടുംബ ബജറ്റിനെ ആകെ ബാധിക്കും. വാണിജ്യ സിലിണ്ടറുകളുടെ വില വർധിപ്പിച്ചത് ചെറുകിട വ്യാപാരികളെ ദോഷകരമായി ബാധിക്കും. തട്ടുകടകൾ, ബേക്കറികൾ, ഹോട്ടൽ, കുടുംബശ്രീ ഹോട്ടൽ എന്നിവയെ ഇത് കാര്യമായി ബാധിക്കും. ഭക്ഷണ സാധനങ്ങളുടെ വിലക്കയറ്റത്തിന് ഇത് കാരണമാകും.

പെട്രോളിന് വില വർധിപ്പിച്ച് നേടിയ തുക കോർപ്പറേറ്റുകൾക്ക് നികുതി ഇളവിനും കടം എഴുതി തള്ളുന്നതിനുമാണ് കേന്ദ്ര സർക്കാർ ഉപയോഗിച്ചതെന്നും പ്രസ്‌താവനയിൽ കുറ്റപ്പെടുത്തി. കേന്ദ്ര സർക്കാരിന്‍റെ ജനദ്രോഹ നയങ്ങൾക്കെതിരെ വരും ദിവസങ്ങളിൽ ലോക്കൽ അടിസ്ഥാനത്തിൽ ജനകീയ പ്രതിഷേധം ഉയർത്തണമെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പുറപ്പെടുവിച്ച പ്രസ്‌താവനയിൽ കൂട്ടിച്ചേർത്തു.

cpm against LPG cylinder price hike  LPG cylinder price hike  പാചകവാതക സിലിണ്ടറുകൾക്ക് വില കൂടി  പാചകവാതക സിലിണ്ടർ  സിപിഎം  എൽപിജി സിലിണ്ടറിന് വില കൂടി  CPM
പാചകവാതക വിലവർധനവിനെതിരെ പ്രതിഷേധിച്ച് സിപിഎം

പാചക വാതക സിലിണ്ടറിന് വില കൂടി: രാജ്യത്ത് ബുധനാഴ്‌ചയാണ് പാചക വാതക സിലിണ്ടറിന് വില കൂടിയത്. ഗാര്‍ഹിക സിലിണ്ടറിന് 50 രൂപയാണ് കൂടിയത്. ഇതോടെ ഗാര്‍ഹിക സിലിണ്ടറിന്‍റെ വില 1,110 രൂപയായി. നേരത്തെ 1,061 രൂപയായിരുന്നു ഗാര്‍ഹിക സിലിണ്ടറിന്‍റെ വില. വാണിജ്യ സിലിണ്ടറിന് 351 രൂപയാണ് വര്‍ധിച്ചത്. ഇതോടെ വാണിജ്യ സിലിണ്ടറിന് 2,124 രൂപയായി.

1,173 രൂപയുണ്ടായിരുന്ന വാണിജ്യ സിലിണ്ടറിന്‍റെ വിലയാണ് 2,124 രൂപയാക്കി വര്‍ധിച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍ വരും. എണ്ണക്കമ്പനികളുടെ യോഗത്തിലാണ് പാചകവാതക വില വര്‍ധിപ്പിക്കാന്‍ ധാരണയായത്. പാചകവാതക വിലയില്‍ സമീപ കാലത്തുണ്ടായ ഏറ്റവും വലിയ വര്‍ധനവാണിത്.

കേന്ദ്രം പാചക വാതകത്തിന് നല്‍കി വന്നിരുന്ന സബ്‌സിഡി കഴിഞ്ഞ രണ്ടു വര്‍ഷമായി ഉപഭോക്താക്കള്‍ക്ക് ലഭിക്കാത്തത് വിലക്കയറ്റത്തിന്‍റെ ആക്കം കൂട്ടുകയാണ്. റെയില്‍വേ ഭക്ഷണം, ഇന്ധനം, വെള്ളക്കരം തുടങ്ങി അവശ്യ സാധനങ്ങളുടെ തുടരെയുള്ള വില വര്‍ധിച്ചത് ജനങ്ങളെ ദുരിതത്തിലാക്കിയിരിക്കുന്ന സാഹചര്യത്തിലാണ് പാചക വാതക സിലിണ്ടറുകളുടെ വില വര്‍ധനവ്.

കോണ്‍ഗ്രസ് പ്രതിഷേധം: അതേസമയം പാചകവാതക വില വർധനവിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് രാജ്ഭവനിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. അദാനിയുടെ നഷ്‌ടം തീർക്കാൻ ജനങ്ങളുടെ മേൽ വില വർധന അടിച്ചേൽപ്പിക്കരുതെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് ഷാഫി പറമ്പിൽ എംഎൽഎ പറഞ്ഞു. രാജ്യം ഭരിക്കുന്നവർ ജനങ്ങളെ കൊള്ളയടിക്കുന്നത് തുടരുകയാണ്.

കോട്ടിട്ട ഭരണാധികാരിയും മുണ്ടുടുത്ത ഭരണാധികാരിയും ജനങ്ങളുടെ പേടിസ്വപ്‌നമായി മാറിയിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനെയും പ്രധാനമന്ത്രി നരേന്ദ്രമോദിയേയും ലക്ഷ്യം വച്ച് ഷാഫി പറമ്പിൽ പറഞ്ഞു. കവടിയാർ വെള്ളയമ്പലം രാജ്ഭവൻ റോഡിൽ മരക്കഷ്‌ണങ്ങൾ കൂട്ടിയിട്ടായിരുന്നു യൂത്ത് കോൺഗ്രസിന്‍റെ പ്രതിഷേധം.

ALSO READ: കേരളത്തിന്‍റെ ധനസ്ഥിതി: 'ഒന്നും ഒളിച്ച് വയ്‌ക്കാനില്ല, കേന്ദ്രം സംസ്ഥാനത്തെ ശ്വാസം മുട്ടിക്കുന്നുവെന്ന്' ധനമന്ത്രി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.