ETV Bharat / state

കേരളത്തില്‍ ജനുവരിയില്‍ കൊവിഡ് ബാധിച്ചത് ഒന്നരലക്ഷത്തിലധികം പേര്‍ക്ക് - കേരള കൊവിഡ്

രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് രോഗികള്‍ ചികില്‍സയിലുള്ളത് കേരളത്തില്‍

over 1.5 lakh covid cases reported january  covid surge in kerala  kerala covid cases  kerala covid cases are still in surge  covid latest news  covid 19  കൊവിഡ് കേസുകള്‍ കുതിക്കുന്നു  കൊവിഡ് 19  സംസ്ഥാനത്ത് ജനുവരിയില്‍ മാത്രം ഒന്നരലക്ഷത്തിലധികം കൊവിഡ് ബാധിതര്‍  കേരള കൊവിഡ്  കൊറോണ വൈറസ്
കൊവിഡ് കേസുകള്‍ കുതിക്കുന്നു; സംസ്ഥാനത്ത് ജനുവരിയില്‍ മാത്രം ഒന്നരലക്ഷത്തിലധികം കൊവിഡ് ബാധിതര്‍
author img

By

Published : Jan 30, 2021, 1:06 PM IST

തിരുവനന്തപുരം: ജനുവരി അവസാനിക്കാൻ രണ്ടു ദിവസം കൂടി ശേഷിക്കെ ഞെട്ടിക്കുന്ന കണക്കുകളാണ് കൊവിഡ് ബാധിതരുടെ എണ്ണത്തിൽ സംസ്ഥാനത്ത് ഉണ്ടായിരിക്കുന്നത്. 156697 പേർ ഈ മാസം 29 ദിവസത്തിനുള്ളില്‍ കൊവിഡ് പോസിറ്റീവായി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും വൻ വർധനവാണ് ഉണ്ടായിരിക്കുന്നത്.

കഴിഞ്ഞ 10 ദിവസമായി 10ന് മുകളിലാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. അതായത് 100 പേരില്‍ പരിശോധന നടത്തുമ്പോള്‍ പത്തിലധികം പേർ കൊവിഡ് പോസിറ്റീവ് ആകുന്ന ഗുരുതരമായ സ്ഥിതിയാണ് സംസ്ഥാനത്തുള്ളത്. കഴിഞ്ഞ ദിവസത്തെ ശരാശരി 10.97 ആണ്. അതീവ ജാഗ്രത പുലർത്തണമെന്ന സന്ദേശമാണ് ഈ കണക്കുകൾ നൽകുന്നത്. സംസ്ഥാനത്ത് ഇതുവരെ 917630 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. അതിൽ 841444 പേർ രോഗമുക്തരായി. 72239 പേരാണ് നിലവില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.

കേരളത്തിലെ കൊവിഡ് കണക്കുകൾ ആശങ്കയുയർത്തുന്നുണ്ടെങ്കിലും കൊവിഡ് മൂലമുള്ള മരണങ്ങളിലെ കുറവ് ആശ്വാസമാകുന്നുണ്ട്. 3704 പേരാണ് സംസ്ഥാന സർക്കാരിന്‍റെ ഔദ്യോഗിക കണക്ക് പ്രകാരം കൊവിഡ് ബാധിച്ച് ഇതുവരെ മരിച്ചത്. അതിൽ 632 പേരും മരിച്ചത് ജനുവരി മാസത്തിലാണ്. രോഗബാധിതരുടെ എണ്ണം വർധിക്കുന്നതിനനുസരിച്ച് മരണവും ഉയരുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

കഴിഞ്ഞ രണ്ടാഴ്‌ചയായി സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കൊവിഡ് കേസുകൾ വർധിക്കുകയാണ്. കണ്ണൂർ ജില്ലയിൽ ആണ് ശരാശരി പ്രകാരം കേസുകൾ വർധിക്കുന്നത്. ജനുവരി 18 മുതൽ 24 വരെ കണ്ണൂരിൽ കൊവിഡ് കേസുകളിൽ 40 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്. തിരുവനന്തപുരത്ത് 33 ശതമാനവും, വയനാട് 34 ശതമാനവും, കൊല്ലത്ത് 31 ശതമാനവും, കോട്ടയത്ത് 25 ശതമാനവുമാണ് കൊവിഡ് കേസുകളിൽ വർധനവുണ്ടായത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ കഴിഞ്ഞ വാരം 14.8 ശരാശരിയുള്ള വയനാടാണ് മുന്നിൽ.

10 ജില്ലകളിൽ പത്തിന് മുകളിലാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. തദ്ദേശ തെരഞ്ഞെടുപ്പ് രോഗവ്യാപനത്തിന് കാരണമായിട്ടുണ്ടെന്നാണ് ആരോഗ്യ വകുപ്പിന്‍റെ വിലയിരുത്തൽ. ജനങ്ങൾ ജാഗ്രത പാലിക്കുകയും മുൻകരുതൽ നിർദേശങ്ങൾ പാലിച്ചാൽ മാത്രമേ രോഗവ്യാപനം തടയാൻ കഴിയുള്ളൂവെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. മാർഗ നിർദേശങ്ങൾ പാലിക്കുന്നത് സംബന്ധിച്ച നടപടികൾ കർശനമാക്കാൻ പൊലീസിനടക്കം സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.

ആദ്യ ഘട്ടത്തിൽ മികച്ച പ്രതിരോധം നടത്തിയെന്ന് അവകാശപ്പെട്ട കേരളം ഇപ്പോൾ രാജ്യത്ത് ഏറ്റവും മോശം അവസ്ഥയിലേക്ക് പോയി കൊണ്ടിരിക്കുകയാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കൊവിഡ് രോഗികള്‍ ചികില്‍സയിലുള്ളത് കേരളത്തിലാണ്. രോഗവ്യാപനം രൂക്ഷമായിരുന്ന മഹാരാഷ്‌ട്രയിൽ 43147 രോഗികളാണ് നിലവിൽ കൊവിഡ് പോസിറ്റീവായി ചികിത്സയിലുള്ളത്. എന്നാൽ കേരളത്തിന് 72242 പേരാണ് ചികില്‍സയിലുള്ളത്. ടെസ്റ്റുകളുടെ എണ്ണത്തിലും കേരളം വളരെ പിന്നിലാണ്. മഹാരാഷ്‌ട്ര 1.4 കോടി പരിശോധനകൾ നടത്തി കഴിഞ്ഞു. കർണാടക 1. 7 കോടിയും ഉത്തർപ്രദേശ് 2.8 കോടി പരിശോധനയും നടത്തി. എന്നാൽ കേരളത്തിൽ 95.2 ലക്ഷം പരിശോധനയാണ് ഇതുവരെ നടന്നത്. പരിശോധനകളുടെ എണ്ണം വർധിപ്പിക്കുകയും പ്രതിരോധ പ്രവർത്തനങ്ങൾ കർശനമാക്കുകയും ചെയ്‌താൽ മാത്രമേ സംസ്ഥാനത്തിന് ഇപ്പോഴത്തെ ദുരവസ്ഥയിൽ നിന്ന് രക്ഷനേടാൻ കഴിയൂവെന്നാണ് വിദഗ്‌ധർ നൽകുന്ന നിർദേശം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.