തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയിലേക്കുള്ള സി.പി.ഐ പ്രതിനിധികളെ തീരുമാനിക്കാനുള്ള സി.പി.ഐ നേതൃയോഗങ്ങള്‍ മെയ് 18ന് നടക്കും. പാര്‍ട്ടി ആസ്ഥാനമായ എം.എന്‍.സ്മാരകത്തില്‍ രാവിലെ 10.30ന് എക്‌സിക്യൂട്ടീവ് യോഗവും ഉച്ചയ്ക്ക് 12ന് സംസ്ഥാന കൗൺസിൽ യോഗവും ചേരും. ഓണ്‍ലൈനായിട്ടാണ് യോഗം ചേരുന്നത്.
കൂടുതൽ വായനയ്ക്ക്: മന്ത്രിസഭാ രൂപീകരണം: സിപിഐക്ക് നാല് മന്ത്രിമാർ,ചീഫ് വിപ്പ് സ്ഥാനം വിട്ട് നല്‍കിയേക്കും
നിലവില്‍ സി.പി.ഐക്ക് നാല് മന്ത്രിമാര്‍, ഡെപ്യൂട്ടി സ്പീക്കര്‍, ചീഫ് വിപ്പ് സ്ഥാനങ്ങളാണുള്ളത്. കൂടുതല്‍ ഘടക കക്ഷികളെ മന്ത്രിസഭയിലുള്‍പ്പെടുത്തേണ്ട സാഹചര്യത്തില്‍ ചീഫ് വിപ്പ് സ്ഥാനം സി.പി.ഐ വിട്ടു നല്‍കിയേക്കും. എന്‍.രാജന്‍, പി.പ്രസാദ്, പി.എസ്.സുപാല്‍, ജി.ആര്‍.അനില്‍ എന്നിവരെയാണ് മന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തേക്ക് ചിറ്റയം ഗോപകുമാറിനാണ് സാധ്യത.