ETV Bharat / state

മേയറെ സിപിഎം തള്ളിപ്പറഞ്ഞത് ന്യൂനപക്ഷ വര്‍ഗീയതയെ താലോലിക്കാനെന്ന് ബിജെപി - Kerala politics news

ഇരട്ട നീതിയാണ് സിപിഎമ്മിന്‍റെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍

cpim appeases Muslim communalism  k Surendran  ബീന ഫിലിപ്പിനെ സിപിഎം തള്ളിയത്  action against Bina Philip  bjp criticism of cpim  Kerala politics news  കേരള രാഷ്ട്രീയ വാര്‍ത്തകള്‍
ബീന ഫിലിപ്പിനെ സിപിഎം തള്ളിയത് ന്യൂനപക്ഷ വര്‍ഗീയതയെ താലോലിക്കാനെന്ന് ബിജെപി
author img

By

Published : Aug 8, 2022, 8:04 PM IST

തിരുവനന്തപുരം: ബാലഗോകുലം മാതൃസമ്മേളനത്തില്‍ കോഴിക്കോട് മേയര്‍ ബീന ഫിലിപ്പ് പങ്കെടുത്തതിനെ പരസ്യമായി തള്ളിയ സി.പി.എം നിലപാട് ഇരട്ട നീതിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. മുസ്ലീം സംഘടനകളുടെ എല്ലാ പരിപാടിയിലും മുഖ്യമന്ത്രി അടക്കമുള്ള നേതാക്കള്‍ പങ്കെടുക്കുന്നുണ്ട്. മേയര്‍ക്കെതിരെ സിപിഎം നടപടിക്ക് ഒരുങ്ങുന്നത് മുസ്ലീം തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കാനാണെന്നും കെ സുരേന്ദ്രൻ.

ബീന ഫിലിപ്പിനെ സിപിഎം തള്ളിയത് ന്യൂനപക്ഷ വര്‍ഗീയതയെ താലോലിക്കാനെന്ന് ബിജെപി

ന്യൂനപക്ഷ വര്‍ഗീയതയെ സിപിഎം താലോലിക്കുകയാണ്. വോട്ട് മാത്രം ലക്ഷ്യമിട്ടുളള നടപടികളാണ് സിപിഎം സ്വീകരിക്കുന്നത്. മുസ്ലീം സംഘടനകളുടെ എതിര്‍പ്പിനെ ഭയന്നാണ് സര്‍ക്കാര്‍ എല്ലാ തീരുമാനവും സ്വീകരിക്കുന്നത്.

മുസ്ലീം സംഘടനകളുടെ എതിര്‍പ്പ് ഉയര്‍ന്നപ്പോഴാണ് ശ്രീറാം വെങ്കിട്ട രാമനെ കലക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റിയത്. വഖഫ് നിയമനങ്ങള്‍ പിഎസ്‌സിക്ക് വിട്ടത് മാറ്റിയതും മുസ്ലീം സംഘടനകള്‍ എതിര്‍ത്തപ്പോഴാണ്. ഇത്തരത്തിലുള്ള ഇരട്ട നീതിയാണ് കേരളത്തില്‍ നടക്കുന്നതെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.