ETV Bharat / state

തിരുവനന്തപുരത്ത് കൊവിഡ് ഉയര്‍ന്നുതന്നെ ; തിങ്കളാഴ്ച സ്ഥിരീകരിച്ചത് 1481 പേര്‍ക്ക്

സംസ്ഥാനത്ത് ഇന്ന് 9313 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോള്‍ തിരുവനന്തപുരത്ത് 1481 പേര്‍ക്കാണ് രോഗബാധ.

covid cases still high in Thiruvananthapuram  തിരുവനന്തപുരത്ത് ഇന്നും ഉയര്‍ന്ന കൊവിഡ് കേസുകള്‍  തിരുവനന്തപുരത്തെ കൊവിഡ് കേസുകള്‍  Ccovid casesn in thiruvananthapuram
തിരുവനന്തപുരത്ത് കൊവിഡ് കേസുകള്‍ ഉയര്‍ന്നുതന്നെ; തിങ്കളാഴ്ച സ്ഥിരീകരിച്ചത് 1481 പേര്‍ക്ക്
author img

By

Published : Jun 7, 2021, 9:11 PM IST

തിരുവനന്തപുരം : സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന കൊവിഡ് കേസുകള്‍ തുടര്‍ച്ചയായ ആറാം ദിവസവും തിരുവനന്തപുരത്ത്. തിങ്കളാഴ്ച തലസ്ഥാനത്ത് 1481 പേര്‍ക്കാണ് രോഗബാധ. ഇന്നലെ 2126 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ശനിയാഴ്ച 2468 പേര്‍ക്കും റിപ്പോര്‍ട്ട് ചെയ്തു.

മുന്‍പ് വൈറസ് ബാധിതരുടെ എണ്ണം ഉയര്‍ന്നുനിന്ന മലപ്പുറം, എറണാകുളം ജില്ലകളില്‍ സ്ഥിതിഗതികള്‍ ഏറെ മെച്ചപ്പെട്ടു. സംസ്ഥാനത്തെ മറ്റ് ജില്ലകളില്‍ തിങ്കളാഴ്ചത്തെ കൊവിഡ് ബാധിതര്‍ ഇങ്ങനെ. പാലക്കാട്-1028, എറണാകുളം-968, തൃശൂര്‍-952, മലപ്പുറം-908, കൊല്ലം-862, ആലപ്പുഴ-803, കോഴിക്കോട്-659, കോട്ടയം-464, കണ്ണൂര്‍-439, ഇടുക്കി-234, കാസര്‍ഗോഡ്-215, പത്തനംതിട്ട-199, വയനാട്-128.

ALSO READ: രോഗബാധ 9313 പേര്‍ക്ക് ; സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കുറയുന്നു

സംസ്ഥാനത്ത് 24 മണിക്കൂറിനിടെ 9313 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.2 ആയി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 221 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 10,157 ആയി. 8570 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 645 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 52 പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്നും വന്നവരാണ്.

46 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. ചികിത്സയിലായിരുന്ന 21,921 പേരുടെ പരിശോധനാഫലം നെഗറ്റീവായി. 1,47,830 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 24 മണിക്കൂറിനിടെ 70,569 സാമ്പിളുകളാണ് പരിശോധിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.