തിരുവനന്തപുരം: ഗുണനിലവാരമില്ലാത്ത തേന്‍ വില്‍പ്പന നടത്തിയതിന് സുൽത്താൻബത്തേരിയിലെ കോഴിക്കോട് ഫർമസി ഉടമ ഡോ.സത്യാനന്ദൻ നായർക്ക് അമ്പതിനായിരം രൂപ പിഴ ചുമത്തിയ ഉത്തരവ് കോടതി ശരിവച്ചു. ഭക്ഷ്യസുരക്ഷ ട്രിബ്യുണലിന്‍റെ ഉത്തരവാണ് കോടതി ശരിവച്ചത്.
ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥര്‍ 2016 ജൂൺ 16 നാണ് ഫാര്‍മസിയില്‍ നിന്നും ഗുണനിലവാരമില്ലാത്ത തേന്‍ കണ്ടെത്തിയത്. ഇതോടെ മാനന്തവാടി അഡ്ജുഡിക്കേഷൻ ഓഫീസർ കേസ് രജിസ്റ്റർ ചെയ്‌തു. തുടര്‍ന്ന് നടത്തിയ വിചാരണയില്‍ 50000 രൂപ പിഴ അടയ്ക്കാന്‍ ഉത്തരവിടുകയും ചെയ്തു.
ഉത്തരവിനെതിരെ ഫർമസി ഉടമ ഫുഡ് സേഫ്റ്റി അപ്പലേറ്റ് ട്രിബ്യുണലിൽ അപ്പീൽ ഫയൽ ചെയ്യുകയായിരുന്നു. പരിശോധിച്ച തേന്‍ തന്‍റെ കടയില്‍ നിന്നും ശേഖരിച്ചതല്ലെന്നായിരുന്നു വാദം. സംഭവ ദിവസം നൂൽപ്പുഴ പഞ്ചായത്തിൽ നിന്നും തേൻ സാമ്പിൾ ഉദ്യോഗസ്ഥര്‍ ശേഖരിച്ചിരുന്നു. ഇതാണ് തന്‍റേതെന്ന് ഉദ്യോഗസ്ഥര്‍ ആരോപിക്കുന്നതെന്നും പ്രതിഭാഗം വാദിച്ചു.
കൂടുതല്‍ വായനക്ക്: നവജാത ശിശുവിനെ കാമുകന് നല്‍കി മടങ്ങി യുവതി ; മുലപ്പാല്‍ ലഭിക്കാതെ കുഞ്ഞ് അവശ നിലയില്‍
എന്നാല്‍ തേൻ സാമ്പിൾ കോഴിക്കോട് ഫർമസിയിൽ നിന്നും തന്നെ പിടിച്ചെടുത്തതാണെന്ന് രേഖമൂലമുള്ള അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ എം.സലാഹുദിന്‍ കോടതിയിൽ വാദിച്ചു. കേസില്‍ ഇരു ഭാഗത്തിന്‍റേയും വാദം കേട്ട കോടതി ഭക്ഷ്യസുരക്ഷ ട്രിബ്യുണലിന്‍റെ ഉത്തരവ് ശരിവെക്കുകയായിരുന്നു.