ETV Bharat / state

ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവർക്ക് കൊവിഡ് ആന്‍റിജൻ പരിശോധന സൗജന്യമാക്കി

ദുരന്തനിവാരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഇതു സംബന്ധിച്ച് ഉത്തരവിറക്കി

സൗജന്യ കൊവിഡ് ആന്‍റിജൻ പരിശോധന  ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവർക്ക് കൊവിഡ് ആന്‍റിജൻ പരിശോധന സൗജന്യമാക്കി  ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവർക്ക് കൊവിഡ് ആന്‍റിജൻ പരിശോധന  ദുരന്തനിവാരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഉത്തരവിറക്കി  Covid antigen testing made free for below the poverty line  Covid antigen testing made free for below the poverty line  Covid antigen testing made free  antigen testing made free for below the poverty line
ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവർക്ക് കൊവിഡ് ആന്‍റിജൻ പരിശോധന സൗജന്യമാക്കി
author img

By

Published : Nov 6, 2020, 2:30 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവർക്ക് കൊവിഡ് ആന്‍റിജൻ പരിശോധന സൗജന്യമാക്കി. സ്വകാര്യ ലാബുകളിലെ പരിശോധനയാണ് സൗജന്യമാക്കി ദുരന്തനിവാരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഉത്തരവിറക്കിയത്. പനി, ചുമ, തൊണ്ടവേദന, ശ്വാസംമുട്ടൽ, വയറിളക്കം, രുചിയും മണവും ഇല്ലാതാകുക, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങളുള്ള ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവർക്കാണ് സൗജന്യ പരിശോധന. സംസ്ഥാനത്ത് നിലവിൽ സർക്കാർ ലാബുകളിൽ പരിശോധന സൗജന്യമാണ്.

സർക്കാർ ലാബിൽ പരിശോധന നടത്താനോ ഫലമറിയാനോ താമസം നേരിട്ടാലാണ് ഇവർക്ക് സ്വകാര്യ ലാബുകളെ സമീപിക്കാനാവുക. സർക്കാർ അംഗീകൃത സ്വകാര്യ ലാബുകളിലോ റെയിൽവേ സ്റ്റേഷനുകളിലോ പൊതുഇടങ്ങളിലോ സ്ഥാപിച്ചിട്ടുള്ള സ്റ്റെപ്പ് അപ്പ് കിയോസ്കുകളിലോ പരിശോധിക്കാം. നിലവിൽ സ്വകാര്യ ലാബുകളിൽ 625 രൂപയാണ് ആന്‍റിജൻ പരിശോധനയ്ക്ക് ഈടാക്കുന്നത്. ഈ തുക സ്വകാര്യ ലാബുകൾക്ക് ദുരന്തനിവാരണ ഫണ്ടിൽനിന്ന് നൽകാനും കലക്ടർമാർക്ക് ഉത്തരവിൽ അനുമതി നൽകിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.