തിരുവനന്തപുരം: സംസ്ഥാനത്ത് 29,803 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,43,028 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20.84 ആണ്. 177 പേരാണ് കൊവിഡ് മൂലം കഴിഞ്ഞ ദിവസം മരണമടഞ്ഞത്. ഇതോടെ ആകെ മരണം 7731 ആയി.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 33,397 പേര്‍ രോഗമുക്തി നേടി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 202 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 27,502 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2005 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
ജില്ല തിരിച്ചുളള കണക്ക്
മലപ്പുറം 5315, പാലക്കാട് 3285, തിരുവനന്തപുരം 3131, എറണാകുളം 3063, കൊല്ലം 2867, ആലപ്പുഴ 2482, തൃശൂര്‍ 2147, കോഴിക്കോട് 1855, കോട്ടയം 1555, കണ്ണൂര്‍ 1212, പത്തനംതിട്ട 1076, ഇടുക്കി 802, കാസര്‍കോട് 602, വയനാട് 411 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്
സമ്പര്‍ക്കത്തിലൂടെ രോഗം ബാധ
മലപ്പുറം 5148, പാലക്കാട് 1789, തിരുവനന്തപുരം 2978, എറണാകുളം 2941, കൊല്ലം 2860, ആലപ്പുഴ 2478, തൃശൂര്‍ 2123, കോഴിക്കോട് 1817, കോട്ടയം 1455, കണ്ണൂര്‍ 1134, പത്തനംതിട്ട 1037, ഇടുക്കി 768, കാസര്‍കോട് 586, വയനാട് 388 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.94 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 17, വയനാട് 13, എറണാകുളം, പാലക്കാട്, കാസര്‍കോട് 10 വീതം, തൃശൂര്‍ 7, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട 6 വീതം, ഇടുക്കി 5, കോഴിക്കോട് 2, കോട്ടയം, മലപ്പുറം 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
രോഗമുക്തി നേടിയവരുടെ ജില്ല തിരിച്ചുളള കണക്ക്
തിരുവനന്തപുരം 3112, കൊല്ലം 1801, പത്തനംതിട്ട 1851, ആലപ്പുഴ 2015, കോട്ടയം 1546, ഇടുക്കി 1266, എറണാകുളം 3917, തൃശൂര്‍ 2489, പാലക്കാട് 3032, മലപ്പുറം 4052, കോഴിക്കോട് 2815, വയനാട് 572, കണ്ണൂര്‍ 3884, കാസര്‍ഗോഡ് 1045 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 2,55,406 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 21,32,071 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 9,04,178 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 8,26,698 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്‍റൈനിലും 38,740 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3303 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് പുതിയ ഹോട്ട് സ്‌പോട്ടില്ല. ഒരു പ്രദേശത്തേയും ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 879 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.