തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കാൻ സർക്കാർ. പ്രവർത്തനങ്ങൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് ഉന്നതതല യോഗം ചേരും. ദിനം പ്രതിയുള്ള കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്. ഈ സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കുന്നതിൽ ചർച്ച നടക്കും. രോഗവ്യാപനം രൂക്ഷമായ മേഖലകളിൽ ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന കാര്യം സർക്കാർ പരിഗണിക്കുന്നുണ്ട്. കൊവിഡ് പിടിച്ചു നിർത്താൻ കഴിഞ്ഞില്ലെങ്കിൽ അടച്ചിടേണ്ടി വരുമെന്ന് ആരോഗ്യ മന്ത്രി പറഞ്ഞിരുന്നു. ഞായറാഴ്ച മാത്രം സംസ്ഥാനത്ത് 7445 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.
കൊവിഡ് വ്യാപനം; മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ഇന്ന് - കൊവിഡ് വ്യാപനം
ദിനം പ്രതി കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്. ഈ സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കുന്നതിൽ ചർച്ച നടക്കും.