തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് 19 സാമൂഹിക വ്യാപനമില്ലെന്ന് കണക്കുകൾ ഉദ്ധരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരാളിൽ നിന്ന് എത്ര പേരിലേക്ക് രോഗം പകരുന്നു എന്നതിനുള്ള നിരക്ക് (ബേസിക് റീപ്രൊഡക്ടീവ് നമ്പർ) ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. അന്തർദ്ദേശീയ തലത്തിൽ ഒരു രോഗിയിൽ നിന്ന് ശരാശരി മൂന്നു പേർക്ക് രോഗം പകരുമ്പോൾ കേരളത്തിൽ ഇത് 0.45 ശതമാനം മാത്രമാണ്.
കേരളത്തിൽ ആദ്യം രോഗം റിപ്പോർട്ട് ചെയ്ത മൂന്ന് കേസുകൾ ചൈനയിലെ വുഹാനിൽ നിന്നെത്തിയവരിലായിരുന്നു. അവരിൽ നിന്ന് ആർക്കും രോഗം പടർന്നിട്ടില്ല. മറിച്ചായിരുന്നെങ്കിൽ വ്യാപനത്തിന്‍റെ ലോകശരാശരി കണക്കിലെടുത്താൽ മൂന്ന് പേരിൽ നിന്ന് രണ്ടാഴ്ച കൊണ്ട് രോഗികളുടെ എണ്ണം 20,000വും മരണം 250ഉം കടക്കുമായിരുന്നു. ഉത്ഭവമറിയാത്ത കേസുകൾ ഒരു പ്രദേശത്ത് കണ്ടെത്തുമ്പോഴാണ് സാമൂഹിക വ്യാപനമായി കണക്കാക്കുക. കേരളത്തിൽ ഉത്ഭവമറിയാത്ത 30 കേസുകൾ ഉണ്ടായിട്ടുണ്ടെങ്കിലും അത് സാമൂഹ്യ വ്യാപനമായി കണക്കാക്കാനാവില്ല. രോഗം എവിടെ നിന്നു കിട്ടിയെന്നറിയാത്ത ഒരു കൂട്ടം ആളുകൾ സംസ്ഥാനത്ത് എവിടെയുമില്ലെന്ന് ഉറപ്പുവരുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് സാമൂഹിക വ്യാപനമില്ലെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി - സാമൂഹ്യ വ്യാപനം
ഒരാളിൽ നിന്ന് എത്ര പേരിലേക്ക് രോഗം പകരുന്നു എന്നതിനുള്ള നിരക്ക് (ബേസിക് റീപ്രൊഡക്ടീവ് നമ്പർ) ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.