തിരുവനന്തപുരം: കെ-റെയില്‍ പദ്ധതി നടപ്പാക്കുക തന്നെ ചെയ്യുമെന്ന് ആവര്‍ത്തിച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. വന്‍ ഭൂരിപക്ഷത്തില്‍ അധികാരത്തില്‍ വന്ന രണ്ടാം പിണറായി സര്‍ക്കാരിന് കെ-റെയില്‍ നടപ്പാക്കാന്‍ മറ്റൊരു ഹിത പരിശോധനയുടെ ആവശ്യമില്ലെന്നും കാനം തിരുവനന്തപുരത്ത് പറഞ്ഞു.
പദ്ധതിയെ കുറിച്ച് നിയമസഭയില്‍ ചര്‍ച്ച ചെയ്യണമെന്ന് നിര്‍ബന്ധമില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് വന്‍ ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തുന്നതിന് കാരണമായ പ്രകടന പത്രികയില്‍ പറഞ്ഞ കാര്യമാണിത്. അതിന് ജനങ്ങള്‍ നല്‍കിയ അംഗീകാരമാണ് എല്‍.ഡി.എഫ് സര്‍ക്കാരിനു ലഭിച്ച തുടര്‍ഭരണം.
ഇക്കാര്യത്തില്‍ സി.പി.ഐയില്‍ ഭിന്നാഭിപ്രായമില്ല. പദ്ധതി നടപ്പാക്കണം എന്ന ഒറ്റ നിലപാടേയുള്ളൂ. പ്രതിപക്ഷ പാര്‍ട്ടികളുടെ നിലപാട് കേരളത്തിന്‍റെ വികസനത്തിനെതിരാണ്. സംസ്ഥാനത്തിന്‍റെ ഒരു വികസന പദ്ധതിക്ക് അംഗീകാരം നല്‍കരുതെന്നാവശ്യപ്പെട്ട് എം.പിമാര്‍ കേന്ദ്രത്തില്‍ നിവേദനവുമായി പോയ ചരിത്രമില്ല.
ALSO READ 'വികസനം ദൗത്യമായേറ്റെടുക്കും, അനാവശ്യ എതിര്‍പ്പുകള്‍ അംഗീകരിക്കില്ല' ; കെ-റെയിലിൽ ഉറച്ച് മുഖ്യമന്ത്രി
1967ല്‍ കേരളത്തിലെ എം.പിമാര്‍ ഒറ്റക്കെട്ടായി ആവശ്യപ്പെട്ടതു കൊണ്ടാണ് കേരളത്തിന് സ്റ്റാച്യുട്ടറി റേഷനിംഗ് സമ്പ്രദായത്തിന് കേന്ദ്രം അനുവദിച്ചത്. കേരളത്തിലെ എം.പിമാര്‍ ഒറ്റക്കെട്ടായി ആവശ്യപ്പെട്ടതിന്റെ ഫലമാണ് കൊച്ചി കപ്പല്‍ നിര്‍മ്മാണശാല. സംസ്ഥാനത്തിന്‍റെ വികസനത്തിനെതിരായ പ്രതിപക്ഷത്തിന്റെ ഇപ്പോഴത്തെ നിലപാട് ശരിയല്ല.
ചില മാധ്യമങ്ങള്‍ ഇക്കാര്യത്തില്‍ നെഗറ്റീവായ സമീപനം സ്വീകരിച്ചതില്‍ ദുഖമുണ്ടെന്നും കാനം പറഞ്ഞു
ALSO READ ഗവര്‍ണർക്ക് രാജാവിനേക്കാള്‍ വലിയ രാജഭക്തി, മുഖ്യമന്ത്രിയെ ഭയം: വി.ഡി സതീശൻ