തിരുവനന്തപുരം: ജില്ലയിൽ 15 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രണ്ട് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. പുലയനാര്‍ കോട്ടയിലെ നെഞ്ചുരോഗ ആശുപത്രിയിലെ ഏഴ് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വൈറസ് ബാധയുണ്ടായി. ഇതില്‍ ഒരു ഡോക്ടറും ഉള്‍പ്പെടുന്നു. ഇതു കൂടാതെ മെഡിക്കല്‍ കോളജിലെ മൂന്ന് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മുക്കോല പ്രാഥമികാശുപത്രിയിലെ ഡോക്ടര്‍ക്കും നഴ്‌സിനും രോഗം സ്ഥിരീകരിച്ചു. കൂടാതെ നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിലെ രണ്ട് പേര്‍ക്കും രോഗ ബാധയുണ്ട്.
തിരുവനന്തപുരം കണ്ണാശുപത്രിയിലെയും പബ്ലിക് ഹെല്‍ത്ത് ലാബിലേയും ഒരോ ജീവനക്കാര്‍ക്കും രോഗബാധ കണ്ടെത്തിയിട്ടുണ്ട്. ഇവരുമായി സമ്പര്‍ക്കത്തില്‍പെട്ടവരെ കണ്ടെത്തി നിരീക്ഷണത്തിലാക്കാനുള്ള പ്രവര്‍ത്തനം ആരോഗ്യ വകുപ്പ് ആരംഭിച്ചു. ഇത്രയും ജീവനക്കാര്‍ ഒരുമിച്ച് നിരീക്ഷണത്തിലാകുന്നത് ആശുപത്രികളിലെ ദൈനംദിന പ്രവര്‍ത്തനത്തെ സാരമായി ബാധിക്കും. ഇതുകൂടാതെ തിരുവനന്തപുരത്ത് ഒരു അഗ്നിശമന സേനാ അംഗത്തിനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ചെങ്കല്‍ചൂള യൂണിറ്റിലെ ഫയര്‍മാനാണ് വൈറസ് ബാധ കണ്ടെത്തിയിരിക്കുന്നത്.