ETV Bharat / state

കെ.എസ്.എഫ്.ഇ റെയ്‌ഡ് വിവാദത്തിന് ഇന്ധനം പകരുന്നതെന്ന് സിപിഐ മുഖപത്രം

കേരളത്തിൻ്റെ വികസന പ്രക്രിയയിൽ പങ്കാളിയായ ഒരു ധനകാര്യ സ്ഥാപനത്തെ സർക്കാരിൻ്റെ തന്നെ മറ്റൊരു ഏജൻസി സംശയത്തിൻ്റെ നിഴലിൽ നിർത്തുന്നത് അസ്വാഭികവും അപലപനീയവുമാണ്.

cpi criticizes ksfe vigilance inquiry  ksfe vigilance inquiry  കെ.എസ്.എഫ്.ഇ റെയ്‌ഡ്  സിപിഐ മുഖപത്രം  തിരുവനന്തപുരം
കെ.എസ്.എഫ്.ഇ റെയ്‌ഡ് പ്രതിപക്ഷത്തിന്‍റെ വിവാദ വ്യവസായത്തിന് ഇന്ധനം പകരുന്നതെന്ന് സിപിഐ മുഖപത്രം
author img

By

Published : Nov 30, 2020, 9:38 AM IST

തിരുവനന്തപുരം: കെ.എസ്.എഫ്.ഇയിലെ വിജിലൻസ് റെയ്ഡിൽ അതൃപ്തിയുമായി സിപിഐ മുഖപത്രം ജനയുഗം. കോൺഗ്രസിൻ്റെയും ബിജെപിയുടെയും വിവാദ വ്യവസായത്തിന് ഇന്ധനം പകരുന്ന സംഭവമായി റെയ്ഡ് മാറിയെന്ന് ജനയുഗം വിമർശിച്ചു. കേരളത്തിൻ്റെ വികസന പ്രക്രിയയിൽ പങ്കാളിയായ ഒരു ധനകാര്യ സ്ഥാപനത്തെ സർക്കാരിൻ്റെ തന്നെ മറ്റൊരു ഏജൻസി സംശയത്തിൻ്റെ നിഴലിൽ നിർത്തുന്നത് അസ്വാഭികവും അപലപനീയവുമാണ്.

cpi criticizes ksfe vigilance inquiry  ksfe vigilance inquiry  കെ.എസ്.എഫ്.ഇ റെയ്‌ഡ്  സിപിഐ മുഖപത്രം  തിരുവനന്തപുരം
കെ.എസ്.എഫ്.ഇ റെയ്‌ഡ് പ്രതിപക്ഷത്തിന്‍റെ വിവാദ വ്യവസായത്തിന് ഇന്ധനം പകരുന്നതെന്ന് സിപിഐ മുഖപത്രം

കെ.എസ്.എഫ്.ഇയിൽ എന്തെങ്കിലും ക്രമവിരുദ്ധമായും നിയമവിരുദ്ധമായും നടന്നിട്ടുണ്ടെങ്കിൽ അത് നിയമത്തിൻ്റെ മുന്നിൽ കൊണ്ടു വരേണ്ടതുണ്ട്. എന്നാൽ ഏതെങ്കിലും വീഴ്ചകളുടെയോ ക്രമക്കേടുകളുടെയോ പേരിൽ പൊന്മുട്ടയിടുന്ന താറാവിനെ കശാപ്പ് ചെയ്യാൻ അനുവദിച്ചു കൂട. കേരളത്തെ സാമ്പത്തികമായി ശ്വാസം മുട്ടിച്ച് ഇടതു സർക്കാരിനെ അട്ടിമറിക്കലാണ് ഇപ്പോഴത്തെ സംഭവ വികാസങ്ങൾക്ക് പിന്നിലെങ്കിൽ അത് അനുവദിക്കാനാവില്ലെന്നും മുഖപത്രത്തിൽ പറയുന്നു.

സംസ്ഥാനത്ത് നടന്ന് വരുന്ന മറ്റ് പല അന്വേഷണങ്ങളും പോലെ ഈ റെയ്ഡിനു പിന്നിലും രാഷ്ട്രീയ ലക്ഷ്യങ്ങൾ ഉണ്ടോ എന്ന സംശയം പ്രസക്തമാണ്. സാമ്പത്തിക കുറ്റവാളികൾക്ക് നേരെയെന്നത് പോലെ സ്ഥാപനത്തിൻ്റെ ചുമതല വഹിക്കുന്ന ധനവകുപ്പിനെ ഇരുട്ടത്ത് നിർത്തിയ റെയ്ഡിൻ്റെ ചേതോവികാരം എന്തെന്നറിയാൻ ജനങ്ങൾക്കും അവകാശമുണ്ടെന്നും ജനയുഗം പറയുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.