ETV Bharat / state

സംസ്ഥാനത്ത് രണ്ട് പേർക്ക് കൂടി കൊവിഡ്; 14 പേർക്ക് രോഗമുക്തി - കൊവിഡ്

CM BREAKING  കൊവിഡ്  കൊവിഡ് വാർത്താ സമ്മേളനം
കൊവിഡ്
author img

By

Published : Apr 30, 2020, 5:07 PM IST

Updated : Apr 30, 2020, 6:53 PM IST

16:20 April 30

ഇതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 111 ആയി

തിരുവനന്തപുരം: കേരളത്തിന് ആശ്വാസ ദിനം. സംസ്ഥാനത്ത് ഇന്ന് രണ്ട് പേര്‍ക്ക് മാത്രമാണ് കൊവിഡ്-19 രോഗം സ്ഥിരീകരിച്ചത്. മലപ്പുറം, കാസർകോട് എന്നീ ജില്ലകളിലെ ഓരോരുത്തർക്ക് വീതമാണ് രോഗം. ഒരാൾ മഹാരാഷ്‌ട്രയിൽ നിന്നെത്തിയ ആളാണ്. മറ്റൊരാൾക്ക് സമ്പർക്കം വഴിയാണ് രോഗം ബാധിച്ചത്. അതേസമയം 14 പേരുടെ പരിശോധനാഫലം നെഗറ്റീവായി. കൊല്ലം, പാലക്കാട്, കണ്ണൂര്‍, കാസര്‍കോട്, പത്തനംതിട്ട, കോഴിക്കോട് ജില്ലകളില്‍ ചികിത്സയില്‍ ഉണ്ടായിരുന്നവരാണ് രോഗമുക്തരായത്. ഇതോടെ നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 111 ആയി കുറഞ്ഞു. സംസ്ഥാനത്ത് 497 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 20,711 പേരാണ് സംസ്ഥാനത്ത് ആകെ നിരീക്ഷണത്തിലുള്ളത്. ഇതിൽ 426 പേർ ആശുപത്രിയിലാണ്. ഇന്ന് മാത്രം 95 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 25,973 സാമ്പിളുകൾ പരിശോധനക്കയച്ചതിൽ 25,135 എണ്ണം രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചു. നിലവിൽ കണ്ണൂർ ജില്ലയിലാണ് ഏറ്റവും അധികം കൊവിഡ് രോഗികൾ ചികിത്സയിലുള്ളത്. തിരുവനന്തപുരത്ത് നെയ്യാറ്റിൻകര മുനിസിപ്പാലിറ്റിയും കൊല്ലത്ത് ഓച്ചിറ, തൃക്കോവിൽവട്ടം, കോട്ടയത്ത് ഉദയനാപുരം പഞ്ചായത്തുകളും ഉൾപ്പെടെ ആകെ 70 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടുകളാക്കി പ്രഖ്യാപിച്ചതായും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.  

സംസ്ഥാനത്ത് ഇന്ന് മുതൽ മാസ്‌ക് നിർബന്ധമാക്കിയിരിക്കുകയാണ്. ഇതിന്‍റെ ഭാഗമായി നിയമം ലംഘിച്ചതിന്‍റെ പേരിൽ 954 കേസുകൾ രജിസ്റ്റർ ചെയ്‌തതായും മുഖ്യമന്ത്രി അറിയിച്ചു. കാസർകോട് ജില്ലാ കലക്‌ടർ, ഐജിമാരായ അശോക് യാദവ്, വിജയ് സാഖറെ തുടങ്ങിയവരെ ക്വാറന്‍റൈനിൽ പ്രവേശിപ്പിച്ചു. രോഗബാധിതനായ മാധ്യമപ്രവർത്തകനുമായി സമ്പർക്കത്തിലേർപ്പെട്ട സാഹചര്യത്തിലാണ് നടപടി. അതിഥി തൊഴിലാളികളെ നാട്ടിലെത്തിക്കുന്നതിന് പ്രത്യേക ട്രെയിൻ വേണമെന്ന് കേന്ദ്രത്തോട് വീണ്ടും ആവശ്യപ്പെട്ടു. തൊഴിലാളികളെ ബസ് മാർഗം നാട്ടിലെത്തിക്കണമെന്നാണ് കേന്ദ്ര തീരുമാനം. ഇത് കേരളത്തെ സംബന്ധിച്ച് പ്രായോഗികമായ ഒന്നല്ല. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിക്കാനുള്ള പ്രവണത വർധിക്കുന്നുണ്ട്. ചരക്ക് ലോറികൾ അടക്കം അപ്രതീക്ഷിത കേന്ദ്രങ്ങളിൽ നിന്ന് രോഗബാധയുണ്ടാകുന്നു. നേരിയ അശ്രദ്ധ പോലും കൊവിഡ് രോഗമുണ്ടാക്കും. അതിനാലാണ് പൊലീസ് കർശന നിയന്ത്രണമേർപ്പെടുത്തുന്നത്. ബലപ്രയോഗം ഉണ്ടാകരുതെന്ന് പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്. എന്നാൽ ജനങ്ങൾ പൊലീസുമായി സഹകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.  

