തിരുവനന്തപുരം: ബക്രീദ് പ്രമാണിച്ച് മൂന്ന് ദിവസം കൊവിഡ് നിയന്ത്രങ്ങളിൽ ഇളവ് പ്രഖ്യാപിച്ച് സർക്കാർ. വ്യാപാര പ്രതിനിധികളുമായുള്ള ചര്‍ച്ചയ്ക്കു പിന്നാലെയാണ് കൊവിഡ് നിയന്ത്രണങ്ങളില്‍ സര്‍ക്കാര്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചത്. ജൂലൈ 18, 19, 20 തീയതികളില്‍ ലോക്ക് ഡൗണിലും നിയന്ത്രണങ്ങളിലും ഇളവുണ്ടായിരിക്കും.
ഈ ദിവസങ്ങളില്‍ എ, ബി, സി വിഭാഗങ്ങളില്‍പ്പെടുന്ന മേഖലകളില്‍ അവശ്യ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്കു പുറമേ തുണിക്കട, ചെരുപ്പ് കട, ഇലക്ട്രാണിക് ഷോപ്പുകള്‍, ഫാന്‍സി ഷോപ്പുകള്‍, സ്വര്‍ണക്കട എന്നിവ തുറക്കുന്നതിന് അനുവാദമുണ്ട്.
രാത്രി എട്ട് മണി വരെ കടകള്‍ പ്രവര്‍ത്തിക്കാനാണ് അനുമതിയുള്ളതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ടിപിആര്‍ 15 ശതമാനത്തിനു മുകളിലുള്ള ഡി കാറ്റഗറി മേഖലകളില്‍ നിയന്ത്രണങ്ങള്‍ പഴയപടി തുടരും.
Also read: 'ഇനി സമരത്തിനില്ല, കടകൾ തുറക്കുന്നത് മുഖ്യമന്ത്രി പ്രഖ്യാപിക്കും:' വ്യാപാരി സംഘടനകൾ