തിരുവനന്തപുരം: സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടിവ് യോഗം ഇന്ന് സമാപിക്കും. മന്ത്രി കെ.ടി ജലീലിനെതിരായി കഴിഞ്ഞ ദിവസം യോഗത്തിൽ ഉയർന്ന വിമർശനങ്ങൾക്കടക്കം സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഇന്നത്തെ യോഗത്തിൽ മറുപടി നൽകും. മന്ത്രിയെന്ന നിലയിൽ കെ.ടി ജലീൽ പക്വത കാട്ടിയില്ലെന്ന വിമർശനമാണ് കഴിഞ്ഞ ദിവസം യോഗത്തിൽ ഉണ്ടായത്. ചോദ്യം ചെയ്യലിന് എൻ.ഐ.എ ഓഫീസിൽ പുലർച്ചെ ഒളിച്ചു പോയത് സർക്കാരിന് നാണക്കേട് ഉണ്ടാക്കിയെന്നും വിമർശനമുണ്ടായിരുന്നു. സമീപകാല വിവാദങ്ങളിൽ സർക്കാരിന് ഗുരുതരമായ വീഴ്‌ച സംഭവിച്ചതായാണ് യോഗത്തിൻ്റെ വിലയിരുത്തൽ. സ്വർണക്കടത്ത് കേസ്, കൺസൾട്ടൻസി വിവാദം, സി.പി.എം നേതാക്കളുടെ മക്കൾക്കെതിരെ ഉയർന്ന ആരോപണങ്ങൾ, ജോസ്.കെ. മാണിയുടെ ഇടതു മുന്നണി പ്രവേശനം തുടങ്ങിയ വിഷയങ്ങളിലും വിയോജിപ്പുകൾക്കും കാനം ഇന്നത്തെ യോഗത്തിൽ മറുപടി നൽകും.
സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടിവ് യോഗം ഇന്ന് സമാപിക്കും
മന്ത്രി കെ.ടി ജലീലിനെതിരായി കഴിഞ്ഞ ദിവസം യോഗത്തിൽ ഉയർന്ന വിമർശനങ്ങൾക്കടക്കം സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഇന്നത്തെ യോഗത്തിൽ മറുപടി നൽകും.