സംസ്ഥാനത്ത് ബുധനാഴ്‌ച 2,088 ട്രക്കുകൾ ചരക്കുമായെത്തി. അവശ്യ സാധനങ്ങളുടെ വരവ് തൃപ്‌തികരമാണ്. പ്രവാസികൾക്കുള്ള സർക്കാരിന്‍റെ 5,000 രൂപയുടെ ധനസഹായം ലഭിക്കുന്നതിനുള്ള അപേക്ഷ മെയ് അഞ്ച് വരെ നീട്ടി. 2020 ജനുവരി ഒന്നിന് ശേഷം വിദേശത്ത് നിന്നെത്തി ലോക്ക് ഡൗൺ മൂലം മടങ്ങാൻ കഴിയാത്തവർക്കും വിസ കാലാവധി അവസാനിച്ചവർക്കും ധനസഹായം ലഭിക്കും. നോർക്ക വഴി വിവിധ രാജ്യങ്ങളിലായി 3,53,468 പേർ രജിസ്റ്റർ ചെയ്‌തു. രാജ്യത്തിന്‍റെ നാനാഭാഗത്ത് നിന്ന് 94,483 പേരും നോർക്കയിൽ രജിസ്റ്റർ ചെയ്‌തു. ഗർഭിണികൾ, പ്രായമായവർ, വിദ്യാർഥികൾ എന്നിവർക്കാണ് മുൻഗണന. മെയ്‌ നാല് മുതൽ കെഎസ്ഇബി കൗണ്ടറുകൾ തുറക്കുന്നതാണ്. കൺസ്യൂമർ നമ്പർ അടിസ്ഥാനത്തിൽ ബിൽ അടക്കാൻ സൗകര്യമുണ്ടാകും. ഓൺലൈൻ സൗകര്യം പരമാവധി ഉപയോഗപ്പെടുത്തണം. മെയ്‌ 14 വരെ വൈദ്യുതി സർചാർജ് ഒഴിവാക്കിയിട്ടുണ്ട്. കൊവിഡ് പ്രതിസന്ധി മാധ്യമങ്ങളെ രൂക്ഷമായി ബാധിച്ച സാഹചര്യത്തിൽ പരമാവധി സർക്കാർ സഹായം ഉറപ്പാക്കും. മാധ്യമങ്ങൾക്ക് നൽകാനുണ്ടായിരുന്ന പരസ്യ കുടിശികയിൽ 53 കോടി രൂപ പിആർഡി വഴി നൽകാൻ ഉത്തരവായതായും മുഖ്യമന്ത്രി അറിയിച്ചു. ദുരിതാശ്വാസ നിധിയിലേക്ക് 190 കോടിയിലധികം രൂപ മാർച്ച് 27ന് ശേഷം ലഭിച്ചു. സംഭാവനയുടെ വിവരങ്ങൾ സർക്കാർ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Last Updated : Apr 30, 2020, 6:53 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.